x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോൺഗ്രസിന്‍റെ വിജയോത്സവം: രാഹുൽ ഗാന്ധി കൊച്ചിയിലേക്ക്


Published: January 16, 2026 10:48 AM IST | Updated: January 16, 2026 10:48 AM IST

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ അഭിനന്ദിക്കാന്‍ രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്. കൊച്ചി മറൈന്‍ഡ്രൈവില്‍ ജനുവരി 19ന് നടക്കുന്ന വിജയോത്സവം എന്ന പരിപാടിയിലാണ് രാഹുല്‍ ഗാന്ധി എത്തുന്നത്. തെരഞ്ഞെടുപ്പില്‍ ജയിച്ചവരും പരാജയപ്പെട്ടവരും പരിപാടിയില്‍ പങ്കെടുക്കും.

വിജയോത്സവത്തിന്‍റെ ഭാഗമായി കോണ്‍ഗ്രസ് റാലിയും ആസൂത്രണം ചെയ്യുന്നുണ്ട്. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന നേതൃയോഗം ഒരുക്കങ്ങള്‍ വിലയിരുത്തി. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റം നടത്തിയ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി എത്തുന്നത് വലിയ പ്രാധാന്യത്തോടെ രാഷ്ട്രീയ കേരളം നോക്കിക്കാണുന്നത്.

തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ താഴേത്തട്ടിലുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവേശം വര്‍ധിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം സഹായിക്കുമെന്നാണ് കെപിസിസി നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. വരുന്ന നിയസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ നടപടികള്‍ വേഗത്തിലാക്കാനും സംസ്ഥാന നേതൃത്വം ഒരുങ്ങുന്നുണ്ട്.

Tags : Congress celebration Rahul Gandhi Kochi

Recent News

Up