x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എച്ച്ഡിഎഫ്സി ബാങ്കിന് വൻ പിഴ ചുമത്തി ആർബിഐ


Published: November 29, 2025 10:21 PM IST | Updated: November 29, 2025 10:21 PM IST

മും​​ബൈ: ബാ​​ങ്കിം​​ഗ് റെ​​ഗു​​ലേ​​ഷ​​ൻ ആ​​ക്ടി​​ലെ ചി​​ല വ്യ​​വ​​സ്ഥ​​ക​​ൾ ലം​​ഘി​​ച്ച​​തി​​ന് രാ​​ജ്യ​​ത്തെ ര​​ണ്ടാ​​മ​​ത്തെ വ​​ലി​​യ സ്വ​​കാ​​ര്യ ബാ​​ങ്കാ​​യ എ​​ച്ച്ഡി​​എ​​ഫ്സിക്ക് റി​​സ​​ർ​​വ് ബാ​​ങ്ക് പി​​ഴ ചു​​മ​​ത്തി.

91 ല​​ക്ഷം രൂ​​പ പി​​ഴ​​യാ​​ണ് ആ​​ർ​​ബി​​ഐ ചു​​മ​​ത്തി​​യ​​ത്. കെ​​വൈ​​സി പോ​​ലു​​ള്ള നി​​യ​​മ​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടെ ച​​ട്ട​​ങ്ങ​​ൾ പാ​​ലി​​ക്കു​​ന്ന​​തി​​ൽ വീ​​ഴ്ച വ​​രു​​ത്തി​​യെ​​ന്ന് ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​ണ് ആ​​ർ​​ബി​​ഐയുടെ ന​​ട​​പ​​ടി.

ബാ​​ങ്കിംഗ് റെ​​ഗു​​ലേ​​ഷ​​ൻ ആ​​ക്ടി​​ലെ ചി​​ല വ്യ​​വ​​സ്ഥ​​ക​​ൾ പാ​​ലി​​ക്കു​​ന്ന​​തി​​ൽ എ​​ച്ച്ഡി​​എ​​ഫ്സി പ​​രാ​​ജ​​യ​​പ്പെ​​ട്ടു. ‘ബാ​​ങ്കു​​ക​​ൾ സാ​​ന്പ​​ത്തി​​ക സേ​​വ​​ന​​ങ്ങ​​ൾ ഒൗ​​ട്ട്സോ​​ഴ്സ് ചെ​​യ്യു​​ന്ന​​തി​​ൽ അ​​പ​​ക​​ട​​സാ​​ധ്യ​​ത​​ക​​ളും പെ​​രു​​മാ​​റ്റ​​ച്ച​​ട്ട​​വും പാ​​ലി​​ച്ചി​​ല്ല. ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ൾ പാ​​ലി​​ക്കാ​​ത്ത​​തി​​നു​​കൂടിയാണ് പി​​ഴയെന്ന് ആ​​ർ​​ബി​​ഐ പ​​ത്ര​​ക്കു​​റി​​പ്പി​​ൽ അ​​റി​​യി​​ച്ചു.

2024 മാ​​ർ​​ച്ച് 31 ലെ ​​സാ​​ന്പ​​ത്തി​​കസ്ഥി​​തി​​ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന പ്ര​​കാ​​ര​​മാ​​ണ് ഇ​​പ്പോ​​ഴ​​ത്തെ ന​​ട​​പ​​ടി​​ക​​ൾ. ബാ​​ങ്കിം​​ഗ് റെ​​ഗു​​ലേ​​ഷ​​ൻ ആ​​ക്ടി​​ലെ വ്യ​​വ​​സ്ഥ​​ക​​ൾ, ആ​​ർ​​ബി​​ഐ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ എ​​ന്നി​​വ കൃ​​ത്യ​​മാ​​യി പ​​രി​​ഗ​​ണി​​ച്ചി​​ല്ല. ഇ​​ക്കാ​​ര്യ​​ങ്ങ​​ൾ ചൂ​​ണ്ടി​​ക്കാ​​ട്ടി ആ​​ർ​​ബി​​ഐ ന​​ൽ​​കി​​യ നോ​​ട്ടീ​​സി​​ന് ബാ​​ങ്ക് ന​​ൽ​​കി​​യ മ​​റു​​പ​​ടി തൃ​​പ്തി​​ക​​ര​​മാ​​യി​​രു​​ന്നി​​ല്ലെ​​ന്നും റി​​സ​​ർ​​വ് ബാ​​ങ്ക് പ​​റ​​യു​​ന്നു.

Tags : RBI HDFC Bank penalty Reserve Bank of India

Recent News

Up