x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​​ഫ്റ്റി മെ​​റ്റ​​ൽ റി​​ക്കാ​​ർ​​ഡി​​ൽ


Published: January 15, 2026 02:14 AM IST | Updated: January 15, 2026 02:14 AM IST


മും​​ബൈ: മെ​​റ്റ​​ൽ ക​​ന്പ​​നി​​ക​​ളു​​ടെ ഓ​​ഹ​​രി​​ക​​ളി​​ൽ വാ​​ങ്ങ​​ൽ താ​​ത്പ​​ര്യം ഉ​​യ​​ർ​​ന്ന​​തോ​​ടെ നാ​​ഷ​​ണ​​ൽ സ്റ്റോ​​ക്ക് എ​​ക്സ്ചേ​​ഞ്ചി​​ലെ മെ​​റ്റ​​ൽ ഓ​​ഹ​​രി​​ക​​ളു​​ടെ സൂ​​ചി​​ക​​യാ​​യ നി​​ഫ്റ്റി മെ​​റ്റ​​ൽ ഇ​​ൻ​​ഡ​​ക്സ് ഇ​​ന്ന​​ലെ 2.70% (306 പോ​​യി​​ന്‍റ്) നേ​​ട്ട​​ത്തി​​ൽ 11,661.40 നി​​ല​​വാ​​ര​​ത്തി​​ൽ ക്ലോ​​സ് ചെ​​യ്തു. ക​​ഴി​​ഞ്ഞ ഒ​​രു മാ​​സ​​ത്തി​​നി​​ടെ ഈ ​​സൂ​​ചി​​ക​​യി​​ൽ 11 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​യു​​ണ്ടാ​​യി​​ട്ടു​​ണ്ട്.

സൂ​​ചി​​ക​​യി​​ലെ പ്ര​​ധാ​​ന ക​​ന്പ​​നി​​ക​​ളാ​​യ ഹി​​ന്ദു​​സ്ഥാ​​ൻ കോ​​പ്പ​​ർ ലി​​മി​​റ്റ​​ഡ് 6.18 ശ​​ത​​മാ​​ന​​വും വേ​​ദാ​​ന്ത ലി​​മി​​റ്റ​​ഡ് 6.05 ശ​​ത​​മാ​​ന​​വും നാ​​ഷ​​ണ​​ൽ അ​​ലു​​മി​​നി​​യം ക​​ന്പ​​നി ലി​​മി​​റ്റ​​ഡ് 4.52 ശ​​ത​​മാ​​ന​​വും നേ​​ട്ട​​മു​​ണ്ടാ​​ക്കി. ക​​ഴി​​ഞ്ഞ ഒ​​രു വ​​ർ​​ഷ​​ത്തെ ക​​ണ​​ക്കെ​​ടു​​ത്താ​​ൻ ബെ​​ഞ്ച്മാ​​ർ​​ക്ക് സൂ​​ചി​​ക​​യാ​​യ നി​​ഫ്റ്റി 50യു​​ടെ 10.74 ശതമാനം വ​​ർ​​ധ​​ന​​യെ അ​​പേ​​ക്ഷി​​ച്ച് നി​​ഫ്റ്റി മെ​​റ്റ​​ൽ സൂ​​ചി​​ക 41 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്നി​​ട്ടു​​ണ്ട്.

ഹി​​ന്ദു​​സ്ഥാ​​ൻ സി​​ങ്ക്, ടാ​​റ്റ സ്റ്റീ​​ൽ, നാ​​ഷ​​ണ​​ൽ അ​​ലു​​മി​​നി​​യം ക​​ന്പ​​നി, സെ​​യി​​ൽ, ജി​​ൻ​​ഡാ​​ൽ സ്റ്റീ​​ൽ, എ​​ൻ​​എം​​ഡി​​സി, ഹി​​ൻ​​ഡാ​​ൽ​​കോ, എ​​പി​​എ​​ൽ അ​​പ്പോ​​ളോ ട്യൂ​​ബ്സ് എ​​ന്നീ ഓ​​ഹ​​രി​​ക​​ളും ഉ​​യ​​ർ​​ച്ച രേ​​ഖ​​പ്പെ​​ടു​​ത്തി.

തു​​ട​​ർ​​ച്ച​​യാ​​യ ഇ​​ടി​​വ്

ഇ​​ന്ത്യ​​യു​​ടെ പ്ര​​ധാ​​ന ഓ​​ഹ​​രി സൂ​​ചി​​ക​​ക​​ൾ തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ദി​​വ​​സ​​വും ഇ​​ടി​​ഞ്ഞു. നി​​ഫ്റ്റി​​ 25,700 പോ​​യി​​ന്‍റി​​നു താ​​ഴേ​​ക്കു പോ​​യി. സെ​​ൻ​​സെ​​ക്സ് 245 പോ​​യി​​ന്‍റ് (0.29%) താ​​ഴ്ന്ന് 83,383ലും ​​നി​​ഫ്റ്റി 67 പോ​​യി​​ന്‍റ് (0.26%) ന​​ഷ്ട​​ത്തി​​ൽ 25,666ലും ​​ക്ലോ​​സ് ചെ​​യ്തു.

Tags : Nifty Metals record high

Recent News

Up