കൊച്ചി: കേരളത്തില്‍ 2000 ടണ്ണിലധികം സ്വര്‍ണമാണ് ജനങ്ങളുടെ കൈവശമുള്ളത്. പ്രതിവര്‍ഷം 125-150 ടണ്ണില്‍ അധികം വിറ്റുവരവ് നടക്കുന്നുമുണ്ട്. 2020ല്‍ പവന് 40,000 രൂപ വിലയുണ്ടായിരുന്ന സ്വര്‍ണമാണ് അഞ്ചു വര്‍ഷത്തിനിടെ പവന് 60,000 രൂപ വർധിച്ച് ഒരു ലക്ഷം കടന്നത്.
2020ല്‍ ട്രോയ് ഔണ്‍സിന് 2,000 ഡോളറായിരുന്നു അന്താരാഷ്ട്ര സ്വര്‍ണവില. അഞ്ചു വര്‍ഷത്തിനിടെ 2500 ഡോളറാണു വര്‍ധിച്ചത്. 2020ല്‍ രൂപയുടെ വിനിമയനിരക്ക് 71ല്‍നിന്നു 91ലേക്ക് എത്തിയതും ആഭ്യന്തര സ്വര്‍ണവില ഉയരുന്നതിന് കാരണമായി.
വന്‍കിട നിക്ഷേപകര്‍ താത്കാലിക ലാഭമെടുപ്പ് നടത്തിയാല്‍ വിലയില്‍ ചെറിയ കുറവ് വന്നേക്കാമെന്ന് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുൾ നാസര്‍ പറഞ്ഞു.
കമ്മോഡിറ്റി എന്ന നിലയില്‍നിന്ന് ആഗോള കറന്‍സി എന്നനിലയിലേക്കുള്ള അടിസ്ഥാന ഘടനയിലുള്ള മാറ്റം സ്വര്‍ണത്തെ ട്രോയ് ഔണ്‍സിന് 6000 - 8000 ഡോളറില്‍ വരും വര്‍ഷങ്ങളില്‍ എത്തിച്ചാലും അദ്ഭുതപ്പെടാനില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Tags : gold 2000 tons Commodity