കൊച്ചി: യൂറോപ്യൻ ശൈത്യകാല അനുഭവം സമ്മാനിക്കുന്ന ‘സമ്മർ ഇൻ ബെത്ലേഹേം’ എക്സ്പീരിയൻസ് സെന്റർ കൊല്ലം തിരുമുല്ലവാരത്ത് എൻ.കെ. പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്തു.
3000 ചതുരശ്ര അടി വിസ്തൃതിയിലുള്ള സ്നോ വേൾഡ് യഥാർഥ മഞ്ഞുവീഴ്ചയുടെ അനുഭവം സന്ദർശകർക്കു നൽകുന്നു. കൂടാതെ, 18 ഡിഗ്രി സെൽഷസിൽ താഴെ താപനിലയുള്ള 20,000 ചതുരശ്രയടിയുടെ വിശാലമായ ഹാളും യൂറോപ്യൻ കാലാവസ്ഥയുടെ അനുഭവം സമ്മാനിക്കും.
യൂറോപ്യൻ സംസ്കാരവും വിശ്വപ്രസിദ്ധ സ്മാരകങ്ങളുടെ മിനിയേച്ചർ പതിപ്പുകളും, കല്ല് പാകിയ വീഥികളും തനത് മരപ്പണികളുമുള്ള സന്പൂർണ ബെത്ലേഹേം റെപ്ലിക്ക വില്ലേജും ഫെസ്റ്റിവലിന്റെ ഭാഗമാണ്. മലയാള സിനിമയിൽ 50 വർഷങ്ങൾ പൂർത്തിയാക്കിയ ബാലചന്ദ്ര മേനോന് ആദരവർപ്പിച്ചുകൊണ്ട് സിനിമാതാരങ്ങൾ അണിനിരക്കുന്ന ക്ലാപ്പ് ഓണ്‍ ക്ലാപ്പ്സ്എന്ന പ്രത്യേക സ്റ്റേജ് ഷോയൊടുകൂടിയായിരുന്നു പരിപാടി.
ചുങ്കത്ത് ഹോസ്പ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ രാജീവ് പോൾ, നടനും സംവിധായകനുമായ അനൂപ് മേനോൻ, കളക്ടർ എൻ. ദേവിദാസ്, മേയർ ഹണി ബെഞ്ചമിൻ, കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി, കോർപറേഷൻ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ യു. പവിത്ര തുടങ്ങിയവർ പങ്കെടുത്തു.
മെഗാ ഷോയിലൂടെ 200-ലധികം തദ്ദേശീയർക്ക് നേരിട്ട് തൊഴിലവസരം നൽകുന്ന സംരംഭംകൊല്ലത്തിന്റെ ടൂറിസം, ഹോട്ടൽ, വ്യാപാര മേഖലകൾക്ക് വൻകുതിപ്പേകും. ഒരേസമയം 300-ലധികം കാറുകൾ പാർക്ക് ചെയ്യാനുള്ള വിപുലമായ സൗകര്യവും ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം 3 മണി മുതലാണ് പ്രവേശനം.
ദിവസവും വൈകുന്നേരം അഞ്ചിനു വ്യത്യസ്തങ്ങളായ സ്റ്റേജ് ഷോകളും ഒരുക്കിയിട്ടുണ്ട്.
Tags : Summer in Bethlehem Thirumullavaram