കൊച്ചി: മഹാത്മാഗാന്ധി (എംജി) സര്‍വകലാശാലയും യുകെയിലെ ലീഡ്സ് ബെക്കറ്റ് സര്‍വകലാശാലയും (എല്ബിയു) സംയുക്തമായി എറണാകുളം സെന്റ് തെരേസാസ് കോളജില്‍ ജേര്‍ണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ വിഷയത്തിൽ ഡ്യൂവല്‍ ഡിഗ്രി മാസ്റ്റേഴ്സ് പ്രോഗ്രാം ആരംഭിക്കുന്നു. നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ഔപചാരികമായി ഇതു പ്രഖ്യാപിക്കും.
വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ലീഡ്സ് ബിസിനസ് സ്കൂളിന്റെ കോഴ്സ് ഡയറക്ടറായ പ്രഫ. ഷോണ്‍ ഡോഡ്സണുമായി നേരിട്ട് സംവദിക്കാനുള്ള അവസരവും ലഭിക്കും.
ഉച്ചയ്ക്ക് 1.30ന് സെന്റ് തെരേസാസ് കോളജിന്റെ ആര്‍ട്സ് ബ്ലോക്കില്‍ നടക്കുന്ന ഓറിയന്റേഷന്‍ സെഷനില്‍ പ്രോഗ്രാമിന്റെ ഘടന, പാഠ്യപദ്ധതി, അന്താരാഷ്ട്ര അക്കാദമിക് പരിചയം, തൊഴില്‍സാധ്യതകള്‍ എന്നിവ വിശദീകരിക്കും. എറണാകുളം സെന്റ് തെരേസാസ് കോളജും യുകെയിലെ ലീഡ്സ് ബെക്കറ്റ് സര്‍വകലാശാലയുമായി ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്.
രണ്ടുവര്‍ഷത്തെ ജേര്‍ണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ ഡ്യൂവല്‍ ഡിഗ്രി മാസ്റ്റേഴ്സ് പ്രോഗ്രാം മേയില്‍ പ്രിപ്പറേറ്ററി സെമസ്റ്ററോടെയാണ് ആരംഭിക്കുക. തുടര്‍ന്ന് സെന്റ് തെരേസാസ് കോളജില്‍ ആദ്യ സെമസ്റ്ററും ലീഡ്സ് ബെക്കറ്റ് സര്‍വകലാശാലയില്‍ രണ്ടാം സെമസ്റ്ററും നടക്കും.
Tags : Dual Degree Masters Program Journalism St. Theresa's College