കൊച്ചി: ഓള് കേരള ഒപ്റ്റിക്കല്‍ അസോസിയേഷന് സംസ്ഥാന സമ്മേളനവും അന്താരാഷ്ട്ര എക്സിബിഷനും എട്ട്, ഒമ്പത് തീയതികളിൽ അങ്കമാലി അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്ററില്‍ നടക്കും.
സമ്മേളനം ഒന്പതിനു രാവിലെ പത്തിന് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര മുഖ്യപ്രഭാഷണവും ബോച്ചെ ആര് എക്സ്ലന്‍സ് കമ്പനി ചെയര്മാന് ബോബി ചെമ്മണൂര്‍ പ്രഭാഷണവും നടത്തും.
Tags : Optical Association Conference Exhibition