കൊച്ചി: കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാസംഗ്, ഡിജിറ്റല്‍ നൈപുണ്യ പദ്ധതി സാംസംഗ് ഇന്നൊവേഷന് കാമ്പസിന്റെ (എസ്ഐസി) ഭാഗമായി, ഹൈദരാബാദിലെ എന്‍എസ്ഐസി ടെക്നിക്കല്‍ സര്‍വീസ് സെന്ററില്‍ 450 വിദ്യാര്‍ഥികളെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), കോഡിംഗ് ആൻഡ് പ്രോഗ്രാമിംഗ് മേഖലകളില്‍ വിജയകരമായി പരിശീലിപ്പിച്ച് സര്‍ട്ടിഫിക്കറ്റ് നല്കി.
ഘടനാപരമായ പരിശീലനം, പ്രായോഗിക പഠനം, പ്രോജക്റ്റ് അധിഷ്ഠിത പരിശീലനം എന്നിവയിലൂടെ ഡിജിറ്റല്‍ സാമ്പത്തിക രംഗത്തില്‍ തൊഴില്‍യോഗ്യത വര്‍ധിപ്പിക്കുന്നതാണ് പദ്ധതി.സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങില്‍ എന്‍എസ്ഐസി ഹൈദരാബാദ് സെന്റര്‍ മേധാവി രാജീവ്നാഥ് മുഖ്യാതിഥിയായി പങ്കെടുത്തു.
Tags : Samsung Innovation Campus Training provided