x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ര​ട് പ​ട്ടി​ക നീ​ട്ട​ണ​മെ​ന്ന് രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ; ഷെ​ഡ്യൂ​ൾ അ​നു​സ​രി​ച്ചു മു​ന്നോ​ട്ടെ​ന്ന് സി​ഇ​ഒ


Published: November 16, 2025 12:12 AM IST | Updated: November 16, 2025 12:12 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ട വോ​​​ട്ടെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന ഡി​​​സം​​​ബ​​​ർ ഒ​​​ൻ​​​പ​​​തി​​​ന് കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍റെ തീ​​​വ്ര വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ന്‍റെ (എ​​​സ്ഐ​​​ആ​​​ർ) ക​​​ര​​​ട് വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.

തെ​​​ക്ക​​​ൻ കേ​​​ര​​​ള​​​ത്തി​​​ൽ ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ക്കു​​​ന്ന ദി​​​വ​​​സം എ​​​സ്ഐ​​​ആ​​​റി​​​ന്‍റെ ക​​​ര​​​ട് പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തു നീ​​​ട്ടി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്ന് മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ വി​​​ളി​​​ച്ച രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ യോ​​​ഗ​​​ത്തി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫും യു​​​ഡി​​​എ​​​ഫും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

എ​​​ന്നാ​​​ൽ, തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച ഷെ​​​ഡ്യൂ​​​ൾ അ​​​നു​​​സ​​​രി​​​ച്ചാ​​​കും തീ​​​വ്ര വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി മു​​​ന്നോ​​​ട്ടു പോ​​​കു​​​ന്ന​​​തെ​​​ന്നു മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫി​​​സ​​​ർ ര​​​ത്ത​​​ൻ യു. ​​​കേ​​​ൽ​​​ക്ക​​​റും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

അ​​​ങ്ങ​​​നെ​​​യെ​​​ങ്കി​​​ൽ തീ​​​വ്ര വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്ന് സി​​​പി​​​എം പ്ര​​​തി​​​നി​​​ധി​​​യാ​​​യി യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത എം.​​​വി. ജ​​​യ​​​രാ​​​ജ​​​ൻ പ​​​റ​​​ഞ്ഞു. ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ക്കു​​​ന്ന ദി​​​വ​​​സം ക​​​ര​​​ട് വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ട്ടി​​​മ​​​റി​​​ക്കു​​​ന്ന​​​തി​​​നാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം ആ​​​രോ​​​പി​​​ച്ചു. 84 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​റെ​​​പ്പേ​​​ർ​​​ക്ക് എ​​​സ്ആ​​​ആ​​​ർ ഫോ​​​റം വി​​​ത​​​ര​​​ണം ചെ​​​യ്തെ​​​ന്ന അ​​​വ​​​കാ​​​ശ വാ​​​ദം ക​​​ള്ള​​​ക്ക​​​ണ​​​ക്കാ​​​ണ്.

എ​​​ത്ര ശ​​​ത​​​മാ​​​നം ഫോ​​​റം പൂ​​​രി​​​പ്പി​​​ച്ചു തി​​​രി​​​ച്ചു കി​​​ട്ടി​​​യെ​​​ന്നു പ​​​റ​​​യാ​​​ൻ ക​​​മ്മീ​​​ഷ​​​നു ക​​​ഴി​​​യു​​​ന്നി​​​ല്ല. ഡി​​​സം​​​ബ​​​ർ നാ​​​ലി​​​ന​​​കം ഫോ​​​റം പൂ​​​രി​​​പ്പി​​​ച്ചു തി​​​രി​​​ച്ചു ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് പ​​​റ​​​യു​​​ന്ന​​​ത് എ​​​ളു​​​പ്പ​​​മ​​​ല്ല. 19 ദി​​​വ​​​സ​​​ത്തി​​​ന​​​കം ഇ​​​ത്ര​​​യ​​​ധി​​​കം ഫോ​​​റം പൂ​​​രി​​​പ്പി​​​ച്ചു തി​​​രി​​​ച്ചു മേ​​​ടി​​​ക്കു​​​ന്ന​​​ത് അ​​​പ്രാ​​​യോ​​​ഗി​​​ക​​​മാ​​​ണ്. 30,000 ജീ​​​വ​​​ന​​​ക്കാ​​​രെ​​​യാ​​​ണ് എ​​​സ്ഐ​​​ആ​​​റി​​​നാ​​​യി നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ഇ​​​വ​​​ർ​​​ക്ക് ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ജോ​​​ലി​​​ക​​​ളു​​​മു​​​ണ്ട്. ഇ​​​ര​​​ട്ട ജോ​​​ലി ചെ​​​യ്യാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്ന് വി​​​വി​​​ധ സ​​​ർ​​​വീ​​​സ് സം​​​ഘ​​​ട​​​ന​​​ക​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നെ രേ​​​ഖാ​​​മൂ​​​ലം അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​താ​​​ണെ​​​ന്നും എം.​​​വി. ജ​​​യ​​​രാ​​​ജ​​​ൻ പ​​​റ​​​ഞ്ഞു.

വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​നാ​​​യി​​​ല്ലെ​​​ങ്കി​​​ലും ഫോ​​​റം വി​​​ത​​​ര​​​ണം ചെ​​​യ്തെ​​​ന്ന് ആ​​​പ്പി​​​ൽ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യ​​​ണ​​​മെ​​​ന്ന് ബി​​​എ​​​ൽ​​​ഒ​​​മാ​​​ർ​​​ക്ക് ര​​​ഹ​​​സ്യ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​തി​​​നെ​​​ക്കു​​​റി​​​ച്ച് പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നും യ​​​ഥാ​​​ർ​​​ഥ വോ​​​ട്ട​​​ർ​​​മാ​​​രെ ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്ക് ഇ​​​ത്ത​​​രം നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ത​​​ട​​​സം സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​താ​​​യും കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​തി​​​നി​​​ധി എം.​​​കെ. റ​​​ഹ്‌​​​മാ​​​ൻ ആ​​​രോ​​​പി​​​ച്ചു.

ബി​​​എ​​​ൽ​​​ഒ​​​മാ​​​ർ​​​ക്ക് ഫോ​​​റം പൂ​​​രി​​​പ്പി​​​ക്കാ​​​നാ​​​വ​​​ശ്യ​​​മാ​​​യ പ​​​രി​​​ശീ​​​ല​​​നം ഇ​​​നി​​​യും ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. സ​​​ർ​​​വീ​​​സ് സം​​​ഘ​​​ട​​​ക​​​ളെ ഉ​​​പ​​​യോ​​​ഗി​​​ച്ചു എ​​​സ്ഐ​​​ആ​​​ർ അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ സി​​​പി​​​എം ശ്ര​​​മി​​​ക്കു​​​ന്ന​​​താ​​​യി ബി​​​ജെ​​​പി പ്ര​​​തി​​​നി​​​ധി ജെ.​​​ആ​​​ർ. പ​​​ത്മ​​​കു​​​മാ​​​ർ ആ​​​രോ​​​പി​​​ച്ചു. യോ​​​ഗ​​​ത്തി​​​ൽ സ​​​ത്യ​​​ൻ മൊ​​​കേ​​​രി (സി​​​പി​​​ഐ), ജോ​​​യ് ഏ​​​ബ്രാ​​​ഹാം (കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്), സ്റ്റീ​​​ഫ​​​ൻ ജോ​​​ർ​​​ജ് (കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്- എം), ​​​കെ. ജ​​​യ​​​കു​​​മാ​​​ർ (ആ​​​ർ​​​എ​​​സ്പി) തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Tags : kerala local body election SIR LDF UDF BJP Political parties

Recent News

Up