x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബംഗ്ലാദേശിൽ ഇന്നു വിധിയെഴുത്ത്


Published: February 11, 2026 11:46 PM IST | Updated: February 11, 2026 11:46 PM IST

ധാ​​​​​​​​ക്ക: ബം​​​​​​​​ഗ്ലാ​​​​​​​​ദേ​​​​​​​​ശ് ഇ​​​​​​​​ന്നു പോ​​​​​​​​ളിം​​​​​​​​ഗ് ബൂ​​​​​​​​ത്തി​​​​​​​​ലേ​​​​​​​​ക്ക്. മു​​​​​​​​ൻ പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മ​​​​​​​​ന്ത്രി ഷേ​​​​​​​​ഖ് ഹ​​​​​​​​സീ​​​​​​​​ന അ​​​​​​​​ധി​​​​​​​​കാ​​​​​​​​ര​​​​​​​​ഭ്ര​​​​​​​​ഷ്ട​​​​​​​​യാ​​​​​​​​യ​​​​​​​​ശേ​​​​​​​​ഷം ന​​​​​​​​ട​​​​​​​​ക്കു​​​​​​​​ന്ന ആ​​​​​​​​ദ്യ തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പാ​​​​​​​​ണി​​​​​​​​ത്. ആ​​​​കെ വോ​​​​​​​​ട്ട​​​​​​​​ർ​​​​​​​​മാ​​​​​​​രു​​​​​​​ടെ എ​​​​​​​ണ്ണം 12.7 കോ​​​​​​​​ടി​​​​​​​​യാ​​​​​​​​ണ്. സ്വ​​​​​​​​ത​​​​​​​​ന്ത്ര​​​​​​​​വും നീ​​​​​​​​തി​​​​​​​​യു​​​​​​​​ക്ത​​​​​​​​വും സ​​​​​​​​മാ​​​​​​​​ധാ​​​​​​​​ന​​​​​​​​പ​​​​​​​​ര​​​​​​​​വു​​​​​​​​മാ​​​​​​​​യ തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പ് ഉ​​​​​​​​റ​​​​​​​​പ്പാ​​​​​​​​ക്കു​​​​​​​​മെ​​​​​​​​ന്നു ബം​​​​​​​​ഗ്ലാ​​​​​​​​ദേ​​​​​​​​ശ് സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​രി​​​​​​​​ന്‍റെ മു​​​​​​​​ഖ്യ ഉ​​​​​​​​പ​​​​​​​​ദേ​​​​​​​​ഷ്ടാ​​​​​​​​വ് മു​​​​​​​​ഹ​​​​​​​​മ്മ​​​​​​​​ദ് യൂ​​​​​​​​ന​​​​​​​​സ് പ്ര​​​​​​​​ഖ്യാ​​​​​​​​പി​​​​​​​​ച്ചി​​​​​​​ട്ടു​​​​​​​ണ്ട്.

യൂ​​​​​​​​റോ​​​​​​​​പ്യ​​​​​​​​ൻ യൂ​​​​​​​​ണി​​​​​​​​യ​​​​​​​​ൻ, കോ​​​​​​​​മ​​​​​​​​ൺ​​​​​​​​വെ​​​​​​​​ൽ​​​​​​​​ത്ത് എ​​​​​​​​ന്നി​​​​​​​​വി​​​​​​​​ട​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്നു​​​​​​​​ള്ള അ​​​​​​​​ഞ്ഞൂ​​​​​​​​റോ​​​​​​​​ളം വി​​​​​​​​ദേ​​​​​​​​ശ നി​​​​​​​​രീ​​​​​​​​ക്ഷ​​​​​​​​ക​​​​​​​​ർ ബം​​​​​​​​ഗ്ല​​​​​​​​ദേ​​​​​​​​ശി​​​​​​​​ലെ​​​​​​​​ത്തി​​​​​​​​യി​​​​​​​​ട്ടു​​​​​​​​ണ്ട്. പ​​​​​​​കു​​​​​​​തി​​​​​​​യോ​​​​​​​ളം ബൂ​​​​​​​ത്തു​​​​​​​ക​​​​​​​ളും പ്ര​​​​​​​ശ്ന​​​​​​​സാ​​​​​​​ധ്യ​​​​​​​താ പ​​​​​​​ട്ടി​​​​​​​ക​​​​​​​യി​​​​​​​ലാ​​​​​​​ണ് ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യി​​​​​​​ട്ടു​​​​​​​ള്ള​​​​​​​ത്. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു സു​​​​ര​​​​ക്ഷ​​​​യൊ​​​​രു​​​​ക്കാ​​​ൻ ഒ​​​​ന്പ​​​​തു ല​​​​ക്ഷം സൈ​​​​നി​​​​ക​​​രെ​​​യാ​​​​ണ് നി​​​യോ​​​ഗി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. രാ​​​വി​​​ലെ 7.30 മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം 4.30 വ​​​രെ​​​യാ​​​ണ് വോ​​​ട്ടെ​​​ടു​​​പ്പ്.

ജൂ​​​​ലൈ നാ​​​​ഷ​​​​ണ​​​​ൽ ചാ​​​​ർ​​​​ട്ട​​​​റു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​ധി​​​​യെ​​​​ഴു​​​​ത്തും ഇ​​​​ന്നു ന​​​​ട​​​​ക്കും. ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ന്‍റെ ജു​​​​ഡീ​​​​ഷ​​​​റി, ഭ​​​​ര​​​​ണ, തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് മേ​​​​ഖ​​​​ല​​​​യി​​​​ലു​​​​ള്ള ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ പ​​​​രി​​​​ഷ്ക​​​​ര​​​​ണ രേ​​​​ഖ​​​​യാ​​​​ണ് ജൂ​​​​ലൈ നാ​​​​ഷ​​​​ണ​​​​ൽ ചാ​​​​ർ​​​​ട്ട​​​​ർ. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ കാ​​​​ലാ​​​​വ​​​​ധി 10 വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്ക് പ​​​​രി​​​​മി​​​​ത​​​​പ്പെ​​​​ടു​​​​ത്തു​​​​ക, 100 അം​​​​ഗ​​​​ങ്ങ​​​​ളു​​​​ള്ള ഉ​​​​പ​​​​രി​​​​സ​​​​ഭ​​​​യു​​​​ള്ള ഒ​​​​രു ദ്വി​​​​സ​​​​ഭ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് രൂ​​​​പ​​​​വ​​​​ത്ക​​​​രി​​​​ക്കു​​​​ക, തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​നെ ശ​​​​ക്തീ​​​​ക​​​​രി​​​​ക്കു​​​​ക തു​​​​ട​​​​ങ്ങി​​​​യ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളാ​​​​ണ് ജൂ​​​​ലൈ നാ​​​​ഷ​​​​ണ​​​​ൽ ചാ​​​​ർ​​​​ട്ട​​​​റി​​​​ലു​​​​ള്ള​​​​ത്.

350 അം​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ൾ ഉ​​​​​​​​ൾ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്ന​​​​​​​​താ​​​​​​​​ണ് ബം​​​​​​​​ഗ്ലാ​​​​​​​​ദേ​​​​​​​​ശ് പാ​​​​​​​​ർ​​​​​​​​ല​​​​​​​​മെ​​​​​​​​ന്‍റ്. ഇ​​​​​​​​വ​​​​​​​​രി​​​​​​​​ൽ 300 പേ​​​​​​​​രെ നേ​​​​​​​​രി​​​​​​​​ട്ട് തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​ക്കും. 50 സീ​​​​​​​​റ്റ് വ​​​​​​​​നി​​​​​​​​ത​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കാ​​​​​​​​യി സം​​​​​​​​വ​​​​​​​​ര​​​​​​​​ണം ചെ​​​​​​​​യ്തി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നു. ഇ​​​​​​ന്ന് 299 മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ളി​​​​​​ലാ​​​​​​ണു വോ​​​​​​ട്ടെ​​​​​​ടു​​​​​​പ്പ് ന​​​​​​ട​​​​​​ക്കു​​​​​​ക. സ്ഥാ​​​​​​നാ​​​​​​ർ​​​​​​ഥി​​​​​​യു​​​​​​ടെ മ​​​​​​ര​​​​​​ണ​​​​​​ത്തെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്ന് ഷേ​​​​​​ർ​​​​​​പു​​​​​​ർ-3​​​​​​ലെ വോ​​​​​​ട്ടെ​​​​​​ടു​​​​​​പ്പ് മാ​​​​​​റ്റി​​​​​​വ​​​​​​ച്ചി​​​​​​രു​​​​​​ന്നു. അ​​​​​​ഞ്ചു വ​​​​​​ർ​​​​​​ഷ​​​​​​മാ​​​​​​ണു പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​​ന്‍റി​​​​​​ന്‍റെ കാ​​​​​​ലാ​​​​​​വ​​​​​​ധി.

ഷേ​​​​​​ഖ് ഹ​​​​​​സീ​​​​​​ന​​​​​​യും ഖാ​​​​​​ലി​​​​​​ദ സി​​​​​​യ​​​​​​യും ന​​​​​​യി​​​​​​ക്കു​​​​​​ന്ന പാ​​​​​​ർ​​​​​​ട്ടി​​​​​​ക​​​​​​ളാ​​​​​​യി​​​​​​രു​​​​​​ന്നു മൂ​​​​​​ന്നു ദ​​​​​​ശ​​​​​​ക​​​​​​മാ​​​​​​യി ബം​​​​​​ഗ്ലാ​​​​​​ദേ​​​​​​ശ് രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യം നി​​​​​​യ​​​​​​ന്ത്രി​​​​​​ച്ചി​​​​​​രു​​​​​​ന്ന​​​​​​ത്. പ്ര​​​​​​ക്ഷോ​​​​​​ഭ​​​​​​ത്തെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്ന് അ​​​​​​ധി​​​​​​കാ​​​​​​രം ന​​​​​​ഷ്ട​​​​​​മാ​​​​​​യ ഷേ​​​​​​ഖ് ഹ​​​​​​സീ​​​​​​ന ഇ​​​​​​ന്ത്യ​​​​​​യി​​​​​​ൽ അ​​​​​​ഭ​​​​​​യം തേ​​​​​​ടി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്. ഖാ​​​​​​ലി​​​​​​ദ സി​​​​​​യ ഡി​​​​​​സം​​​​​​ബ​​​​​​റി​​​​​​ൽ അ​​​​​​ന്ത​​​​​​രി​​​​​​ച്ചു. ഷേ​​​​​​ഖ് ഹ​​​​​​സീ​​​​​​ന​​​​​​യു​​​​​​ടെ അ​​​​​​വാ​​​​​​മി ലീ​​​​​​ഗി​​​​​​നെ നി​​​​​​രോ​​​​​​ധി​​​​​​ച്ച സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ത്തി​​​​​​ൽ ബം​​​​​​ഗ്ലാ​​​​​​ദേ​​​​​​ശ് നാ​​​​​​ഷ​​​​​​ണ​​​​​​ൽ പാ​​​​​​ർ​​​​​​ട്ടി (ബി​​​​​​എ​​​​​​ൻ​​​​​​പി) അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​ലെ​​​​​​ത്താ​​​​​​നാ​​​​​​ണു സാ​​​​​​ധ്യ​​​​​​ത.

ഖാ​​​​​​ലി​​​​​​ദ സി​​​​​​യ​​​​​​യു​​​​​​ടെ മ​​​​​​ക​​​​​​ൻ താ​​​​​​രി​​​​​​ഖ് റ​​​​​​ഹ്‌‌​​​​​​മാ​​​​​​ൻ ആ​​​​​​ണ് ബി​​​​​​എ​​​​​​ൻ​​​​​​പി​​​​​​യെ ന​​​​​​യി​​​​​​ക്കു​​​​​​ന്ന​​​​​​ത്. 17 വ​​​​​​ർ​​​​​​ഷം വി​​​​​​ദേ​​​​​​ശ​​​​​​ത്താ​​​​​​യി​​​​​​രു​​​​​​ന്ന താ​​​​​​രി​​​​​​ഖ് റ​​​​​​ഹ്‌​​​​​​മാ​​​​​​ൻ ഡി​​​​​​സം​​​​​​ബ​​​​​​റി​​​​​​ലാ​​​​​​ണ് ബം​​​​​​ഗ്ലാ​​​​​​ദേ​​​​​​ശി​​​​​​ൽ തി​​​​​​രി​​​​​​ച്ചെ​​​​​​ത്തി​​​​​​യ​​​​​​ത്. ജ​​​​​​മാ​​​​​​അ​​​​ത്തെ ഇ​​​​​​സ്ലാ​​​​​​മി​​​​​​യു​​​​​​ടെ നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​ലു​​​​​​ള്ള 11 പാ​​​​​​ർ​​​​​​ട്ടി സ​​ഖ്യം ബി​​​​​​എ​​​​​​ൻ​​​​​​പി​​ക്കു ശ​​ക്ത​​മാ​​യ വെ​​ല്ലു​​വി​​ളി ഉ​​യ​​ർ​​ത്തു​​ന്നു. ഷേ​​​​​​ഖ് ഹ​​​​​​സീ​​​​​​ന സ​​​​​​ർ​​​​​​ക്കാ​​​​​​ർ ജ​​​​​​മാ​​​​​​അ​​​​ത്തെ ഇ​​​​​​സ്ലാ​​​​​​മി​​​​​​യെ നി​​​​​​രോ​​​​​​ധി​​​​​​ച്ചി​​​​​​രു​​​​​​ന്നു.

2024ലെ ​​​​​​പ്ര​​​​​​ക്ഷോ​​​​​​ഭ​​​​​​ത്തി​​​​​​നു നേ​​​​​​തൃ​​​​​​ത്വം ന​​​​​​ല്കി​​​​​​യ​​​​​​വ​​​​​​ർ രൂ​​​​​​പ​​​​​​വ​​​​​​ത്ക​​​​​​രി​​​​​​ച്ച നാ​​​​​​ഷ​​​​​​ണ​​​​​​ൽ സി​​​​​​റ്റി​​​​​​സ​​​​​​ൺ പാ​​​​​​ർ​​​​​​ട്ടി​​, ലി​​​​ബ​​​​റ​​​​ൽ ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് പാ​​​​ർ​​​​ട്ടി, ബം​​​​ഗ്ലാ​​​​ദേ​​​​ശ് ലേ​​​​ബ​​​​ർ പാ​​​​ർ​​​​ട്ടി എ​​​​ന്നി​​​​വ ജ​​​​​​മാ​​​​അ​​​​​​ത്തെ ഇ​​​​​​സ്ലാ​​​​​​മി​​​​​​യു​​​​​​ടെ സ​​​​​​ഖ്യ​​​​​​ത്തി​​​​​​ലു​​​​​​ണ്ട്. 50 രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളി​​​ലെ 1755 സ്ഥാ​​​​​​​​നാ​​​​​​​​ർ​​​​​​​​ഥി​​​​​​​​ക​​​ളും 273 സ്വ​​​ത​​​ന്ത്ര​​​രു​​​മാ​​​ണു മ​​​​​​​​ത്സ​​​​​​​​ര​​​​​​​​രം​​​​​​​​ഗ​​​​​​​​ത്തു​​​​​​​​ള്ള​​​​​​​​ത്. ബി​​​​എ​​​​ൻ​​​​പി​​​​യാ​​​​ണ് ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളെ മ​​​​ത്സ​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് -291. ആ​​​​കെ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളി​​​​ൽ വ​​​​നി​​​​ത​​​​ക​​​​ൾ 83 പേ​​​​രാ​​​​ണ്.

90 ശ​​​​​​​​ത​​​​​​​​മാ​​​​​​​​നം മു​​​​​​​​സ്‌​​​​​​​​ലിം​​​​​​​​ക​​​​​​​​ളു​​​​​​​​ള്ള ബം​​​​​​​​ഗ്ലാ​​​​​​​​ദേ​​​​​​​​ശി​​​​​​​​ൽ എ​​​​​​​​ട്ടു ശ​​​​​​​​ത​​​​​​​​മാ​​​​​​​​ന​​​​​​​​ത്തോ​​​​​​​​ളം ഹൈ​​​​​​​​ന്ദ​​​​​​​​വ​​​​​​​​രു​​​​​​​​ണ്ട്. ക്രി​​​​​​​​സ്ത്യ​​​​​​​​ൻ, ബു​​​​​​​​ദ്ധ വി​​​​​​​​ഭാ​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ളും രാ​​​​​​​​ജ്യ​​​​​​​​ത്തു​​​​​​​​ണ്ട്. ഷേ​​​​​​​​ഖ് ഹ​​​​​​​​സീ​​​​​​​​ന പു​​​​​​​​റ​​​​​​​​ത്താ​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​ശേ​​​​​​​​ഷം ന്യൂ​​​​​​​​ന​​​​​​​​പ​​​​​​​​ക്ഷ​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്കു നേ​​​​​​​​ർ​​​​​​​​ക്ക് നി​​​​​​​​ര​​​​​​​​ന്ത​​​​​​​​രം ആ​​​​​​​​ക്ര​​​​​​​​മ​​​​​​​​ണ​​​​​​​​മു​​​​​​​​ണ്ടാ​​​​​​​​കു​​​​​​​​ന്നു. ക​​​​​​ഴി​​​​​​ഞ്ഞ ദി​​​​​​വ​​​​​​സം ഹി​​​​​​ന്ദു ബി​​​​​​സി​​​​​​ന​​​​​​സു​​​​​​കാ​​​​​​ര​​​​​​നെ അ​​​​​​ക്ര​​​​​​മി​​​​​​ക​​​​​​ൾ വെ​​​​​​ട്ടി​​​​​​ക്കൊ​​​​​​ല​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യി​​​​​​രു​​​​​​ന്നു.

Tags : Bangladesh verdict general election Muhammad Yunus transparent elections BNP Tariq Rahman

Recent News

Up