കൊച്ചി: ടാറ്റ പവർ തങ്ങളുടെ അത്യാധുനിക ഹോം ഓട്ടോമേഷൻ സൊലൂഷൻസായ ടാറ്റാ പവർ ഈസി ഹോം സൊലൂഷൻസ് കേരളത്തിൽ അവതരിപ്പിച്ചു.
സ്മാർട്ട് ലിവിംഗ്, കണക്റ്റഡ് ലൈഫ് സ്റ്റൈലുകൾ, വികസിച്ചുവരുന്ന സാങ്കേതികവിദ്യക്ക് അനുസരിച്ചുള്ള വീടുകൾ എന്നിവയെക്കുറിച്ചുള്ള ടാറ്റ പവറിന്റെ കാഴ്ചപ്പാടിനെ വിപുലീകരിക്കുന്ന ഉത്പന്നങ്ങളാണ് ഈസി ഹോം സൊലൂഷൻസ് നിരയിലുള്ളത്.
സ്മാർട്ട് സോക്കറ്റുകൾ, ടച്ച്-പാനൽ സ്വിച്ചുകൾ, റെട്രോഫിറ്റബിൾ കൺവെർട്ടറുകൾ, മോഷൻ സെൻസറുകൾ, ലൈറ്റിംഗ്, ക്ലൈമറ്റ്, സെക്യൂരിറ്റി എന്നിവയ്ക്കുള്ള സ്മാർട്ട് കൺട്രോളുകള് എന്നിവയുൾപ്പെടെയുള്ള സാങ്കേതികവിദ്യകളുടെ വിപുലമായ ശ്രേണിയാണ് അവതരിപ്പിച്ചത്.
തത്സമയ ഊർജനിരീക്ഷണം, ഓട്ടോമേറ്റഡ് ഷെഡ്യൂളിംഗ്, ഓവർലോഡ് പ്രൊട്ടക്ഷൻ, ഓഫ്ലൈൻ ഫംഗ്ഷണാലിറ്റി എന്നിവ സാധ്യമാക്കി വൈദ്യുതി ലാഭിക്കാൻ സഹായിക്കുന്ന അത്യാധുനിക സംവിധാനങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
Tags : Tata Power Home Automation Solutions Smart Living Connected Lifestyles Smart sockets touch-panel switches retrofittable converters motion sensors smart controls for lighting climate security