തിരുവനന്തപുരം: ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ ആയി തെരഞ്ഞെടുക്കുന്നതിനായി അവിവാഹിതരായ ഇന്ത്യൻ പുരുഷ, വനിതാ ഉദ്യോഗാർഥികളിൽ നിന്ന് ഓണ്‍ലൈൻ അപേക്ഷകൾ ക്ഷണിച്ചു.
മാർച്ച് 30, 31 തീയതികളിൽ ആണ് സെലക്ഷൻ ടെസ്റ്റ്. സേവന ആവശ്യകത അനുസരിച്ച് വനിതാ ഉദ്യോഗാർഥികളുടെ എണ്ണവും തൊഴിൽ യോഗ്യതയും തീരുമാനിക്കും.
കൊച്ചിയിലെ ഇന്ത്യൻ വ്യോമസേനയുടെ 14 എയർമെൻ സെലക്ഷൻ സെന്ററിനെയാണ് കേരളം, മാഹി (പുതുച്ചേരി), ലക്ഷദ്വീപ് ദ്വീപുകൾ എന്നിവിടങ്ങളിൽ നിന്ന് യോഗ്യരായ ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള ചുമതല ഏൽപ്പിച്ചിരിക്കുന്നത്.
ഓണ്‍ലൈൻ രജിസ്ട്രേഷൻ ഈ മാസം 12 മുതൽ ഫെബ്രുവരി ഒന്നു വരെ ചെയ്യാം. ഓണ്‍ലൈൻ രജിസ്റ്റേർഡ് അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. രജിസ്ട്രേഷനായി https: //iafrecruitment.edcil.co.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക.
Tags : Air Force firefighter Indian Air Force