x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​ബ​റി​നു വി​ല്ല​നാ​യി കാ​ലാ​വ​സ്ഥ; കു​രു​മു​ള​ക് വി​ള​വെ​ടു​പ്പി​ലേ​ക്ക്

വിപണിവിശേഷം / കെ.​​​ബി. ഉ​​​ദ​​​യ​​​ഭാ​​​നു
Published: January 19, 2026 01:41 AM IST | Updated: January 19, 2026 01:41 AM IST

ഏ​​ഷ്യ​​ൻ റ​​ബ​​ർ അ​​വ​​ധി വ്യാ​​പാ​​ര കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ഉ​​ത്പ​​ന്നം കൂ​​ടു​​ത​​ൽ ക​​രു​​ത്തു ക​​ണ്ടെ​​ത്തു​​ന്നു. ആ​​ഗോ​​ള റ​​ബ​​ർ ഉ​​ത്പാ​​ദ​​നം പ്ര​​തീ​​ക്ഷ​​യ്ക്കൊ​​ത്ത് ഉ​​യ​​രു​​ന്നി​​ല്ല, വ്യ​​വ​​സാ​​യി​​ക​​ൾ അ​​ല്പം പി​​രി​​മു​​റു​​ക്ക​​ത്തി​​ൽ. കേ​​ര​​ള​​ത്തി​​ൽ കു​​രു​​മു​​ള​​കു വി​​ള​​വെ​​ടു​​പ്പ് മാ​​സാ​​ന്ത്യ​​ത്തോ​​ടെ ഊ​​ർ​​ജി​​ത​​മാ​​കു​​മെ​​ന്ന ക​​ണ​​ക്കു​​കൂ​​ട്ട​​ലി​​ൽ യൂ​​റോ​​പ്പി​​ലെ ഒ​​രു വി​​ഭാ​​ഗം ഇ​​റ​​ക്കു​​മ​​തി​​ക്കാ​​ർ വി​​യ​​റ്റ്നാ​​മി​​ൽ ച​​ര​​ക്ക് സം​​ഭ​​ര​​ണം കു​​റ​​ച്ചു വി​​പ​​ണി​​യു​​ടെ അ​​ടി​​യൊ​​ഴു​​ക്ക് അ​​ള​​ക്കു​​ന്നു. പ​​ശ്ചി​​മ ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​ങ്ങ​​ളി​​ൽ കൊ​​ക്കോ ബം​​പ​​ർ വി​​ള​​വെ​​ടു​​പ്പി​​ന് ഒ​​രു​​ങ്ങു​​ന്നു, ഉ​​ത്പ​​ന്ന വി​​ല മു​​ന്നി​​ലു​​ള്ള ര​​ണ്ട് മാ​​സം ആ​​ടിയു​​ല​​യാം.

റ​​ബ​​ർ ഉ​​ത്പാ​​ദ​​നം കു​​റ​​യു​​ന്നു;വി​​ല ക​​യ​​റു​​ന്നു

കാ​​ലാ​​വ​​സ്ഥാ വ്യ​​തി​​യാ​​നം മൂ​​ലം ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​ങ്ങ​​ളി​​ലും ഏ​​ഷ്യ​​യി​​ലും റ​​ബ​​ർ ഉ​​ത്പാ​​ദ​​നം പ്ര​​തീ​​ക്ഷ​​യ്ക്കൊ​​ത്തു ചു​​വ​​ടു​​വ​​യ്ക്കു​​ന്നി​​ല്ല. ര​​ണ്ട് ഭൂ​​ഖ​​ണ്ഡ​​ങ്ങ​​ളി​​ലും മ​​ഴ വി​​ല്ല​​നാ​​യ​​തു മൂ​​ലം റ​​ബ​​ർ ടാ​​പ്പിം​​ഗി​​ന് അ​​വ​​സ​​രം ക​​ണ്ടെ​​ത്താ​​നാ​​വാ​​തെ ഉ​​ത്പാ​​ദ​​ക​​ർ തോ​​ട്ട​​ങ്ങ​​ളി​​ൽ​​നി​​ന്നും പ​​ല അ​​വ​​സ​​ര​​ങ്ങ​​ളി​​ലും പി​​ൻ​​മാ​​റാ​​ൻ നി​​ർ​​ബ​​ന്ധി​​ത​​രാ​​യ​​ത് ആ​​ഗോ​​ള ഉ​​ത്പാ​​ദ​​ന​​ത്തി​​ൽ ഇ​​ടി​​വ് സൃ​​ഷ്ടി​​ക്കാം.

ഉ​​ത്പാ​​ദ​​ന​​ത്തി​​ലും ക​​യ​​റ്റു​​മ​​തി​​യി​​ലും മു​​ൻനി​​ര​​യി​​ലു​​ള്ള താ​​യ്‌​​ല​​ൻ​​ഡ്, ഇ​​ന്തോ​​നേ​​ഷ്യ എ​​ന്നീ രാ​​ജ്യ​​ങ്ങ​​ളി​​ൽ പ്ര​​തി​​കൂ​​ല കാ​​ലാ​​വ​​സ്ഥ​​യി​​ൽ പി​​ന്നി​​ട്ട മാ​​സ​​ങ്ങ​​ളി​​ൽ റ​​ബ​​ർ വെ​​ട്ട് അ​​ടി​​ക്ക​​ടി ത​​ട​​സ​​പ്പെ​​ട്ടു. ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​ങ്ങ​​ളി​​ലും പ്ര​​തീ​​ക്ഷി​​ച്ച തോ​​തി​​ൽ ഷീ​​റ്റ് ഉ​​ത്പാ​​ദ​​നം ന​​ട​​ന്നി​​ല്ല. കാ​​ർ​​ഷി​​ക മേ​​ഖ​​ല​​ക​​ളി​​ലെ സ്ഥി​​തി​​ഗ​​തി​​ക​​ൾ അ​​ത്ര സു​​ഖ​​ക​​ര​​മ​​ല്ലെ​​ന്നു മ​​ന​​സി​​ലാ​​യ​​തോ​​ടെ ട​​യ​​ർ വ്യ​​വ​​സാ​​യി​​ക​​ൾ പു​​തി​​യ ത​​ന്ത്രം മെ​​ന​​യു​​ന്നു. ഇ​​തി​​നി​​ട​​യി​​ൽ അ​​വ​​സ​​രം നേ​​ട്ട​​മാ​​ക്കാ​​ൻ ഒ​​രു വി​​ഭാ​​ഗം നി​​ക്ഷേ​​പ​​ക​​രും ഊ​​ഹ​​ക്ക​​ച്ച​​വ​​ട​​ക്കാ​​രും അ​​വ​​ധി വ്യാ​​പാ​​ര​​ത്തി​​ൽ ഉ​​ത്സാ​​ഹം കാ​​ണി​​ച്ചു.

ജ​​പ്പാ​​ൻ ഒ​​സാ​​ക്ക എ​​ക്സ്ചേ​​ഞ്ചി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ ആ​​റാം വാ​​ര​​ത്തി​​ലും റ​​ബ​​ർ മി​​ക​​വി​​ലാ​​ണ്. സാ​​ങ്കേ​​തി​​ക ച​​ല​​ന​​ങ്ങ​​ൾ വി​​ല​​യി​​രു​​ത്തി​​യാ​​ൽ വാ​​രാ​​ന്ത്യം കി​​ലോ 349 യെ​​ന്നി​​ൽ നി​​ല​​കൊ​​ള്ളു​​ന്ന മേ​​യ് അ​​വ​​ധി 354ലെ ​​പ്ര​​തി​​രോ​​ധം മ​​റി​​ക​​ട​​ന്നാ​​ൽ 378 യെ​​ൻ വ​​രെ ക​​ത്തി​​ക്ക​​യ​​റാ​​ൻ ഇ​​ട​​യു​​ണ്ട്. എ​​ന്നാ​​ൽ, ഈ ​​കു​​തി​​പ്പി​​നെ ത​​ട​​യാ​​ൻ ആ​​ഗോ​​ള ത​​ല​​ത്തി​​ൽ ട​​യ​​ർ ലോ​​ബി ത​​ന്ത്രം മെ​​ന​​യു​​ന്നു.

സം​​സ്ഥാ​​ന​​ത്ത് റ​​ബ​​ർ 187 രൂ​​പ​​യി​​ൽ​​നി​​ന്നും കി​​ലോ 191 രൂ​​പ​​യാ​​യി. നി​​ര​​ക്ക് ഉ​​യ​​ർ​​ന്നെ​​ങ്കി​​ലും കൊ​​ച്ചി, കോ​​ട്ട​​യം മാ​​ർ​​ക്ക​​റ്റു​​ക​​ളി​​ൽ വി​​ല്പ​​ന​​ക്കാ​​ർ കു​​റ​​വാ​​ണ്. രാ​​ത്രി​​യി​​ലെ അ​​തി​​ശൈ​​ത്യം മ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള യീ​​ൽ​​ഡ് ഉ​​യ​​ർ​​ത്തു​​മെ​​ങ്കി​​ലും പ​​ക​​ൽ ഉ​​യ​​ർ​​ന്ന താ​​പ​​നി​​ല​​യി​​ൽ ഇ​​ല പൊ​​ഴി​​ച്ചി​​ൽ വ്യാ​​പ​​ക​​മാ​​യ​​ത് ക​​ർ​​ഷ​​ക​​രു​​ടെ പ്ര​​തീ​​ക്ഷ​​ക​​ൾ ത​​കി​​ടം മ​​റി​​ക്കു​​ന്നു.

കു​​രു​​മു​​ള​​കി​​ൽ നോ​​ട്ട​​മി​​ട്ട്

കേ​​ര​​ള​​ത്തി​​ൽ കു​​രു​​മു​​ള​​ക് വി​​ള​​വെ​​ടു​​പ്പി​​ന്‍റെ ദി​​ന​​ങ്ങ​​ളാ​​ണു മു​​ന്നി​​ലു​​ള്ള​​ത്. പു​​തി​​യ ച​​ര​​ക്ക് വ​​ര​​വ് ഇ​​ന്ത്യ​​ൻ മാ​​ർ​​ക്ക​​റ്റി​​നെ സ്വാ​​ധീ​​നി​​ക്കു​​മെ​​ന്നു മ​​ന​​സി​​ലാ​​ക്കി രാ​​ജ്യാ​​ന്ത​​ര വി​​പ​​ണി​​യി​​ൽ​​നി​​ന്നും വ​​ൻ​​കി​​ട ഇ​​റ​​ക്കു​​മ​​തി​​ക്കാ​​ർ വാ​​രാ​​ന്ത്യം അ​​ല്പം പി​​ൻ​​വ​​ലി​​ഞ്ഞു. ഒ​​രു മാ​​സ​​കാ​​ല​​യ​​ള​​വി​​ൽ ഇ​​ടു​​ക്കി, വ​​യ​​നാ​​ട്, പ​​ത്ത​​നം​​തി​​ട്ട ഭാ​​ഗ​​ങ്ങ​​ളി​​ലെ തോ​​ട്ട​​ങ്ങ​​ളി​​ൽ വി​​ള​​വെ​​ടു​​പ്പ് വ്യാ​​പ​​ക​​മാ​​കു​​ന്ന​​തോ​​ടെ വി​​ല ഇ​​ടി​​ക്കാ​​മെ​​ന്ന ക​​ണ​​ക്കു​​കൂ​​ട്ട​​ലി​​ലാ​​ണ് ഉ​​ത്ത​​രേ​​ന്ത്യ​​ൻ വാ​​ങ്ങ​​ലു​​കാ​​ർ. ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു ട​​ൺ കു​​രു​​മു​​ള​​ക് ആ​​വ​​ശ്യ​​മു​​ള്ള അ​​വ​​രെ സം​​ബ​​ന്ധി​​ച്ച് നി​​ര​​ക്ക് ഒ​​രു രൂ​​പ ഇ​​ടി​​ഞ്ഞാ​​ലും ലാ​​ഭം ല​​ക്ഷ​​ങ്ങ​​ളാ​​യി മാ​​റും.

യൂ​​റോ​​പ്യ​​ൻ ബ​​യ​​ർ​​മാ​​ർ വി​​യ​​റ്റ്നാം മു​​ള​​കാ​​ണ് ഏ​​താ​​നും മാ​​സ​​ങ്ങ​​ളാ​​യി സം​​ഭ​​രി​​ക്കു​​ന്ന​​ത്. ഈ​​സ്റ്റ​​ർ വ​​രെ​​യു​​ള്ള ആ​​വ​​ശ്യ​​ങ്ങ​​ൾ മു​​ന്നി​​ൽ​​ക്ക​​ണ്ടു​​ള്ള ച​​ര​​ക്ക് സം​​ഭ​​ര​​ണം ന​​ട​​ത്തു​​ന്നു.

വി​​ദേ​​ശ ഡി​​മാ​​ൻ​​ഡി​​ൽ മു​​ള​​ക് വി​​ല കി​​ലോ 1,52,500 ഡോം​​ഗ് വ​​രെ വാ​​ര​​മ​​ധ്യം വി​​യ​​റ്റ്നാം പ്രാ​​ദേ​​ശി​​ക വി​​പ​​ണി​​ക​​ളി​​ൽ ഉ​​യ​​ർ​​ന്നെ​​ങ്കി​​ലും വാ​​രാ​​ന്ത്യം വി​​ല 1,49,000 ഡോം​​ഗി​​ലേ​​ക്കു പൊ​​ടു​​ന്ന​​നെ ഇ​​ടി​​ഞ്ഞു. അ​​ന്താ​​രാ​​ഷ്ട്ര വി​​പ​​ണി​​യി​​ൽ വി​​യ​​റ്റ്നാം ട​​ണ്ണി​​ന് 6600 ഡോ​​ള​​റും ബ്ര​​സീ​​ൽ 6300 ഡോ​​ള​​റി​​നും ച​​ര​​ക്ക് വാ​​ഗ്ദാ​​നം ചെ​​യ്തു. ഇ​​ന്തോ​​നേ​​ഷ്യ​​ൻ മു​​ള​​ക് വി​​ല 7000 ഡോ​​ള​​റും ശ്രീ​​ല​​ങ്ക 7100 ഡോ​​ള​​റും രേ​​ഖ​​പ്പെ​​ടു​​ത്തി. ന​​മ്മു​​ടെ വി​​ല 8050 ഡോ​​ള​​ർ.

ഉ​​ത്ത​​രേ​​ന്ത്യ​​ൻ വ്യ​​വ​​സാ​​യി​​ക​​ൾ നേ​​ര​​ത്തേ കു​​റ​​ഞ്ഞ വി​​ല​​യ്ക്ക് ഇ​​റ​​ക്കു​​മ​​തി ന​​ട​​ത്തി​​യ ച​​ര​​ക്ക് കേ​​ര​​ള​​ത്തി​​ൽ വി​​ല്പ​​ന​​യ്ക്കി​​റ​​ക്കി. ആ​​ഭ്യ​​ന്ത​​ര വി​​ല ഇ​​ടി​​ക്കാ​​നു​​ള്ള നീ​​ക്ക​​മാ​​യി വി​​പ​​ണിവൃ​​ത്ത​​ങ്ങ​​ൾ ഇ​​തി​​നെ വി​​ല​​യി​​രു​​ത്തു​​ന്നു. ക​​ഴി​​ഞ്ഞ​​വാ​​രം കൊ​​ച്ചി​​യി​​ൽ 206 ട​​ൺ മു​​ള​​ക് വി​​ല്പ​​ന​​യ്ക്കെ​​ത്തി, തൊ​​ട്ട് മു​​ൻ​​വാ​​ര​​ത്തെ അ​​പേ​​ക്ഷി​​ച്ച് വ​​ര​​വ് ഉ​​യ​​ർ​​ന്ന​​തു വി​​ല്പ​​ന സ​​മ്മ​​ർ​​ദ​​മാ​​യി കാ​​ണി​​ച്ച് വി​​ല ഇ​​ടി​​ക്കാ​​നു​​ള്ള ശ്ര​​മം. അ​​തേ​​സ​​മ​​യം, ഉ​​ത്പ​​ന്ന വി​​ല ക്വി​​ന്‍റ​​ലി​​ന് 500 രൂ​​പ വ​​ർ​​ധി​​ച്ച് വാ​​രാ​​ന്ത്യം അ​​ൺ ഗാ​​ർ​​ബി​​ൾ​​ഡ് കു​​രു​​മു​​ള​​ക് 69,700 രൂ​​പ​​യി​​ലും ഗാ​​ർ​​ബി​​ൾ​​ഡ് കു​​രു​​മു​​ള​​ക് 71,700 രൂ​​പ​​യി​​ലു​​മാ​​ണ്.

കൊ​​ക്കോ​​യും വി​​ള​​വെ​​ടു​​പ്പി​​ലേ​​ക്ക്

ചെ​​റു​​കി​​ട വി​​പ​​ണി​​ക​​ളി​​ൽ പു​​തി​​യ കൊ​​ക്കോ വി​​ല്പ​​ന​​യ്ക്കെ​​ത്തിത്തു​​ട​​ങ്ങി. അ​​ടു​​ത്ത മാ​​സം വ​​ര​​വ് ഉ​​യ​​രു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണു ചോ​​ക്ലേ​​റ്റ് നി​​ർ​​മ​​ാതാ​​ക്ക​​ൾ. പ​​ച്ച കൊ​​ക്കോ കി​​ലോ 140 രൂ​​പ​​യി​​ലും കൊ​​ക്കോ പ​​രി​​പ്പ് 400 രൂ​​പ​​യി​​ലു​​മാ​​ണ്. ഇ​​തി​​നി​​ട​​യി​​ൽ ആ​​ഗോ​​ള കൊ​​ക്കോ ക​​ർ​​ഷ​​ക​​രെ സ​​മ്മ​​ർ​​ദ​​ത്തി​​ലാ​​ക്കാ​​നു​​ള്ള നീ​​ക്ക​​ത്തി​​ലാ​​ണു വ്യ​​വ​​സാ​​യി​​ക​​ൾ. ഫെ​​ബ്രു​​വ​​രി, മാ​​ർ​​ച്ച് മാസങ്ങളി​​ൽ വി​​ള​​വെ​​ടു​​പ്പി​​നു​​ള്ള ഒ​​രു​​ക്ക​​ത്തി​​ലാ​​ണു പ​​ശ്ചി​​മ ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​ങ്ങ​​ൾ. മി​​ക​​ച്ച കാ​​ലാ​​വ​​സ്ഥ ഉ​​ത്പാ​​ദ​​നം ഉ​​യ​​ർ​​ത്തു​​മെ​​ന്നാ​​ണു ക​​യ​​റ്റു​​മ​​തി​​യി​​ൽ മു​​ൻ​​പ​​ന്തി​​യി​​ലു​​ള്ള ഐ​​വ​​റി കോ​​സ്റ്റ്, ഘാ​​ന എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള സൂ​​ച​​ന.

ക​​ഴി​​ഞ്ഞ ജ​​നു​​വ​​രി​​യി​​ൽ ട​​ണ്ണി​​ന് 11,700 ഡോ​​ള​​ർ വ​​രെ ഉ​​യ​​ർ​​ന്ന രാ​​ജ്യാ​​ന്ത​​ര കൊ​​ക്കോ വി​​ല നി​​ല​​വി​​ൽ 4928 ഡോ​​ള​​റി​​ലാ​​ണ്. കൊ​​ക്കോ വീ​​ണ്ടും ത​​ക​​ർ​​ച്ച​​യി​​ലേ​​ക്ക് നീ​​ങ്ങു​​മെ​​ന്ന നി​​ഗ​​മ​​ന​​ത്തി​​ൽ ചോ​​ക്ലേ​​റ്റ് വ്യ​​വ​​സാ​​യി​​ക​​ൾ ച​​ര​​ക്കു സം​​ഭ​​ര​​ണ​​ത്തി​​നു കാ​​ര്യ​​മാ​​യ ഉ​​ത്സാ​​ഹം കാ​​ണി​​ച്ചി​​ട്ടി​​ല്ല.

ഏ​​ല​​ക്ക പ്ര​​തീ​​ക്ഷ​​യി​​ൽ

ഏ​​ലം വി​​ള​​വെ​​ടു​​പ്പ് അ​​നു​​കൂ​​ല കാ​​ലാ​​വ​​സ്ഥ​​യി​​ൽ ഫെ​​ബ്രു​​വ​​രി​​യി​​ലും മു​​ന്നേ​​റാ​​നാ​​വു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ് ഉ​​ത്പാ​​ദ​​ക​​ർ. ക​​യ​​റ്റു​​മ​​തി​​ക്കാ​​രും ആ​​ഭ്യ​​ന്ത​​ര വ്യാ​​പാ​​രി​​ക​​ളും ലേ​​ല കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ സ​​ജീ​​വം. വാ​​രാ​​ന്ത്യം ശ​​രാ​​ശ​​രി ഇ​​ന​​ങ്ങ​​ൾ കി​​ലോ 2489 രൂ​​പ​​യി​​ലും മി​​ക​​ച്ച​​യി​​ന​​ങ്ങ​​ൾ 2980 രൂ​​പ​​യി​​ലു​​മാ​​ണ്.

നാ​​ളി​​കേ​​ര​​ത്തി​​ന് ത​​മി​​ഴ്നാ​​ട്ടി​​ൽ വി​​ല്പ​​ന ഇ​​ര​​ട്ടി​​ച്ചു പ​​ക്ഷേ...

നാ​​ളി​​കേ​​രോ​​ത്പ​​ന്ന വി​​പ​​ണി വാ​​ര​​ത്തി​​ന്‍റെ ര​​ണ്ടാം പ​​കു​​തി​​യി​​ൽ ഹോ​​ളി​​ഡേ മൂ​​ഡി​​ൽ. പൊ​​ങ്ക​​ലി​​ന്‍റെ ഭാ​​ഗ​​മാ​​യി ത​​മി​​ഴ്നാ​​ട് മാ​​ർ​​ക്ക​​റ്റ് തു​​ട​​ർ​​ച്ച​​യാ​​യ ദി​​വ​​സ​​ങ്ങ​​ളി​​ൽ അ​​വ​​ധി​​യാ​​യി​​രു​​ന്നു. അ​​തേ​​സ​​മ​​യം, വാ​​ര​​ത്തി​​ന്‍റെ തു​​ട​​ക്ക​​ത്തി​​ൽ ത​​മി​​ഴ്നാ​​ട്ടി​​ൽ നാ​​ളി​​കേ​​ര വി​​ല്പ​​ന പ​​തി​​വി​​ലും ഇ​​ര​​ട്ടി​​ച്ചു. മ​​ക​​ര സം​​ക്രാ​​ന്തി​​യോ​​ട​​നു​​ബ​​ന്ധി​​ച്ച് ക്ഷേ​​ത്ര​​ങ്ങ​​ളി​​ലേ​​ക്കും മ​​റ്റ് പൂ​​ജാ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കും തേ​​ങ്ങ​​യ്ക്ക് ഡി​​മാ​​ൻ​​ഡ് അ​​നു​​ഭ​​വ​​പ്പെ​​ട്ടു.
വ​​ൻ​​തോ​​തി​​ൽ നാ​​ളി​​കേ​​രം വി​​പ​​ണി​​യി​​ലേ​​ക്ക് പ്ര​​വ​​ഹി​​ച്ച​​തു വ​​രും ദി​​ന​​ങ്ങ​​ളി​​ൽ കൊ​​പ്ര ക്ഷാ​​മ​​ത്തി​​ന് ഇ​​ട​​യാ​​ക്കു​​മോ​​യെ​​ന്ന ആ​​ശ​​ങ്ക​​യി​​ലാ​​ണ് ഒ​​രു വി​​ഭാ​​ഗം മി​​ല്ലു​​കാ​​ർ. കാ​​ങ്ക​​യ​​ത്ത് കൊ​​പ്ര 17,300 രൂ​​പ​​യി​​ലും വെ​​ളി​​ച്ചെ​​ണ്ണ 22,675 രൂ​​പ​​യി​​ലു​​മാ​​ണ്. കൊ​​ച്ചി​​യി​​ൽ വെ​​ളി​​ച്ചെ​​ണ്ണ ക്വി​​ന്‍റ​​ലി​​നു 30,800 രൂ​​പ​​യി​​ലും കൊ​​പ്ര 16,850 രൂ​​പ​​യി​​ലു​​മാ​​ണ്.

Tags : Weather problem for rubber

Recent News

Up