കീവ്: റഷ്യയുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ യുക്രെയ്നിൽ നാലു പേർ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്കു പരിക്കേറ്റു. അമ്മയും പത്തു വയസുള്ള മകനും മരിച്ചവരിൽ ഉൾപ്പെടുന്നു.
ഞായറാഴ്ച രാത്രിയുണ്ടായ ആക്രമണങ്ങളിൽ ഖാർകീവ്, ഒഡേസ, ചെർണിഹീവ് പ്രദേശങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. പടിഞ്ഞാറൻ യുക്രെയ്നിലെ വോളിൻ പ്രദേശത്ത് സബ്സ്റ്റേഷൻ തകർന്നതു മൂലം 80,000 പേർക്കു വൈദ്യുതി ഇല്ലാതായി.
Tags : Russian attack Kiev Ukraine missile drone