x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്രീ​ൻ​ല​ൻ​ഡ് പി​ടി​ച്ചെ​ടു​ക്കും; ട്രം​പി​ന്‍റെ മു​ന്ന​റി​യി​പ്പി​നെ​തി​രെ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ


Published: January 7, 2026 04:31 AM IST | Updated: January 7, 2026 04:31 AM IST

ഓ​ല​ണ്ട​ൻ: ഗ്രീ​ൻ​ല​ൻ​ഡ് പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ​തി​രെ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ. ട്രം​പി​ന്‍റെ മു​ന്ന​റി​യി​പ്പി​നെ​തി​രെ ഏ​ഴ് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളാ​ണ് രം​ഗ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. ഗ്രീ​ൻ​ല​ൻ​ഡി​നു​വേ​ണ്ടി ഡെ​ന്‍​മാ​ര്‍​ക്ക് പ്ര​ധാ​ന​മ​ന്ത്രി മെ​റ്റേ ഫ്രെ​ഡ്‌​റി​ക്‌​സ​നെ പി​ന്തു​ണ​ച്ച് യു​കെ, ഫ്രാ​ൻ​സ്, സ്പെ​യി​ൻ, ഇ​റ്റ​ലി, ജ​ർ​മ​നി, പോ​ള​ണ്ട് എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ നേ​താ​ക്ക​ളാ​ണു പ്ര​സ്താ​വ​ന​യി​റ​ക്കി​യ​ത്.

ഗ്രീ​ൻ​ല​ൻ​ഡ് പി​ടി​ച്ചെ​ടു​ക്കാ​ൻ ട്രം​പി​ന് ഒ​രു അ​ധി​കാ​ര​വു​മി​ല്ലെ​ന്നാ​യി​രു​ന്നു മെ​റ്റേ ഫ്രെ​ഡ്‌​റി​ക്‌​സ​ന്‍റെ പ്ര​സ്താ​വ​ന. ഡെ​ൻ​മാ​ർ​ക്കി​ന്‍റെ സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​മാ​ണു ഗ്രീ​ൻ​ല​ൻ​ഡ്.

വെ​ന​സ്വേ​ല​യി​ലെ ക​ട​ന്നു​ക​യ​റ്റ​ത്തി​നു പി​ന്നാ​ലെ​യാ​ണു ഗ്രീ​ൻ​ല​ൻ​ഡ് അ​മേ​രി​ക്ക​യു​ടേ​താ​ണെ​ന്ന അ​വ​കാ​ശ​വാ​ദം ട്രം​പ് ആ​വ​ർ​ത്തി​ച്ച​ത്. ഗ്രീ​ൻ​ല​ൻ​ഡ് പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന് ട്രം​പ് മു​ന്പും പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​രു​ന്നു.

Tags : Greenland seized European countries oppose Trump

Recent News

Up