കൊച്ചി: പ്രമുഖ കോര്‍പറേറ്റ് സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനമായ നാഷണല്‍ സ്റ്റോക്ക് ഹോള്‍ഡിംഗ് സര്‍വീസസ് ലിമിറ്റഡ് ഇന്ത്യയിലെ നിക്ഷേപകര്‍ക്ക് ലളിതവും സുരക്ഷിതവുമായ നിക്ഷേപ അനുഭവം നല്കുന്ന സ്റ്റോക്ക്ഫിന് മൊബൈല്‍ ആപ്പിന്റെ പരിഷ്കരിച്ച പതിപ്പ്, സ്റ്റോക്ക്ഫിന് 2.0, പുറത്തിറക്കി.
ഷെയറുകള്‍, ഡെറിവേറ്റീവുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ഇടിഎഫുകള്‍, എസ്എംഇ സ്റ്റോക്കുകള്‍, ഐപിഒകള്‍ എന്നിങ്ങനെയുള്ള എല്ലാ നിക്ഷേപ ഓപ്ഷനുകളും വ്യത്യസ്ത ഗ്രൂപ്പുകളായി ആപ്പിന്റെ ഇന്റര്‍ഫേസില്‍ ക്രമീകരിച്ചിട്ടുള്ളതിനാല്‍ സ്റ്റോക്ക്ഫിന് 2.0,ആപ്പ് ഉപയോഗിക്കുന്ന നിക്ഷേപകര്‍ക്ക് എളുപ്പത്തില്‍ നിക്ഷേപിക്കാനും, നിക്ഷേപങ്ങളെ മനസിലാക്കി പണം സുരക്ഷിതമായി വളര്‍ത്താനും സഹായിക്കുമെന്ന് സ്റ്റോക്ക്ഹോള്‍ഡിംഗ് സര്‍വീസസ് എംഡിയും സിഇഒയുമായ പ്രഭാത് കുമാര്‍ ദുബെ പറഞ്ഞു.
Tags : stock broking firm Stockfin StockFin mobile app investors