x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗാസ: രണ്ടാം ഘട്ട ചർച്ചകളിലേക്ക്


Published: November 12, 2025 12:39 AM IST | Updated: November 12, 2025 12:39 AM IST

ദെ​​​യ്ർ അ​​​ൽ ബ​​​ലാ​​​ഹ്: ഗാ​​​സ വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​ന്‍റെ അ​​​ടു​​​ത്ത ഘ​​​ട്ട​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്, മ​​​രു​​​മ​​​ക​​​ൻ ജാ​​​രെ​​​ദ് കു​​​ഷ്ന​​​ർ എ​​​ന്നി​​​വ​​​ർ ഇ​​​സ്രേ​​​ലി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു​​​വു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.

ഒ​​​ക്‌​​​ടോ​​​ബ​​​ർ പ​​​ത്തി​​​ന് നി​​​ല​​​വി​​​ൽ വ​​​ന്ന വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​ന്‍റെ ഒ​​​ന്നാം​​​ഘ​​​ട്ടം അ​​​ന്ത്യ​​​ത്തി​​​ലേ​​​ക്ക് അ​​​ടു​​​ക്കു​​​ക​​​യാ​​​ണ്. ഗാ​​​സ​​​യി​​​ലെ ഭ​​​ര​​​ണ​​​ത്തി​​​നാ​​​യി താ​​​ത്കാ​​​ലി​​​ക സ​​​മി​​​തി​​​യെ നി​​​യ​​​മി​​​ക്കു​​​ന്ന​​​തും രാ​​​ജ്യാ​​​ന്ത​​​ര സ്ഥി​​​ര​​​താ സേ​​​ന​​​യെ വി​​​ന്യ​​​സി​​​ക്കു​​​ന്ന​​​തു​​​മാ​​​ണ് അ​​​ടു​​​ത്ത ഘ​​​ട്ട​​​ത്തി​​​ൽ വി​​​ഭാ​​​വ​​​നം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ ഇ​​​ത്ത​​​രം ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ അ​​​നി​​​ശ്ചി​​​ത​​​ത്വം തു‌​​​ട​​​രു​​​ക​​​യാ​​​ണ്.

ഓ​​​രോ ഇ​​​സ്രേ​​​ലി ബ​​​ന്ദി​​​ക്കും പ​​​ക​​​ര​​​മാ​​​യി 15 പ​​​ല​​​സ്തീ​​​നി​​​ക​​​ളു​​​ടെ ഭൗ​​​തി​​​കാ​​​വ​​​ശി​​​ഷ്‌​​​ട​​​ങ്ങ​​​ൾ ഇ​​​സ്ര​​​യേ​​​ൽ മ​​​ട​​​ക്കി​​​ന​​​ൽ​​​കു​​​ന്നു​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​തു​​​വ​​​രെ ല​​​ഭി​​​ച്ച ഭൗ​​​തി​​​കാ​​​വ​​​ശി​​​ഷ്‌​​​ട​​​ങ്ങ​​​ൾ 315 ആ​​​ണെ​​​ന്നും തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​വ 91 മാ​​​ത്ര​​​മാ​​​ണെ​​​ന്നു​​​മാ​​​ണ് ഗാ​​​സ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ച​​​ത്. ഗാ​​​സ​​​യി​​​ൽ ഡി​​​എ​​​ൻ​​​എ കി​​​റ്റു​​​ക​​​ളു​​​ടെ ദൗ​​​ർ​​​ല​​​ഭ്യ​​​മു​​​ള്ള​​​തി​​​നാ​​​ൽ ഫോ​​​റ​​​ൻ​​​സി​​​ക് പ​​​രി​​​ശോ​​​ധ​​​ന സ​​​ങ്കീ​​​ർ​​​ണ​​​മാ​​​ണ്.

ഇ​​​വ​​​യു​​​ടെ ചി​​​ത്ര​​​ങ്ങ​​​ൾ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പോ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യാ​​​ണ് ഇ​​​പ്പോ​​​ൾ ചെ​​​യ്യു​​​ന്ന​​​ത്. അ​​​തേ​​​സ​​​മ​​​യം, ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള വെ​​​സ്റ്റ് ബാ​​​ങ്കി​​​ലെ ഉ ​​​അ​​​ൽ ഖ​​​യി​​​ർ ഗ്രാ​​​മ​​​ത്തി​​​ലെ 14 കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ ഇ​​​ടി​​​ച്ചു​​​നി​​​ര​​​ത്താ​​​ൻ ഇ​​​സ്ര​​​യേ​​​ൽ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി താ​​​മ​​​സ​​​ക്കാ​​​ർ പ​​​റ​​​ഞ്ഞു. ഇ​​​വ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി നി​​​ർ​​​മി​​​ച്ച​​​വ​​​യാ​​​ണെ​​​ന്ന് ഇ​​​സ്ര​​​യേ​​​ൽ അ​​​റി​​​യി​​​ച്ചു.

ഇസ്രയേലിനെതിരായ ആക്രമണം നിർത്തുന്നതായി ഹൂതികൾ

സ​​​ന: ഇ​​​സ്ര​​​യേ​​​ലി​​​നും ചെ​​​ങ്ക​​​ട​​​ലി​​​ലൂ​​​ടെ നീ​​​ങ്ങു​​​ന്ന അ​​​വ​​​രു​​​ടെ ക​​​പ്പ​​​ലു​​​ക​​​ൾ​​​ക്കു​​​മെ​​​തി​​​രേ​​​യു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ നി​​​ർ​​​ത്തു​​​ക​​​യാ​​​ണെ​​​ന്ന് യെ​​​മ​​​നി​​​ലെ വി​​​മ​​​ത​​​സം​​​ഘ​​​ട​​​ന​​​യാ​​​യ ഹൂ​​​തി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു. ഹ​​​മാ​​​സി​​​ന്‍റെ സൈ​​​നി​​​ക​​​വി​​​ഭാ​​​ഗ​​​മാ​​​യ ഖ്വാ​​​സാം ബ്രി​​​ഗേ​​​ഡ്സി​​​ന് അ​​​യ​​​ച്ച ക​​​ത്തി​​​ലാ​​​ണ് ഹൂ​​​തി​​​ക​​​ൾ നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ സൂ​​​ക്ഷ്മ​​​മാ​​​യി നി​​​രീ​​​ക്ഷി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ഗാ​​​സ​​​യി​​​ൽ ഇ​​​സ്ര​​​യേ​​​ൽ ആ​​​ക്ര​​​മ​​​ണം പു​​​ന​​​രാ​​​രം​​​ഭി​​​ച്ചാ​​​ൽ അ​​​വ​​​ർ​​​ക്കെ​​​തി​​​രേ​​​യും ചെ​​​ങ്ക​​​ട​​​ലി​​​ലും അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ലു​​​മു​​​ള്ള അ​​​വ​​​രു​​​ടെ ക​​​പ്പ​​​ലു​​​ക​​​ൾ​​​ക്കെ​​​തി​​​രേ​​​യും ആ​​​ക്ര​​​മ​​​ണം പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നും ക​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.

Tags : Gaza Gaza talks Second phase Trump netanyahu

Recent News

Up