വാഴക്കുളം: ഓൾ കേരള പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ പൈനാപ്പിൾ ശ്രീ അവാർഡിന് അപേക്ഷ ക്ഷണിച്ചു.
സംസ്ഥാനത്ത് മികച്ച പൈനാപ്പിൾ കൃഷി ചെയ്യുന്ന, കുറഞ്ഞതു രണ്ടേക്കർ കൃഷിയുള്ള പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ അംഗങ്ങൾക്ക് അപേക്ഷിക്കാം. ഈ മാസം 15നകം പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ ഓഫീസിൽ അപേക്ഷ നൽകണം.
ഒന്നാം വർഷ കൃഷിക്ക് മുൻഗണന നൽകുമെന്നും 30 വരെ കൃഷിസ്ഥലങ്ങൾ പരിശോധിക്കുന്നതാണെന്നും പ്രസിഡന്റ് ജയിംസ് ജോർജ്, സെക്രട്ടറി ലിയോ മൂലേക്കുടിയിൽ എന്നിവർ അറിയിച്ചു. ഫോൺ: 9605492391.
Tags : Pineapple Shri Award Applications invited