തിരുവനന്തപുരം: കെ-ഡിസ്ക് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് അധ്യാപകരുടെ പേറ്റന്റുകൾ വാണിജ്യവത്കരിക്കുന്നതിനായി പദ്ധതി ആരംഭിക്കുന്നു.
സംസ്ഥാനത്തെ വിവിധ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലെ അധ്യാപകർക്ക് സ്വന്തമായോ സഹ ഉടമസ്ഥതയിലോ ഉള്ള പേറ്റന്റുകളുടെ വിശദാംശങ്ങൾ സമർപ്പിക്കാം.
സർവകലാശാലാ സംവിധാനത്തിലെ നിലവിലുള്ള ബൗദ്ധിക സ്വത്തവകാശ പരിസ്ഥിതി വിലയിരുത്തുന്നതിനും, വാണിജ്യവത്കരണം, വ്യവസായ വിനിയോഗം എന്നിവയ്ക്ക് സാധ്യതയുള്ള സാങ്കേതികവിദ്യകൾ തിരിച്ചറിയുന്നതിനുമാണ് വിവരങ്ങൾ ശേഖരിക്കുന്നത്.
യോഗ്യരായ അധ്യാപകർക്ക് [email protected]. gov.in ലേക്ക് ‘Faculty Patent _ Your Name’ എന്ന തലക്കെട്ടോടുകൂടി പേറ്റന്റ് വിശദാംശങ്ങൾ സമർപ്പിക്കാം.
Tags :