കൊച്ചി: വി ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ നടപ്പു സാന്പത്തികവർഷം രണ്ടാം പാദത്തിലെ അറ്റ പ്രവർത്തനവരുമാനം 1340.92 കോടി രൂപയായി ഉയർന്നു. മുൻ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 3.6 ശതമാനമാണു വർധന.
1293.99 കോടി രൂപയായിരുന്നു മുൻവർഷത്തെ വരുമാനം. അറ്റാദായം മൂന്നു ശതമാനത്തിന്റെ വർധനയോടെ 65.29 കോടി രൂപയായും ഉയർന്നു.
മുൻവർഷം ഇതേ കാലയളവിൽ 63.39 കോടി രൂപയായിരുന്നു അറ്റാദായം. സെപ്റ്റംബർ 30ന് അവസാനിച്ച ആദ്യ പകുതിയിൽ പ്രവർത്തനവരുമാനം 2807 കോടി രൂപയും അറ്റാദായം 139.14 കോടിയുമാണെന്ന് വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മിഥുൻ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.
Tags : V Guard second quarter revenue