ഓസ്ലോ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജഫ്രി എപ്സ്റ്റീനുമായി ബന്ധമുണ്ടെന്നു തെളിഞ്ഞ നോർവീജിയൻ നയതന്ത്രജ്ഞ മോണ ജൂൾ രാജിവച്ചു.
എപ്സ്റ്റീൻ 2019ൽ ന്യൂയോർക്കിലെ ജയിലിൽ മരിക്കുന്നതിനു മുന്പ് തയാറാക്കിയ ഒസ്യത്തിൽ മോണയ്ക്കും കുടുംബത്തിനും ഒരു കോടി ഡോളർ നല്കണമെന്നു നിർദേശിച്ചതായി വെളിപ്പെട്ടിരുന്നു. അമേരിക്ക അടുത്തിടെ പുറത്തുവിട്ട എപ്സ്റ്റീൻ കേസ് രേഖകളിലാണ് ഇക്കാര്യം പരാമർശിക്കുന്നത്.
ഇതേത്തുടർന്ന് ജോർദാനിലെ നോർവീജിയൻ അംബസഡർ പദവിയിൽനിന്ന് മോണയെ നീക്കിയിരുന്നു. ഇതിനു പിന്നാലെയാണ് രാജിവയ്ക്കുന്നതായി അവർ പ്രഖ്യാപിച്ചത്. 1990കളിലെ ഇസ്രയേൽ-പലസ്തീൻ സമാധാനശ്രമങ്ങളിൽ മോണ പങ്കാളിയായിരുന്നു.
Tags : Epstein's will Norwegian diplomat resigns Epstein case files Mona Juul