x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ക്കി​സ്ഥാ​നി​ലെ മോ​സ്ക്കി​നു​ള്ളി​ൽ ചാ​വേ​ർ പൊ​ട്ടി​ത്തെ​റി​ച്ചു; 15 പേ​ർ കൊ​ല്ല​പ്പെ​ട്ടു


Published: February 6, 2026 04:25 PM IST | Updated: February 6, 2026 05:00 PM IST

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ൽ മോ​സ്ക്കി​നു​ള്ളി​ൽ ചാ​വേ​ർ പൊ​ട്ടി​ത്തെ​റി​ച്ച് 15പേ​ർ കൊ​ല്ല​പ്പെ​ട്ടു. 80 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​സ്‌​ലാ​മാ​ബാ​ദി​ലെ ഷെ​ഹ്‌​സാ​ദ് ടൗ​ൺ പ്ര​ദേ​ശ​ത്തു​ള്ള ത​ർ​ലാ​യ് ഇ​മാം​ബ​ർ​ഗ​യി​ലാ​ണ് സ്‌​ഫോ​ട​ന​മു​ണ്ടാ​യ​ത്.

ഷിയ വി​ശ്വാ​സി​ക​ൾ ഒ​ത്തു​കൂ​ടി​യ സ്ഥ​ല​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച ചാ​വേ​റി​നെ പ്ര​ധാ​ന ക​വാ​ട​ത്തി​ൽ ഗാ​ർ​ഡു​ക​ൾ ത​ട​ഞ്ഞു നി​ർ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ചാ​വേ​ർ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.

സ്ഫോ​ട​ന​ത്തെ​ത്തു​ട​ർ​ന്ന്, ഇ​സ്‌​ലാ​മാ​ബാ​ദ് ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പോ​ലീ​സ് ന​ഗ​ര​വ്യാ​പ​ക അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ പാ​കി​സ്ഥാ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ലേ​ക്കും (പിം​സ്) പോ​ളി​ക്ലി​നി​ക് ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി.

സം​ഭ​വ​ത്തെ, പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷെ​രീ​ഫ് അ​പ​ല​പി​ച്ചു.

Tags : death injury Suicide Bombing Attack Shrine Islamabad

Recent News

Up