x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ. ​ര​വി പി​ള്ള അ​ക്കാ​ദ​മി​ക് എ​ക്സ​ല​ൻ​സ് സ്കോ​ള​ർ​ഷി​പ്പ് മു​ഖ്യ​മ​ന്ത്രി വി​ത​ര​ണം ചെ​യ്യും


Published: February 7, 2026 11:03 PM IST | Updated: February 7, 2026 11:03 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​വാ​​​സി വ്യ​​​വ​​​സാ​​​യി​​​യും നോ​​​ർ​​​ക്ക റൂ​​​ട്ട്സ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ഡോ. ​​​ബി. ര​​​വി പി​​​ള്ള​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള അ​​​ക്കാ​​​ദ​​​മി​​​ക് എ​​​ക്സ​​​ല​​​ൻ​​​സ് സ്കോ​​​ള​​​ർ​​​ഷി​​​പ്പ് 11ന് ​​​മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ വി​​​ത​​​ര​​​ണം ചെ​​​യ്യും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നി​​​ശാ​​​ഗ​​​ന്ധി ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു 3.30നു ​​​ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ 10 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ 1,100 പ​​​ഠ​​​ന മി​​​ക​​​വി​​​നു​​​ള്ള സ്കോ​​​ള​​​ർ​​​ഷി​​​പ്പു​​​ക​​​ളാ​​​ണ് വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​ത്.

ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ രം​​​ഗ​​​ത്തു സ്കോ​​​ള​​​ർ​​​ഷി​​​പ്പ് ന​​​ൽ​​​കാ​​​നാ​​​യി 50 വ​​​ർ​​​ഷ​​​ത്തേ​​​ക്കു ര​​​വി പി​​​ള്ള ഫൗ​​​ണ്ടേ​​​ഷ​​​ൻ 525 കോ​​​ടി രൂ​​​പ മാ​​​റ്റി​​​വ​​​ച്ചി​​​ട്ടു​​​ണ്ട്. ഈ ​​​വ​​​ർ​​​ഷം ല​​​ഭി​​​ച്ച 10,942 അ​​​പേ​​​ക്ഷ​​​ക​​​ളി​​​ൽ നി​​​ന്നു വി​​​ദ്യാ​​​ഭ്യാ​​​സ മി​​​ക​​​വും സാ​​​ന്പ​​​ത്തി​​​ക പി​​​ന്നാ​​ക്കാ​​​വ​​​സ്ഥ​​​യും പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് 1,500 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. മൂ​​​ന്നു ല​​​ക്ഷം രൂ​​​പ കു​​​ടും​​​ബ​​​ത്തി​​​ന്‍റെ പ്ര​​​തി​​​വ​​​ർ​​​ഷ വ​​​രു​​​മാ​​​ന​​​മാ​​​ണ് പ്രാ​​​ഥ​​​മി​​​ക മാ​​​ന​​​ദ​​​ണ്ഡം.

ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ഭാ​​​ഗ​​​ത്തി​​​ൽ 50,000 രൂ​​​പ വീ​​​ത​​​മു​​​ള്ള 1,100 സ്കോ​​​ള​​​ർ​​​ഷി​​​പ്പു​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യും. സ്റ്റേ​​​റ്റ്, സി​​​ബി​​​എ​​​സ്ഇ, ഐ​​​സി​​​എ​​​സ്ഇ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലു​​​ള്ള കു​​​ട്ടി​​​ക​​​ളെ ഇ​​​തി​​​ൽ പ​​​രി​​​ഗ​​​ണി​​​ച്ചി​​​ട്ടു​​​ണ്ട്.

ബി​​​രു​​​ദ ത​​​ല​​​ത്തി​​​ൽ ഒ​​​രു ല​​​ക്ഷം രൂ​​​പ വീ​​​ത​​​മു​​​ള്ള 200 സ്കോ​​​ള​​​ർ​​​ഷി​​​പ്പു​​​ക​​​ളും ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഒ​​​ന്നേ​​​കാ​​​ൽ ല​​​ക്ഷം രൂ​​പ വീ​​​ത​​​മു​​​ള്ള 200 സ്കോ​​​ള​​​ർ​​​ഷി​​​പ്പു​​​ക​​​ളും ആ​​​ണു വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​ത്. ഓ​​​രോ വി​​​ഭാ​​​ഗ​​​ത്തി​​​ലും 20 ശ​​​ത​​​മാ​​​നം സ്കോ​​​ള​​​ർ​​​ഷി​​​പ്പു​​​ക​​​ൾ പ്ര​​​വാ​​​സി വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട കു​​​ട്ടി​​​ക​​​ൾ​​​ക്കും അ​​​ഞ്ചു ശ​​​ത​​​മാ​​​നം സ്കോ​​​ള​​​ർ​​​ഷി​​​പ്പു​​​ക​​​ൾ ഭി​​​ന്ന​​​ശേ​​​ഷി വി​​​ഭാ​​​ഗ​​​ത്തി​​​ൽ പെ​​​ട്ട​​​വ​​​ർ​​​ക്കും വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്നു​​​ണ്ട് .

വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി ച​​​ട​​​ങ്ങി​​​ൽ അ​​​ധ്യ​​​ക്ഷ​​​നാ​​​കും. റ​​​വ​​​ന്യൂ മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ, ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ, എം​​​പി​​​മാ​​​ർ, എം​​​എ​​​ൽ​​​എ​​​മാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

Tags : Scholarship Dr. Ravi Pillai Chief Minister

Recent News

Up