കൊച്ചി: വ്യത്യസ്ത ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് വിവിധ ആവശ്യങ്ങള്‍ക്കായി എടുത്ത വായ്പകളെ സംയോജിപ്പിച്ച് ഒരു ലോണ്‍-ഒറ്റ ഇഎംഐ ആയി കുറഞ്ഞ പലിശനിരക്കില്‍ തിരിച്ചടയ്ക്കാവുന്ന എസ്ഐബി പവര്‍ കണ്‍സോള്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് അവതരിപ്പിച്ചു.
ഹോം ലോണ്‍, കാര്‍ ലോണ്‍, പേഴ്സണല്‍ ലോണ്‍, എഡ്യുക്കേഷന്‍ ലോണ്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ ലോണ്‍ തുടങ്ങിയ ടേം ലോണുകള്‍ സംയോജിപ്പിക്കുക വഴി വായ്പാതിരിച്ചടവ് ലഘൂകരിക്കാനും ഒന്നിലധികം ഇഎംഐകളുടെ ഭാരം കുറയ്ക്കാനും സാധിക്കുന്നു.
ഫലത്തില്‍ ഉപഭോക്താക്കളെ കൃത്യവും എളുപ്പവുമായി തിരിച്ചടവ് ശൈലിയിലേക്കു നയിക്കുന്നു. ഉദ്യോഗസ്ഥരെയും പ്രഫഷണലുകളെയും ഒരുപോലെ ലക്ഷ്യമിട്ടുള്ള എസ്ഐബി പവര്‍ കണ്‍സോള്‍ 30 മുതല്‍ 55 വയസ് വരെയുള്ള ഉപഭോക്താക്കള്‍ക്കായി ലഭ്യമാണ്.
വ്യക്തിഗത ആവശ്യാനുസരണം 10 ലക്ഷം മുതല്‍ മൂന്നു കോടി വരെയുള്ള പ്രോപ്പര്‍ട്ടി ലോണുകളാണ് എസ്ഐബി പവര്‍ കണ്‍സോള്‍ നിരയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വീട് അല്ലെങ്കില്‍ കൊമേഴ്സ്യൽ ബില്‍ഡിംഗിന്റെ വിലയുടെ 75 ശതമാനം വരെ വായ്പ 15 വര്‍ഷം വരെ തിരിച്ചടവ് കാലാവധിയില്‍ ലഭ്യമാണ്.
നിലവിലെ ഹോം ലോണുകള്‍ എസ്ഐബി പവര്‍ കണ്‍സോള്‍ സ്കീമിലേക്കു മാറ്റുമ്പോള്‍ 30 വര്‍ഷം വരെയും കാലാവധി ലഭ്യമാണ്. ഉപഭോക്താവിന്റെ റീ പേമെന്റ് ട്രാക്ക് റിക്കാര്‍ഡ് അടിസ്ഥാനമാക്കിയാണ് എസ്ഐബി പവര്‍ കണ്‍സോള്‍ ലോണുകള്‍ അനുവദിക്കുന്നത്.
ഇതിനാല്‍ ചുരുക്കം രേഖകള്‍ മാത്രം സ്വീകരിച്ച് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ലോണ്‍ ലഭ്യമാക്കുന്നു. പ്രോസസിംഗ് ഫീസ് പൂര്‍ണമായും ഒഴിവാക്കിയാണ് ഈ നൂതന സംവിധാനം ലഭ്യമാക്കിയിരിക്കുന്നത്.
Tags : South Indian Bank SIB SIB Power Console