x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തിരിച്ചുവരവു ലക്ഷ്യമിട്ട് ഓഹരിവിപണി

ഓഹരി അവലോകനം / സോ​​​ണി​​​യ ഭാ​​​നു
Published: January 12, 2026 04:41 AM IST | Updated: January 12, 2026 04:41 AM IST

ജ​നു​വ​രി ആ​ദ്യപ​കു​തി പി​ന്നി​ടുംമുന്പേ ഇ​ന്ത്യ​ൻ ഇ​ൻ​ഡ​ക്‌​സു​ക​ൾ​ക്ക്‌ കാ​ലി​ട​റി. വി​ദേ​ശ​ത്തു​നി​ന്നു​ള്ള പ്ര​തി​കൂ​ല വാ​ർ​ത്ത​ക​ൾ ഒ​രു വി​ഭാ​ഗം നി​ക്ഷേ​പ​ക​രെ പി​ന്നോ​ക്കം വ​ലി​ച്ച​പ്പോ​ൾ വി​ദേ​ശ ഓ​പ്പ​റേ​റ്റ​ർ​മാ​ർ ബാ​ധ്യ​ത​ക​ൾ വി​റ്റു​മാ​റാ​ൻ മ​ത്സ​രി​ച്ചു. ര​ണ്ടാ​ഴ്‌​ച​ക​ളി​ലെ മു​ന്നേ​റ്റ​ത്തി​നു​ശേ​ഷം മു​ൻ​നി​ര സൂ​ചി​ക​ക​ൾ മൂ​ന്നു മാ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ക​ന​ത്ത പ്ര​തി​വാ​ര ത​ക​ർ​ച്ച​യി​ലാ​ണ്.

ആ​ഭ്യ​ന്ത​ര ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ൾ ശ​ക്ത​മാ​യ പി​ന്തു​ണ ന​ൽ​കു​മ്പോ​ഴും യു​എ​സ്‌ വ്യാ​പാ​രക്ക​രാ​ർ സം​ബ​ന്ധി​ച്ച അ​നി​ശ്‌​ചി​ത​ത്വം വി​പ​ണി​യി​ൽ പി​രി​മു​റു​ക്കം സൃ​ഷ്‌​ടി​ച്ചു. ഇ​ന്ത്യ​ൻ മാ​ർ​ക്ക​റ്റ്‌ ര​ണ്ട​ര ശ​ത​മാ​നം പ്ര​തി​വാ​ര ത​ള​ർ​ച്ച​യി​ലാ​ണ്. നി​ഫ്‌​റ്റി സൂ​ചി​ക 645 പോ​യി​ന്‍റും സെ​ൻ​സെ​ക്‌​സ്‌ 2185 പോ​യി​ന്‍റും ഇ​ടി​ഞ്ഞു.

റ​ഷ്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​മേ​രി​ക്ക വ്യാ​പാ​ര ന​ട​പ​ടി​ക​ളെക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ, വെ​ന​സ്വേ​ല –യുഎ​സ് സം​ഘ​ർ​ഷം, റ​ഷ്യ​ൻ എ​ണ്ണ ഇ​റ​ക്കു​മ​തി സം​ബ​ന്ധി​ച്ച വി​ഷ​യ​ങ്ങ​ൾ തുടങ്ങിയവ വി​ദേ​ശ നി​ക്ഷേ​പ​ക​രു​ടെ പ​ണം പി​ൻ​വ​ലി​ക്ക​ലി​ന് ആ​ക്കം കൂ​ട്ടി.

മൂന്നാം പാദ ​ഫ​ല​ങ്ങ​ൾ ഉ​റ്റു​നോ​ക്കി

വി​പ​ണി ഉ​റ്റു​നോ​ക്കു​ന്ന​ത്‌ മൂ​ന്നാം പാ​ദ ത്രൈ​മാ​സ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടു​ക​ളെ​യാ​ണ്. ഐടി ക​മ്പ​നി​ക​ളു​ടെ സാ​മ്പ​ത്തി​ക ഫ​ല​ങ്ങ​ൾ നി​ക്ഷേ​പ​ക​രി​ൽ സ്വാ​ധീ​നം ചെ​ലു​ത്തും. ആ​ഗോ​ള താ​രി​ഫു​ക​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ന​ട​ത്തി​യ നീ​ക്ക​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട യു​എ​സ് സു​പ്രീ​കോ​ട​തി വി​ധി​യും ഈ ​വാ​രം വി​പ​ണി​യു​ടെ ദി​ശ നി​ർ​ണ​യി​ക്കും.

ബു​ൾ റാ​ലി​യെ താ​ത്കാ​ലി​ക​മാ​യി പി​ടി​ച്ചു​നി​ർ​ത്തി​യ​തി​നാ​ൽ ജ​നു​വ​രി സീ​രീ​സ്‌ സെ​റ്റി​ൽ​മെ​ന്‍റ് വ​രെ ചാ​ഞ്ചാ​ട്ടം ശ​ക്ത​മാ​കു​മെ​ന്ന​ത്‌ മെ​റ്റ​ൽ​സ്, ഓ​യി​ൽ ആ​ൻ​ഡ് ഗ്യാ​സ് ഓ​ഹ​രി​ക​ളി​ൽ ചാ​ഞ്ചാ​ട്ട​മു​ള​വാ​ക്കാം.


വി​പ​ണി​യു​ടെ സാ​ങ്കേ​തി​ക വ​ശ​ങ്ങ​ൾ ബു​ള്ളി​ഷ്‌ മ​നോ​ഭാ​വ​ത്തി​ൽ​നി​ന്നു ദു​ർ​ബ​ലാ​വ​സ്ഥ​യി​ലേ​ക്ക്‌ താ​ത്കാ​ലി​ക​മാ​യി തി​രി​യാം. പി​ന്നി​ട്ട​വാ​രം നി​ഫ്‌​റ്റി 750 പോ​യി​ന്‍റ് ചാ​ഞ്ചാ​ടി. ഉ​യ​ർ​ന്ന ത​ല​മാ​യ 26,373 പോ​യി​ന്‍റി​ൽ​നി​ന്നും 25,683 ത​ള​ർ​ന്ന​തി​നി​ട​യി​ൽ 20 ആ​ഴ്‌​ച​ക​ളി​ലെ ശ​രാ​ശ​രി​യാ​യ 25,579 പോ​യി​ന്‍റി​ലെ സ​പ്പോ​ർ​ട്ട്‌ ന​ഷ്‌​ട​പ്പെ​ട്ട​ത്‌ കൂ​ടു​ത​ൽ ദു​ർ​ബ​ല​മാ​ക്കാം. ക​ഴി​ഞ്ഞ ല​ക്കം സൂ​ചി​പ്പി​ച്ച ര​ണ്ടാം സ​പ്പോ​ർ​ട്ടാ​യ 25,722ലെ ​താ​ങ്ങും വ്യാ​പാ​രാ​ന്ത്യം ന​ഷ്ട​മാ​യി, ക്ലോ​സിം​ഗി​ൽ സൂ​ചി​ക 25,683 പോ​യി​ന്‍റി​ലാ​ണ്.

നി​ഫ്റ്റി ഈയാ​ഴ്ച

ഈ ​വാ​രം നി​ഫ്‌​റ്റി​യു​ടെ ആ​ദ്യ താ​ങ്ങ്‌ 25,413 പോ​യി​ന്‍റി​ലാ​ണ്, ഇ​ത്‌ ന​ഷ്‌​ട​പ്പെ​ട്ടാ​ൽ സൂ​ചി​ക 25,143 വ​രെ സാ​ങ്കേ​തി​ക പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക്‌ മു​തി​രാം. അ​തേ​സ​മ​യം, തി​രി​ച്ചു​വ​ര​വി​നു ശ്ര​മി​ച്ചാ​ൽ 26,163ൽ ​ആ​ദ്യ പ്ര​തി​രോ​ധം ത​ല ഉ​യ​ർ​ത്തും. അ​ത്‌ മ​റി​ക​ട​ന്നാ​ൽ മു​ൻ​വാ​രം സൂ​ചി​പ്പി​ച്ച 26,642നെ ​കൈ​പി​ടി​യി​ൽ ഒ​തു​ക്കാം.

നി​ഫ്‌​റ്റി​യു​ടെ മ​റ്റ്‌ സാ​ങ്കേ​തി​ക ച​ല​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യാ​ൽ ഡെ​യ്‌​ലി ചാ​ർ​ട്ടി​ൽ സൂ​പ്പ​ർ ട്രെ​ൻ​ഡ്, പാ​രാ​ബോ​ളി​ക് എ​സ്‌​എ​ആ​ർ തു​ട​ങ്ങി​യ​വ സെ​ല്ല​ർ​മാ​ർ അ​നു​കൂ​ല​മാ​യി. എം​എ​സി​ഡി ട്രെ​ൻ​ഡ് ലൈ​നി​ൽ കാ​ലി​ട​റി​യ​ത്‌ കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ൽ ഹ്രസ്വ​കാ​ല​യ​ള​വി​ൽ വി​പ​ണി തി​രു​ത്ത​ലി​നു മു​ൻ​തൂ​ക്കം ന​ൽ​കാം.

നി​ഫ്റ്റി ജ​നു​വ​രി ഫ്യൂ​ച്ചേ​ഴ്‌​സി​നു മു​ൻ​വാ​രം സൂ​ചി​പ്പി​ച്ച 26,050ലെ ​സ​പ്പോ​ർ​ട്ട്‌ ന​ഷ്‌​ട​പ്പെ​ട്ട​ത്‌ തി​രു​ത്ത​ൽ സാ​ധ്യ​ത ശ​ക്ത​മാ​ക്കാം. ജ​നു​വ​രി ഫ്യൂ​ച്ചേ​ഴ്‌​സ് ര​ണ്ട​ര ശ​ത​മാ​നം ഇ​ടി​ഞ്ഞ്‌ 25,788ലേ​ക്ക്‌ താ​ഴ്‌​ന്നു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ 25,550 - 25,250ലേ​ക്ക്‌ ദൗ​ർ​ബ​ല​മാ​കാ​മെ​ങ്കി​ലും ഈ ​സ​പ്പോ​ർ​ട്ട്‌ കൈ​മോ​ശം വ​ന്നാ​ൽ മാ​ത്രം വി​പ​ണി ബി​യ​റി​ഷാ​വും. തി​രി​ച്ചു​വ​ര​വ്‌ ന​ട​ത്തി​യാ​ൽ 26,500 - 26,750നെ ​ല​ക്ഷ്യ​മാ​ക്കും. അ​തേ​സ​മ​യം, മാ​ർ​ക്ക​റ്റി​ലെ ഓ​പ്പ​ൺ ഇ​ന്‍റ​റ​സ്റ്റ് 139 ല​ക്ഷം ക​രാ​റു​ക​ളി​ൽ​നി​ന്ന് 169 ല​ക്ഷ​ത്തി​ലേ​ക്ക്‌ ക​യ​റി​യ​ത്‌ പു​തി​യ വി​ൽ​പ്പ​ന​ക്കാ​രു​ടെ വ​ര​വാണു സൂ​ചി​പ്പി​ക്കു​ന്നത്.

വി​ല്പ​ന​ക്കാ​രു​ടെ നി​യ​ന്ത്ര​ണം ത​ക​ർ​ക്കാ​ൻ സെ​ൻ​സെ​ക്സ്

സെ​ൻ​സെ​ക്‌​സി​ന്‌ ശ​ക്ത​മാ​യ തി​രി​ച്ച​ടി നേ​രി​ട്ടു. മു​ൻ​ വാ​ര​ത്തി​ലെ 85,762ൽ​നി​ന്നും കൂ​ടു​ത​ൽ മി​ക​വി​ന് അ​വ​സ​രം ല​ഭി​ക്കാ​തെ തു​ട​ക്കം മു​ത​ൽ വി​ൽ​പ്പ​ന​ക്കാ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നു. വാ​രാ​ന്ത്യദി​നം 83,408ലേ​ക്ക്‌ ഇ​ടി​ഞ്ഞ ശേ​ഷം ക്ലോ​സിം​ഗി​ൽ 83,576 പോ​യി​ന്‍റി​ലാ​ണ്. ഈ​ വാ​രം 85,039 – 86,502ൽ ​പ്ര​തി​രോ​ധ​വും 82,760 – 81,944 പോ​യി​ന്‍റി​ൽ സ​പ്പോ​ർ​ട്ടു​മു​ണ്ട്‌.

ആ​ഭ്യ​ന്ത​ര ഫ​ണ്ടു​ക​ൾ പി​ന്നി​ട്ട വാ​രം മൊ​ത്തം 17,594.58 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വാ​ങ്ങി. വി​ദേ​ശ ഓ​പ്പ​റേ​റ്റ​ർ​മാ​ർ എ​ല്ലാ ദി​വ​സ​വും വി​ല്പ​ന​ക്കാ​രാ​യി നി​ല​കൊ​ണ്ട്‌ 9209.90 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വി​റ്റു.

രൂ​പ​യ്ക്ക് ഇ​ടി​വ്


വി​നി​മ​യവി​പ​ണി​യി​ൽ രൂ​പ​യെ ബാ​ധി​ച്ച മാ​ന്ദ്യം വി​ട്ടു​മാ​റി​യി​ല്ല. ഡോ​ള​റി​നു മു​ന്നി​ൽ രൂ​പ 90.19ൽ​നി​ന്ന് 89.81 വ​രെ ക​രു​ത്ത്‌ നേ​ടി​യെ​ങ്കി​ലും പി​ന്നീ​ട്‌ 90.28ലേ​ക്ക്‌ ദു​ർ​ബ​ല​മാ​യി, വാ​രാ​ന്ത്യം രൂ​പ 90.21 ലാ​ണ്.

ക്രൂ​ഡ് ഓ​യി​ൽ,സ്വ​ർ​ണ​വി​ല ഉ​യ​ർ​ന്നു

ക്രൂ​ഡ്‌ ഓ​യി​ൽ വി​ല ഉ​യ​ർ​ന്ന ത​ല​ത്തി​ൽ തു​ട​രു​ക​യാ​ണ്. വെ​ന​സ്വേ​ല – യു​എ​സ് സം​ഘ​ർ​ഷാ​വ​സ്ഥ​യ്‌​ക്ക്‌ ഇ​ട​യി​ൽ അ​വി​ടെനി​ന്നു​ള്ള എ​ണ്ണ ഇ​ന്ത്യ​ക്ക്‌ പ്ര​ത്യേ​ക പാ​ക്കേ​ജി​ൽ ന​ൽ​കാ​മെ​ന്ന അ​മേ​രി​ക്ക​ൻ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളും പു​റ​ത്തു​വ​ന്നു.

ക്രൂ​ഡ്‌ വി​ല 50 ദി​വ​സ​ങ്ങ​ളി​ലെ ശ​രാ​ശ​രി​യാ​യ 62 ഡോ​ള​റി​നെ ചു​റ്റി​പ്പ​റ്റി നീ​ങ്ങു​ന്നു. ഇ​തി​നി​ടെ ഇ​റാ​നി​ലെ സം​ഘ​ർഷാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്താ​ൽ എ​ണ്ണവി​ല ബാ​ര​ലി​നു 65.50 ഡോ​ള​റി​ലേ​ക്കും തു​ട​ർ​ന്ന് 69 ഡോ​ള​റി​ലേ​ക്കും ക​ത്തി​ക്ക​യ​റാം. സ്ഥി​തി​ഗ​തി​ക​ളി​ൽ അ​യ​വ്‌ ക​ണ്ടാ​ൽ എ​ണ്ണ 60 ഡോ​ള​റി​ലേ​ക്ക്‌ തി​രു​ത്ത​ലി​നു ശ്ര​മി​ക്കും.

ന്യൂ​യോ​ർ​ക്കി​ൽ സ്വ​ർ​ണ വി​ല വീ​ണ്ടും മു​ന്നേ​റി. ട്രോ​യ്‌ ഔ​ൺ​സി​ന്‌ 4331 ഡോ​ള​റി​ൽ നി​ന്നും 4514 വ​രെ ഉ​യ​ർ​ന്ന ശേ​ഷം ക്ലോ​സിം​ഗി​ൽ 4509 ഡോ​ള​റി​ലാ​ണ്. അ​മേ​രി​ക്ക​ൻ സൈ​നി​ക നീ​ക്ക​ങ്ങ​ൾ ഫ​ണ്ടു​ക​ളെ സ്വ​ർ​ണ​ത്തി​ലേ​ക്ക്‌ അ​ടു​പ്പി​ച്ചു. ഡി​സം​ബ​ർ 26നു ​രേ​ഖ​പ്പെ​ടു​ത്തി​യ 4549 ഡോ​ള​റി​ലെ റി​ക്കാ​ർ​ഡ്‌ മ​റി​ക​ട​ക്കാ​ൻ സാ​ധ്യ​ത.

Tags : Stock market comeback

Recent News

Up