x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അഞ്ചു ശതമാനത്തിലധികം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി ഓല ഇലക്‌ട്രിക്

വെബ് ഡെസ്ക്
Published: January 31, 2026 11:46 AM IST | Updated: January 31, 2026 11:46 AM IST

ബംഗളൂരു: ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്‌ട്രിക് വാഹന നിർമാണ കമ്പനിയായ ഓല ഇലക്‌ട്രിക് ഏകദേശം അഞ്ചു ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി കമ്പനി ഉടമ ഭവിഷ് അഗർവാൾ അറിയിച്ചു. നിലവിൽ ഏകദേശം 3,500 ഓളം ജീവനക്കാരാണ് ഓല ഇലക്‌ട്രിക്കിൽ ജോലി ചെയ്യുന്നത്.
കമ്പനിയുടെ പ്രവർത്തനങ്ങളിൽ കാര്യക്ഷമതയും വേഗവും അച്ചടക്കവും ഉറപ്പാക്കാൻ ലക്ഷ്യമിടുന്നതിന്‍റ ഭാഗമായാണ് ഈ നടപടിയെന്നു അറിയിച്ചു.

നിലവിൽ രാജ്യത്തുടനീളം 80 ശതമാനത്തിലധികം സർവീസ് പരാതികൾ ഹൈപ്പർ സർവീസ് പദ്ധതിയിലൂടെ അന്നുതന്നെ പരിഹരിക്കാൻ സാധിക്കുന്നുണ്ടെന്നും കമ്പനി അവകാശപ്പെട്ടു.
ഇതിനുമുന്പും കമ്പനിയുടെ നഷ്ടം കുറയ്ക്കാനായി 2025 മാർച്ചിൽ കരാർ തൊഴിലാളികൾ ഉൾപ്പെടെ ആയിരത്തിലധികം പേരെയും 2024 നവംബറിൽ വിവിധ വകുപ്പുകളിലായി 500ലധികം പേരെയും കമ്പനി പിരിച്ചുവിട്ടിരുന്നു.

Tags : Ola Electric lay off employees electric scooter

Recent News

Up