ടെഹ്റാൻ: ഗൾഫ് മേഖലയിൽ അമേരിക്കയുമായുള്ള സൈനിക സംഘർഷം മുറുകുന്നതിനിടെ, മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ തങ്ങളുടെ മിസൈൽ പരിധിയിലാണെന്ന മുന്നറിയിപ്പുമായി ഇറാൻ. തങ്ങളെ ആക്രമിക്കാൻ മുതിർന്നാൽ ഗൾഫ് രാജ്യങ്ങളിൽ നിലയുറപ്പിച്ചിട്ടുള്ള അമേരിക്കൻ കേന്ദ്രങ്ങളെ ശക്തമായി ആക്രമിക്കുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. യുറേനിയം സമ്പുഷ്ടീകരണത്തിൽനിന്നു പിന്നോട്ടില്ലെന്നും അമേരിക്കയുടെ സൈനിക വിന്യാസം തങ്ങളെ ഭയപ്പെടുത്തുന്നില്ലെന്നും ഇറാൻ മന്ത്രി കൂട്ടിച്ചേർത്തു.
താവളങ്ങൾ തകർക്കാം
മേരിക്കൻ മണ്ണിൽ ആക്രമണം നടത്തുക സാധ്യമല്ലെങ്കിലും അയൽരാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങൾ തകർക്കാൻ തങ്ങൾക്കു കഴിയുമെന്ന് അൽ ജസീറയ്ക്കു നൽകിയ അഭിമുഖത്തിൽ അരാഗ്ചി പറഞ്ഞു. അയൽരാജ്യങ്ങളെ തങ്ങൾ ആക്രമിക്കില്ലെന്നും എന്നാൽ അവിടെയുള്ള യുഎസ് സാന്നിധ്യം ലക്ഷ്യമിടുമെന്നുമാണ് ഇറാന്റെ നിലപാട്.
2000 മിസൈലുകൾ
ശക്തമായ വ്യോമസേനയുടെ അഭാവത്തിൽ ഇറാൻ പ്രതിരോധത്തിന്റെ നട്ടെല്ല് അവരുടെ ബാലസ്റ്റിക് മിസൈലുകളാണെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഏകദേശം 2,000 മധ്യദൂര ബാലസ്റ്റിക് മിസൈലുകൾ ഇറാന്റെ പക്കലുണ്ടെന്നാണു കണക്കാക്കപ്പെടുന്നത്. ഖോറംഷഹർ, സെജ്ജിൽ, ഇമാദ്, ഖദർ-1, ഫത്തഹ്-1, ഖൈബർ ഷെക്കാൻ, ദെസ്ഫുൾ തുടങ്ങിയ മാരകപ്രഹരശേഷിയുള്ള മിസൈലുകൾ ഇറാന്റെ പക്കലുണ്ട്.
ആക്രമണ ലക്ഷ്യങ്ങൾ
ഖത്തറിലെ അൽ ഉദൈദ്, ബഹ്റൈനിലെ യുഎസ് നേവൽ ആസ്ഥാനം, കുവൈറ്റ്, ഇറാക്ക്, സിറിയ, സൗദി എന്നിവിടങ്ങളിലെ താവളങ്ങൾ, ഇസ്രയേൽ, തുർക്കിയിലെ ഇൻസിർലിക്, ജോർദാൻ, കുവൈറ്റ് എന്നിവിടങ്ങളിലെ കേന്ദ്രങ്ങൾ, യുഎഇയിലെ അൽ ദാഫ്ര, ഇറാഖിലെ അൽ അസദ്, ഖത്തർ, ബഹ്റൈൻ താവളങ്ങൾ, കുവൈറ്റിലെ അഹമ്മദ് അൽ ജാബർ, അലി അൽ സലേം താവളങ്ങൾ, സിറിയയിലെ കേന്ദ്രങ്ങൾ, സൗദിയിലെ പ്രിൻസ് സുൽത്താൻ എയർ ബേസ് ഇറാഖിലെയും യുഎഇയിലെയും താവളങ്ങൾ തുടങ്ങിയവയെ നശിപ്പിക്കുമെന്നാണ് ഇറാന്റെ ഭീഷണി.
Tags : Iran US Donald trump war warning missile range iranian missiles