x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മദ്യനയത്തിൽ മുന്നണികള്‍ നിലപാട് വ്യക്തമാക്കണം: കെസിബിസി മദ്യവിരുദ്ധ സമിതി


Published: January 24, 2026 01:23 AM IST | Updated: January 24, 2026 01:23 AM IST

കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി അ​​​ർ​​​ധ​​​വാ​​​ര്‍ഷി​​​ക സ​​​മ്മേ​​​ള​​​നം ചെ​​​യ​​​ര്‍മാ​​​ന്‍ ബി​​​ഷ​​​പ് ഡോ. ​​​അം​​​ബ്രോ​​​സ് പു​​​ത്ത​​​ന്‍വീ​​​ട്ടി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​

കൊ​​​ച്ചി: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​മ്പാ​​​യി ഇ​​​ട​​​ത്, വ​​​ല​​​ത്, എ​​​ൻ​​​ഡി​​​എ മു​​​ന്ന​​​ണി​​​ക​​​ള്‍ മ​​​ദ്യ​​​ന​​​യ​​​ത്തി​​​ലും മാ​​​ര​​​ക രാ​​​സ​​​ല​​​ഹ​​​രി​​​ക​​​ളു​​​ടെ വ്യാ​​​പ​​​ന​​​ത്തി​​​ലും നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി അ​​​ർ​​​ധ​​​വാ​​​ര്‍ഷി​​​ക സ​​​മ്മേ​​​ള​​​നം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

മ​​​ദ്യ​​​ന​​​യത്തി​​​ല്‍ മു​​​ന്‍കാ​​​ല​​​ങ്ങ​​​ളി​​​ല്‍ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ പ്ര​​​ക​​​ട​​​ന​​​പ​​​ത്രി​​​ക​​​ക​​​ള്‍ പ്ര​​​ഹ​​​സ​​​ന പ​​​ത്രി​​​ക​​​ക​​​ളാ​​​യി മാ​​​റു​​​ക​​​യാ​​​ണ്. മ​​​ദ്യ​​​ത്തി​​​നു പേ​​​രി​​​ടാ​​​നും ലോ​​​ഗോ നി​​​ര്‍മി​​​ക്കാ​​​നും അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ച സ​​​ര്‍ക്കാ​​​രാ​​​ണി​​​ത്. മ​​​ദ്യം ഹോം ​​​ഡെ​​​ലി​​​വ​​​റി ചെ​​​യ്യാ​​​ന്‍ പ​​​ദ്ധ​​​തി ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്തു പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു.

ക​​​ള്ളു​​​ഷാ​​​പ്പു​​​ക​​​ള്‍ ഒ​​​ന്നാ​​​കെ ഭ​​​ക്ഷ​​​ണം വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന ഹോ​​​ട്ട​​​ലു​​​ക​​​ളാ​​​യി മാ​​​റി. ന​​​ഗ്‌​​​ന​​​മാ​​​യ അ​​​ബ്കാ​​​രി ലം​​​ഘ​​​ന​​​ങ്ങ​​​ള്‍ മ​​​ദ്യ​​​വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ല്‍ ന​​​ട​​​ന്നി​​​ട്ടും ക​​​ണ്ടി​​​ല്ലെ​​​ന്നു ന​​​ടി​​​ക്കു​​​ന്നു. മ​​​ദ്യ​​​ത്തി​​​ന്‍റെ ല​​​ഭ്യ​​​ത​​​ക്കു​​​റ​​​വാ​​​ണ് മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​ക​​​ള്‍ വ​​​ര്‍ധി​​​ക്കു​​​ന്ന​​​തി​​​നു കാ​​​ര​​​ണ​​​മെ​​​ന്നു പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​വ​​​ര്‍ക്ക് യ​​​ഥേ​​​ഷ്‌​​​ടം മ​​​ദ്യം ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടും നാ​​​ട് മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​ക​​​ളു​​​ടെ ഹ​​​ബ്ബാ​​​യി മാ​​​റി​​​യ​​​തി​​​നു‍ മ​​​റു​​​പ​​​ടി​​​യി​​​ല്ല.
തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ മ​​​ദ്യ​​​ന​​​യ​​​വും രാ​​​സ​​​ല​​​ഹ​​​രി​​​ക​​​ളു​​​ടെ വ്യാ​​​പ​​​ന​​​വും പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ല്‍ ച​​​ര്‍ച്ചാ​​​വി​​​ഷ​​​യ​​​മാ​​​ക്കു​​​മെ​​​ന്ന് സ​​​മ്മേ​​​ള​​​നം മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ല്‍കി.

പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ലെ 32 രൂ​​​പ​​​ത​​​ക​​​ളി​​​ല്‍നി​​​ന്നു​​​ള്ള പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ പ​​​ങ്കെ​​​ടു​​​ത്തു. കാ​​​ലാ​​​വ​​​ധി പൂ​​​ര്‍ത്തി​​​യാ​​​ക്കി​​​യ മ​​​ദ്യ​​​വി​​​രു​​​ദ്ധ ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍മാ​​​ന്‍ ബി​​​ഷ​​​പ് യൂ​​​ഹാ​​​നോ​​​ന്‍ മാ​​​ര്‍ തെ​​​യോ​​​ഡോ​​​ഷ്യ​​​സി​​​ന് യാ​​​ത്ര​​​യ​​​യ​​​പ്പും പു​​​തു​​​താ​​​യി നി​​​യ​​​മി​​​ത​​​നാ​​​യ ബി​​​ഷ​​​പ് ഡോ. ​​​അം​​​ബ്രോ​​​സ് പു​​​ത്ത​​​ന്‍വീ​​​ട്ടി​​​ലി​​​ന് വ​​​ര​​​വേ​​​ല്പും ന​​​ൽ​​​കി.

ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​തോ​​​മ​​​സ് ഷൈ​​​ജു അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സ​​​മി​​​തി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി പ്ര​​​സാ​​​ദ് കു​​​രു​​​വി​​​ള, ഫാ. ​​​ദേ​​​വ​​​സി പ​​​ന്ത​​​ല്ലൂ​​​ക്കാ​​​ര​​​ന്‍, ആ​​​ന്‍റ​​​ണി ജേ​​​ക്ക​​​ബ്, സി.​​​എ​​​ക്സ്. ബോ​​​ണി, അ​​​ന്തോ​​​ണി​​​ക്കു​​​ട്ടി ചെ​​​ത​​​ല​​​ന്‍, മേ​​​രി ദീ​​​പ്തി, കെ.​​​പി. മാ​​​ത്യു, തോ​​​മ​​​സ് കോ​​​ശി, റോ​​​യി മു​​​രി​​​ക്കോ​​​ലി​​​ല്‍, എ.​​​ജെ. ഡി​​​ക്രൂ​​​സ് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

Tags : KCBC Anti Liquor Committee UDF LDF NDA liquor policy

Recent News

Up