x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബോണ്ടി ബീച്ച് അനുസ്മരണം: ആൽബനീസിന് കൂവൽ


Published: December 21, 2025 10:17 PM IST | Updated: December 21, 2025 10:18 PM IST

സി​​​​ഡ്നി: ബോ​​​​ണ്ടി ബീ​​​​ച്ച് ഭീ​​​​കരാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ അ​​​​നു​​​​സ്മ​​​​ര​​​​ണ പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നെ​​​​ത്തി​​​​യ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ആ​​​​ന്ത​​​​ണി ആ​​​​ൽ​​​​ബ​​​​നീ​​​​സി​​​​നു കൂ​​​​ക്കി​​​​വി​​​​ളി.

ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ന്ന് ഒ​​​​രാ​​​​ഴ്ച പൂ​​​​ർ​​​​ത്തി​​​​യാ​​​​യ ഇ​​​​ന്ന​​​​ലെ ബോ​​​​ണ്ടി ബീ​​​​ച്ചി​​​​ൽ ന​​​​ട​​​​ന്ന പ​​​​രി​​​​പാ​​​​ടി​യി​ലാ​യി​രു​ന്നു സം​ഭ​വം. പ​ങ്കെ​ടു​ക്കു​ന്ന പ്ര​മു​ഖ വ്യ​ക്തി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന വേ​ള​യി​ൽ ആ​ൽ​ബ​നീ​സി​ന്‍റെ പേ​രു വി​ളി​ച്ചു​പ​റ​ഞ്ഞ​പ്പോ​ഴും കൂ​ക്കി​വി​ളി​ക​ൾ ഉ​യ​ർ​ന്നു.

14ാം തീ​​​​യ​​​​തി ഞാ​​​​യ​​​​റാ​​​​ഴ്ച ബീ​​​​ച്ചി​​​​ൽ യ​​​​ഹൂ​​​​ദ​​​​രു​​​​ടെ ആ​​​​ഘോ​​​​ഷം ന​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ ഇ​​​​ന്ത്യ​​​​ൻ പൗ​​​​ര​​​​നാ​​​​യ സാ​​​​ജി​​​​ദ് അ​​​​ക്ര​​​​വും ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ പൗ​​​​ര​​​​നാ​​​​യ മ​​​​ക​​​​ൻ ന​​​​വീ​​​​ദ് ആ​​​​ക്ര​​​​വും ന​​​​ട​​​​ത്തി​​​​യ വെ​​​​ടി​​​​വ​​​​യ്പി​​​​ൽ 15 പേ​​​​രാ​​​​ണു കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. സാ​​​​ജി​​​​ദി​​​​നെ പോ​​​​ലീ​​​​സ് വ​​​​ധി​​​​ച്ചു.ന​​​​വീ​​​​ദി​​​​നെ വെ​​​​ടി​​​​വ​​​​ച്ചു​​​​വീ​​​​ഴ്ത്തി അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു.

ഗാ​​​​സ യു​​​​ദ്ധ​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യി​​​​ൽ യ​​​​ഹൂ​​​​ദ​​​​വി​​​​രു​​​​ദ്ധ വി​​​​കാ​​​​രം വ​​​​ർ​​​​ധി​​​​ക്കു​​​​ന്ന​​​​തു ത​​​​ട​​​​യാ​​​​ൻ ആ​​​​ൽ​​​​ബ​​​​നീ​​​​സ് ന​​​​ട​​​​പ​​​​ടി​​​​ക​​​​ളെ​​​​ടു​​​​ത്തി​​​​ല്ലെ​​​​ന്ന വി​​​​മ​​​​ർ​​​​ശ​​​​നം ശ​​​​ക്ത​​​​മാ​​​​ണ്.

ഇ​​​​ന്ന​​​​ല​​​​ത്തെ അ​​​​നു​​​​സ്മ​​​​ര​​​​ണ​​​​ത്തി​​​​ൽ പ​​​​തി​​​​നാ​​​​യി​​​​ര​​​​ങ്ങ​​​​ളാ​​​​ണു പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത്. ഒ​​​​രു മി​​​​നി​​​​റ്റ് മൗ​​​​നാ​​​​ച​​​​ര​​​​ണ​​​​ത്തി​​​​ൽ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യി​​​​ലെ ട​​​​വി, റേ​​​​ഡി​​​​യോ ചാ​​​​ന​​​​ലു​​​​ക​​​​ളും പ​​​​ങ്കാ​​​​ളി​​​​ക​​​​ളാ​​​​യി.

Tags : Bondi Beach Commemoration Anthony Albanese terrorist attack Australia

Recent News

Up