കൊച്ചി: ടാറ്റാ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ലിമിറ്റഡ് ഡിസംബറിൽ ആകര്‍ഷകമായ പ്രതിമാസ ഇഎംഐ പദ്ധതികള്‍ പ്രഖ്യാപിച്ചു.
ഐസിഇ വാഹനങ്ങളായ ടിയാഗോ 4,999 രൂപയ്ക്കും ടിഗോര്‍ 5,999 രൂപയ്ക്കും പഞ്ച് 5,999 രൂപയ്ക്കും ആള്‍ട്രോസ് 6,777 രൂപയ്ക്കും നെക്സോണ്‍ 7,666 രൂപയ്ക്കും കര്‍വ് 9,999 രൂപയ്ക്കുമാണ് ഇഎംഐകള്‍ ആരംഭിക്കുക.
ഇവി വാഹനങ്ങളായ ടിയാഗോ ഇവി 5,999 രൂപയ്ക്കും പഞ്ച് ഇവി 7,999 രൂപയ്ക്കും നെക്സോണ്‍ ഇവി 10,999 രൂപയ്ക്കും കര്‍വ് ഇവി 14,555 രൂപയ്ക്കും ഇഎംഐ ആരംഭിക്കും.
ഈ ഇഎംഐ നിരക്കുകള്‍ 31 വരെ മാത്രമേ ബാധകമായിരിക്കൂവെന്നും ലോണ്‍ തുകയും വാഹനത്തിന്റെ മൊത്തം ഓണ്‍റോഡ് വിലയും അനുസരിച്ച് യഥാര്‍ഥ ഇഎംഐ തുകയില്‍ മാറ്റങ്ങള്‍ ഉണ്ടാകാമെന്നും കമ്പനി അറിയിച്ചു.
Tags : Tata Motors passenger vehicles Special EMI offers ICE vehicles Tiago Tigor Punch Altroz Nexon