x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ൻ എസിപിക്ക് പ്രതിപക്ഷ നേതാവാകാം


Published: December 14, 2025 02:33 AM IST | Updated: December 14, 2025 02:33 AM IST

ശ്രീ​​​​ക​​​​ണ്ഠ​​​​പു​​​​രം: കോ​​​​ളി​​​​ള​​​​ക്കം സൃ​​​​ഷ്ടി​​​​ച്ച പാ​​​​ല​​​​ത്താ​​​​യി പീ​​​​ഡ​​​​നം, ക​​​​ണ്ണൂ​​​​ർ എ​​​​ഡി​​​​എം ന​​​​വീ​​​​ൻ ബാ​​​​ബു​​​​വി​​​​ന്‍റെ മ​​​​ര​​​​ണം എ​​​​ന്നീ കേ​​​​സു​​​​ക​​​​ൾ അ​​​​ന്വേ​​​​ഷി​​​​ച്ച മു​​​​ൻ അ​​​​സി.​ ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ ടി.​​​​കെ. ര​​​​ത്ന​​​​കു​​​​മാ​​​​റി​​​​ന് ശ്രീ​​​​ക​​​​ണ്ഠ​​​​പു​​​​രം ന​​​​ഗ​​​​ര​​​​സ​​​​ഭ​​​​യി​​​​ൽ പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വാ​​കാം.

സ​​​​ർ​​​​വീ​​​​സി​​​​ൽ​​നി​​​​ന്നു വി​​​​ര​​​​മി​​​​ച്ച ശേ​​​​ഷം ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ശ്രീ​​​​ക​​​​ണ്ഠ​​​​പു​​​​രം ന​​​​ഗ​​​​ര​​​​സ​​​​ഭ​​​​യി​​​​ൽ സി​​​​പി​​​​എം ടി​​​​ക്ക​​​​റ്റി​​​​ൽ മ​​​​ത്സ​​​​രി​​​​ച്ച ടി.​​​​കെ. ര​​​​ത്ന​​​​കു​​​​മാ​​​​ർ, കോ​​​​ൺ​​​​ഗ്ര​​​​സി​​​​ലെ എം.​​​​കെ. ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​നെ​​​​യാ​​​​ണ് പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. ശ്രീ​​​​ക​​​​ണ്ഠ​​​പു​​​​രം ന​​​​ഗ​​​​ര​​​​സ​​​​ഭ​​​​യി​​​​ലെ കോ​​​​ട്ടൂ​​​​ര്‍ വാ​​​​ര്‍​ഡി​​​​ല്‍ നി​​​​ന്നു​​​​മാ​​​​ണ് ര​​​​ത്‌​​​​ന​​​​കു​​​​മാ​​​​ര്‍ ജ​​​​ന​​​​വി​​​​ധി തേ​​​​ടി​​​​യ​​​​ത്. ‍ശ്രീ​​ക​​ണ്ഠ​​പു​​ര​​ത്ത് യു​​ഡി​​എ​​ഫ് ഭ​​ര​​ണം നി​​ല​​നി​​ർ​​ത്തി.

എ​​​​ഡി​​​​എം ന​​​​വീ​​​​ന്‍ ബാ​​​​ബു​​​​വി​​​​ന്‍റെ മ​​​​ര​​​​ണ​​​​ത്തി​​​​ല്‍ പി.​​​​പി. ദി​​​​വ്യ​​​​ക്കെ​​​​തി​​​​രാ​​​​യ കേ​​​​സി​​​​ല്‍ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ മേ​​​​ല്‍​നോ​​​​ട്ട​​​​ച്ചു​​​​മ​​​​ത​​​​ല ര​​​​ത്​​​​ന​​​​കു​​​​മാ​​​​റി​​​​നാ​​​​യി​​​​രു​​​​ന്നു.​​ കേ​​​​സി​​​​ല്‍ കു​​​​റ്റ​​​​പ​​​​ത്രം ന​​​​ല്‍​കി​​​​യ​​​​തി​​​​ന് പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ര​​​​ത്‌​​​​ന​​​​കു​​​​മാ​​​​ര്‍ സ​​​​ര്‍​വീ​​​​സി​​​​ല്‍നി​​​​ന്ന് വി​​​​ര​​​​മി​​​​ച്ച​​​​ത്.

ഭ​​ര​​ണം കി​​ട്ടി​​യാ​​ൽ ന​​ഗ​​ര​​സ​​ഭാ അ​​ധ‍്യ​​ക്ഷ​​നാ​​ക്കാ​​നാ​​ണ് എ​​ൽ​​ഡി​​എ​​ഫ് ടി.​​​​കെ. ര​​​​ത്ന​​​​കു​​​​മാ​​റി​​നെ ക​​ള​​ത്തി​​ലി​​റ​​ക്കി​​യ​​ത്. അ​​തി​​നാ​​ൽ ര​​​​ത്ന​​​​കു​​​​മാ​​​​ർ പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വാ​​​​കാ​​നാ​​ണ് സാ​​ധ‍്യ​​ത.

Tags : Former ACP opposition leader NDA UDF LDF Kerala local body election

Recent News

Up