കൊച്ചി: സ്മാർട്ട് ഫോൺ ഉപയോക്താക്കൾ കാത്തിരുന്ന പ്രീമിയം സ്മാര്‍ട്ട്ഫോണായ ഒപ്പോ ഫൈന്‍ഡ് എക്സ്9 സീരീസ് അവതരിപ്പിച്ചു. ഫൈന്‍ഡ് എക്സ്9, ഫൈന്‍ഡ് എക്സ്9 പ്രോ എന്നിവയാണു സീരീസിലുള്ളത്.
പുതുതലമുറ കാമറ, സുദീര്‍ഘ ബാറ്ററി, ശക്തമായ പ്രകടനം, കളര്‍ഒഎസ് 16 തുടങ്ങിയവ പ്രധാന സവിശേഷതകളാണ്. 16-512 ജിബി സ്റ്റോറേജുമായി വരുന്ന ഫൈന്‍ഡ് എക്സ്9 പ്രോയ്ക്ക് 1,09,999 രൂപയാണു വില.
12-256 ജിബി ഫൈന്‍ഡ് എക്സ്9ന് 74,999 രൂപയും 16-512ജിബി എക്സ്9ന് 84,999 രൂപയുമാണു വില. ഇവയ്ക്കൊപ്പം എന്കൊ ബഡ്സ്3 പ്രോ പ്ലസ് ടിബ്ല്യൂഎസും ഒപ്പോ പുറത്തിറക്കി. 2099 രൂപയാണു വില. നവംബര്‍ 30വരെ 1899 രൂപയ്ക്ക് ഓഫറില്‍ ലഭിക്കും.
Tags : Oppo Oppo Find X9 Smart phone