image credit: Air India Facebook page
തിരുവനന്തപുരം: കേരള സർക്കാർ അംഗീകരിച്ച പ്രോസ്പെക്ടസ് പ്രകാരം, കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസിൽ നടത്തുന്ന 2025-26 വർഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഏർലി ഇന്റർവെൻഷൻ കോഴ്സ് പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് www. lbscentre. kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
അപേക്ഷാർഥികൾ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ഇവ പരിശോധിക്കേണ്ടതാണ് വെബ്സൈറ്റിൽ നിന്നും പ്രിന്റ് എടുത്ത് അലോട്ട്മെന്റ് മെമ്മോയും അസൽ സർട്ടിഫിക്കറ്റുകളും സഹിതം 19 മുതൽ 24 നകം IMHANS ൽ നേരിട്ട് ഹാജരായി പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്: 04712560361, 362, 363, 364.
Tags : Post Basic Diploma in Early Intervention Course Allotment