ചെന്നൈ: ജാഗ്വാർ ലാൻഡ് റോവറിന്‍റെ റേഞ്ച് റോവർ ഇവോക്ക് മോഡലിന്‍റെ അസംബ്ലിംഗ് ഒൻപതു മുതൽ പുതിയ ഫാക്ടറിയിൽ. ടാറ്റാ മോട്ടോഴ്സ് പാസഞ്ചർ വാഹനങ്ങളുടെ തമിഴ്നാട്ടിലെ പനപ്പാക്കത്ത് 994 ദശലക്ഷം ഡോളർ ചെലവിൽ നിർമിച്ച പ്ലാന്‍റിൽനിന്നാകും ആദ്യ വാഹനം പുറത്തിറങ്ങുക.
പ്രതിവർഷം 2,50,000 വാഹനങ്ങൾ നിർമാക്കാനുള്ള ശേഷി ഈ പ്ലാന്‍റിനുണ്ട്. നിലവിൽ ടാറ്റയുടെ പൂന പ്ലാന്‍റിൽ നടക്കുന്ന ജാഗ്വാർ ലാൻഡ് റോവർ അസംബ്ലിംഗ് ജോലികൾ ഘട്ടംഘട്ടമായി ഈ പ്ലാന്‍റ് ഏറ്റെടുക്കും.
ആദ്യ ഘട്ടത്തിൽ ആഭ്യന്തര വിപണിക്കായി 10,000ൽ താഴെ ഇവോക്ക് യൂണിറ്റുകൾ മാത്രമേ നിർമിക്കൂ. എങ്കിലും, ഭാവിയിൽ ഈ പ്ലാന്‍റ് കയറ്റുമതി വാഹനങ്ങൾക്കായി ഉപയോഗിക്കാനും ടാറ്റയ്ക്ക് പദ്ധതിയുണ്ട്.
ആഡംബര എസ്‌യുവികളുടെ കാര്യത്തിൽ ഇന്ത്യൻ വിപണിയിൽ വലിയ പ്രതീക്ഷയാണ് ടാറ്റ അർപ്പിക്കുന്നത്. 2008ൽ ഫോർഡിൽനിന്ന് ജാഗ്വാർ ലാൻഡ് റോവറിനെ ഏറ്റെടുത്ത ടാറ്റ, ഉയർന്ന ഇറക്കുമതി തീരുവ ഒഴിവാക്കാനായി 2011ലാണ് ഇന്ത്യയിൽ അസംബ്ലിംഗ് ആരംഭിച്ചത്.
Tags : Range Rover Evoque Tamil Nadu plant Tata motors tata cars JLR India compact SUV model