തിരുവനന്തപുരം: ഫെബ്രുവരി 22ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന എംബിഎ പ്രവേശന പരീക്ഷയായ KMAT-2026-ന് ഓൺലൈനായി അപേക്ഷ സമർപ്പിച്ചവർക്ക് പ്രൊഫൈൽ വിവരങ്ങൾ പരിശോധിക്കാം.
പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ www.cee. kerala.gov.inലെ ‘KMAT 2026-Candidate Portal’ എന്ന ലിങ്ക് വഴി പ്രൊഫൈൽ പരിശോധിക്കാനും ന്യൂനതകൾ ഉണ്ടെങ്കിൽ അവ പരിഹരിക്കാനുമുള്ള സൗകര്യം ലഭ്യമാണ്. 11നു വൈകുന്നേരം അഞ്ചുവരെ ഇത്തരം തിരുത്തലുകൾ വരുത്താം.
കൂടുതൽ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഫോൺ: 0471 2332120, 2338487.
Tags :