കൊച്ചി: ഇന്ത്യയിലെ വാര്‍ഷിക വില്പനയില് പുതിയ റിക്കാര്‍ഡ് കുറിച്ച് സ്കോഡ ഓട്ടോ ഇന്ത്യ. ഇന്ത്യയില്‍ 25-ാം വാര്‍ഷികം ആഘോഷിക്കുന്ന സ്കോഡ ജനുവരി മുതൽ ഒക്ടോബർ വരെ 61,607 യൂണിറ്റ് വാഹനങ്ങളാണു വിറ്റത്. 2022-ലെ മുൻകാല വാർഷിക റിക്കാർഡാണു മറികടന്നത്.
ഒക്ടോബറിൽ 8,252 കാറുകൾ വിറ്റഴിച്ചുകൊണ്ട് എക്കാലത്തെയും ഉയർന്ന പ്രതിമാസ വില്പന എന്ന റിക്കാര്‍ഡും സ്കോഡ സ്വന്തമാക്കി. സ്കോഡയുടെ ഇന്ത്യന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാറുകള്‍ വിറ്റ മാസമാണിത്.
സ്കോഡയുടെ പുതിയ എസ്യുവിയായ കൈലാഖിനുള്ള ശക്തമായ ഡിമാൻഡാണ് ഈ റിക്കാർഡ് വില്പനയ്ക്കു കാരണമായതെന്ന് അധികൃതർ പറഞ്ഞു.
Tags : Skoda annual sales in skoda kylaq Skoda auto india