കൊച്ചി: മുന്‍നിര ഇരുചക്ര-മുച്ചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനിയും എക്സലന്‍ഷ്യയും ചേര്‍ന്നു വത്തിക്കാന്‍ സിറ്റി ഭരണകൂടത്തിന് രണ്ട് ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടറുകള് കൈമാറി.
പരിസ്ഥിതിസൗഹൃദവും ഉത്തരവാദിത്വമുള്ളതുമായ യാത്രാസൗകര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സ്കൂട്ടറുകള് കൈമാറിയത്.
ടിവിഎസ് മോട്ടോര്‍ ഇറ്റലിയും എക്സലന്‍ഷ്യയും ചേര്‍ന്നുള്ള ഈ സംരംഭം വത്തിക്കാന്‍ സിറ്റി ഇതിനകം നടപ്പിലാക്കിവരുന്ന പരിസ്ഥിതിസൗഹൃദ മാറ്റങ്ങളിലെ ഒരു സുപ്രധാന ചുവടുവയ്പുകൂടിയാണെന്ന് അധികൃതർ പറഞ്ഞു.
വത്തിക്കാന്‍ പോലുള്ള സവിശേഷ സ്ഥലത്തെ ദൈനംദിന ആവശ്യങ്ങള്‍ക്കായി ഒട്ടും മലിനീകരണമുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കുന്ന വാഹനങ്ങളാണു ലക്ഷ്യമിടുന്നത്. ഇക്കോ മോഡില്‍ 100 കിലോമീറ്റര്‍ വരെ സഞ്ചരിക്കാവുന്ന ടിവിഎസ് ഐക്യൂബ് സ്കൂട്ടറുകളിൽ സ്മാര്‍ട്ട് കണക്ട് സംവിധാനമുണ്ട്.
Tags : Vatican City TVS iQube electric scooter TVS Motor