x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല​യി​ൽ സ​ർ​ക്കാ​ർ സ​മ്പൂ​ർ​ണ പ​രാ​ജ​യം: ചെ​ന്നി​ത്ത​ല


Published: November 18, 2025 10:34 PM IST | Updated: November 18, 2025 10:34 PM IST

ശ​ബ​രി​മ​ല: മ​ണ്ഡ​ല​കാ​ലം തു​ട​ങ്ങി 24 മ​ണി​ക്കൂ​ർ തി​ക​യു​ന്ന​തി​നു മു​ന്പു ത​ന്നെ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളെ​ല്ലാം പാ​ളി​യെ​ന്നു കോ​ൺ ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം ര​മേ​ശ് തെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി. പ​തി​ന​ഞ്ചും ഇ​രു​പ​തും മ​ണി​ക്കൂ​റു​ക​ൾ കാ​ത്തു​നി​ന്ന ശേ​ഷ​വും ദ​ർ​ശ​നം കി​ട്ടാ​തെ നൂ​റു​ക​ണ​ക്കി​നു തീ​ർ​ഥാ​ട​ക​രാ​ണു മ​ട​ങ്ങി​പ്പോ​കു​ന്ന​ത്.

കാ​ന​ന പാ​ത​യി​ലൊ​രി​ട​ത്തും ഇ​വ​ർ​ക്കു പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ൾ പോ​ലും ഒ​രു​ക്കി​യി​ല്ല. ശ​ബ​രി​മ​ല​യി​ലെ സ്ഥി​തി ഭ​യാ​ന​ക​മാ​ണെ​ന്നു പു​തു​താ​യി ചു​മ​ത​ല​യേ​റ്റ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​കു​മാ​ർ പോ​ലും തു​റ​ന്നു സ​മ്മ​തി​ച്ച​ത് സ​ർ​ക്കാ​രി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​യാ​ണെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ഭ​ക്ത​രു​ടെ കാ​ണി​ക്ക​യി​ലും സ്വ​ർ​ണം, വെ​ള്ളി തു​ട​ങ്ങി​യ വി​ല​പി​ടി​പ്പു​ള്ള സ​മ്പ​ത്തി​ലു​മാ​ണ് സ​ർ​ക്കാ​രി​നു ക​ണ്ണ്. സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ വ​ശം​കെ​ട്ടു പോ​യ ദേ​വ​സ്വം ബോ​ർ​ഡും സ​ർ​ക്കാ​രും ഈ ​തീ​ർ​ഥാ​ട​ന കാ​ല​ത്തേ​ക്കു​ള്ള ഒ​രു മു​ന്നൊ​രു​ക്ക​വും ന​ട​ത്തി​യി​ട്ടി​ല്ല. സാ​ധാ​ര​ണ നി​ല​യി​ൽ കേ​ന്ദ്ര സേ​ന​യു​ടെ സേ​വ​നം ശ​ബ​രി​മ​ല​യി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​റു​ണ്ട്. ഇ​ത്ത​വ​ണ അ​തു​പോ​ലു​മു​ണ്ടാ​യി​ല്ലെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Tags : ramesh Chennithala Sabarimala Government's

Recent News

Up