x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ത്രീകളെ ബൈക്കില്‍ പിന്തുടര്‍ന്ന് ഉപദ്രവം: അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍


Published: December 3, 2025 10:35 AM IST | Updated: December 3, 2025 03:13 PM IST

കൊ​ച്ചി: ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ പോ​കു​ന്ന സ്ത്രീ​ക​ളെ ബൈ​ക്കി​ല്‍ പി​ന്തു​ട​ര്‍​ന്ന് ഉ​പ​ദ്ര​വി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ല്‍.

ആ​സാം സ്വ​ദേ​ശി​യും കൂ​ന​മ്മാ​വ് ഭാ​ഗ​ത്ത് ഇ​റ​ച്ചി​ക്ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നു​മാ​യ റ​ഷീ​ദു​ള്‍ ഹ​ക്കി​നെ​യാ​ണ് (22) ഏ​ലൂ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ യു. ​രാ​ജീ​വ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം മ​ഞ്ഞു​മ്മ​ല്‍ കൊ​ട്ടോ​ട്ടി മു​ക്കി​നു സ​മീ​പം സ്‌​കൂ​ട്ട​റി​ല്‍ പോ​വു​ക​യാ​യി​രു​ന്ന യു​വ​തി​യെ പു​റ​കെ ബൈ​ക്കി​ല്‍ പി​ന്തു​ട​​ര്‍​ന്ന് ഇ​യാ​ള്‍ ഉ​പ​ദ്ര​വി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ ക​ള​മ​ശേ​രി മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി മു​മ്പാ​കെ ഹാ​ജ​രാ​ക്കി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു.

Tags : Migrant worker arrest Harassment Women Police Kochi Women Safety

Recent News

Up