x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അനുകൂല തരംഗം: കുഞ്ഞാലിക്കുട്ടി

വി. ​​മ​​നോ​​ജ്
Published: December 1, 2025 01:55 AM IST | Updated: December 1, 2025 01:55 AM IST

കേ​​ര​​ള രാ​​ഷ്‌​​ട്രീ​​യ​​ത്തി​​ൽ പ്ര​​തി​​പ​​ക്ഷ​​ത്തി​​ന്‍റെ ശ​​ക്തി​​ദു​​ർ​​ഗ​​ങ്ങ​​ളി​​ലൊ​​രാ​​ളാ​​യ മു​​സ്‌​​ലിം ലീ​​ഗ് ദേ​​ശീ​​യ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി പി.​​കെ. കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ തി​​ര​​ക്കി​​ലാ​​ണ്. കേ​​ര​​ള​​ത്തി​​ല​​ങ്ങോ​​ള​​മി​​ങ്ങോ​​ളം ഐ​​ക്യ​​ജ​​നാ​​ധി​​പ​​ത്യ മു​​ന്ന​​ണി സ്ഥാ​​നാ​​ർ​​ഥി​​ക​​ളു​​ടെ വി​​ജ​​യ​​ത്തി​​നാ​​യു​​ള്ള സ​​ജീ​​വ പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ലാ​​ണ്.

രാ​​ഷ്‌​​ട്രീ​​യ​​ത​​ന്ത്ര​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു​​ള്ള നേ​​തൃ ച​​ർ​​ച്ച​​ക​​ൾ, മു​​ന്ന​​ണി ക​​ണ്‍വ​​ൻ​​ഷ​​നു​​ക​​ൾ, സ്ഥാ​​നാ​​ർ​​ഥി​​ക​​ളു​​മാ​​യു​​ള്ള ച​​ർ​​ച്ച​​ക​​ൾ തു​​ട​​ങ്ങി വി​​വി​​ധ പ​​രി​​പാ​​ടി​​ക​​ളി​​ൽ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ സാ​​ന്നി​​ധ്യം കേ​​ര​​ളം അ​​റി​​യു​​ന്നു. മു​​സ്‌​​ലിം ലീ​​ഗി​​ന്‍റെ പ്ര​​ധാ​​ന നേ​​താ​​വും നി​​യ​​മ​​സ​​ഭ​​യി​​ലെ പ്ര​​തി​​പ​​ക്ഷ ഉ​​പ​​നേ​​താ​​വു​​മാ​​യ അ​​ദ്ദേ​​ഹം ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ആ​​നു​​കാ​​ലി​​ക രാ​​ഷ്‌​​ട്രീ​​യ വി​​ഷ​​യ​​ങ്ങ​​ളോ​​ട് പ്ര​​തി​​ക​​രി​​ക്കു​​ന്നു. 

ഈ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നെ ഏ​​ങ്ങ​​നെ നി​​രീ​​ക്ഷി​​ക്കു​​ന്നു?

കേ​​ര​​ള​​ത്തി​​ലെ യു​​ഡി​​എ​​ഫ് പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കു വ​​ലി​​യ ആ​​ത്മ​​വി​​ശ്വാ​​സം പ​​ക​​രു​​ന്ന തെ​​ര​​ഞ്ഞെടു​​പ്പാ​​ണ് ന​​ട​​ക്കാ​​ൻ പോ​​കു​​ന്ന​​ത്. യു​​ഡി​​എ​​ഫി​​ന് അ​​നു​​കൂ​​ല​​മാ​​യി ത​​രം​​ഗം ഉ​​ണ്ട്.  കു​​റ​​ച്ചാ​​യി​​ല്ലേ? ഇ​​നി​​യൊ​​രു മാ​​റ്റം വേ​​ണ​​മെ​​ന്ന ചി​​ന്ത ജ​​ന​​ങ്ങ​​ളി​​ലു​​ണ്ട്. യു​​ഡി​​എ​​ഫ് വ​​ലി​​യ മു​​ന്നേ​​റ്റ​​മു​​ണ്ടാ​​ക്കു​​മെ​​ന്നു മാ​​ത്ര​​മ​​ല്ല,  ക​​ഴി​​ഞ്ഞ ത​​വ​​ണ​​ത്തേ​​ക്കാ​​ൾ കൂ​​ടു​​ത​​ൽ സീ​​റ്റു​​ക​​ൾ ഇ​​ക്കു​​റി സ്വ​​ന്ത​​മാ​​ക്കു​​ക​​യും ചെ​​യ്യും. അ​​തി​​നു​​ള്ള പ്ര​​വ​​ർ​​ത്ത​​ന​​മാ​​ണു കേ​​ര​​ള​​ത്തി​​ലൊ​​ട്ടു​​ക്ക് ന​​ട​​ന്നു​​വ​​രു​​ന്ന​​ത്.  

ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തു​​ക​​ൾ ക​​ഴി​​ഞ്ഞ​​ത​​വ​​ണ​​ത്തേ​​ക്കാ​​ൾ കൂ​​ടു​​ത​​ൽ ഇ​​ത്ത​​വ​​ണ യു​​ഡി​​എ​​ഫ് പി​​ടി​​ക്കും. കോ​​ഴി​​ക്കോ​​ട്ടൊ​​ക്കെ ഇ​​ത്ത​​രം മാ​​റ്റം ക​​ണ്ടു​​ക​​ഴി​​ഞ്ഞു. കോ​​ഴി​​ക്കോ​​ട് ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ൽ ക​​ഴി​​ഞ്ഞ ദി​​വ​​സം പ്ര​​ചാ​​ര​​ണ​​ത്തി​​നു പോ​​യ​​പ്പോ​​ൾ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് ഇ​​ത്ത​​വ​​ണ യു​​ഡി​​എ​​ഫി​​നു കി​​ട്ടു​​മെ​​ന്നാ​​ണു പ്ര​​വ​​ർ​​ത്ത​​ക​​ർ പ​​റ​​യു​​ന്ന​​ത്.ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലൊ​​ക്കെ ഭ​​ര​​ണം കി​​ട്ടു​​മെ​​ന്നു​​ള്ള ആ​​ത്മ​​വി​​ശ്വാ​​സം അ​​ടു​​ത്ത നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് വി​​ജ​​യി​​ക്കു​​ന്ന​​തി​​ലേ​​ക്കെ​​ത്തും. അ​​തി​​ലൊ​​രു സം​​ശ​​യ​​മി​​ല്ല. ന​​ല്ല മാ​​റ്റ​​മാ​​ണ് രാ​​ഷ്‌​​ട്രീ​​യ​​മാ​​യി യു​​ഡി​​എ​​ഫി​​നു​​ള്ള​​ത്.

കാ​​ലാ​​കാ​​ല​​ങ്ങ​​ളി​​ൽ യു​​ഡി​​എ​​ഫി​​ന് കി​​ട്ടു​​ന്ന ആ ​​രീ​​തി​​യി​​ലേ​​ക്ക് ഇ​​ക്കു​​റി സീ​​റ്റു​​ക​​ൾ കി​​ട്ടും. ക​​ഴി​​ഞ്ഞ പ്രാ​​വ​​ശ്യ​​ത്തെ പോ​​ലെ​​യു​​ള്ള വി​​ഷ​​യം ഇ​​ത്ത​​വ​​ണ ഉ​​ണ്ടാ​​കി​​ല്ല. ഇ​​പ്ര​​വാ​​ശ്യം  മ​​ധ്യ​​തി​​രു​​വി​​താം​​കൂ​​റി​​ലും അ​​തു​​പോ​​ലെത​​ന്നെ മ​​ല​​ബാ​​റി​​ലും കൂ​​ടു​​ത​​ൽ സീ​​റ്റു​​ക​​ൾ ല​​ഭി​​ക്കും. കി​​ട്ടാ​​ത്ത പ​​ല ജി​​ല്ല​​ക​​ളി​​ലും യു​​ഡി​​എ​​ഫ് മേ​​ൽ​​ക്കൈ നേ​​ടും.  സ​​ർ​​ക്കാ​​രി​​നെതിരേ ഭ​​ര​​ണ വി​​രു​​ദ്ധ​​വി​​കാ​​രം പ്ര​​തി​​ഫ​​ലി​​ക്കു​​ന്ന തെ​​ര​​ഞ്ഞ​​ടു​​പ്പാ​​യി​​രി​​ക്കു​​മി​​ത്. നി​​ല​​വി​​ൽ പ്ര​​തി​​പ​​ക്ഷ​​ത്തി​​നു തീ​​ർ​​ത്തും അ​​നു​​കൂ​​ല​​മാ​​യ സാ​​ഹ​​ച​​ര്യ​​മാ​​ണു​​ള്ള​​ത്.

ശ​​ബ​​രി​​മ​​ല​​യി​​ലെ സ്വ​​ർ​​ണ​​ക്ക​​ട​​ത്ത് വി​​ഷ​​യ​​ങ്ങ​​ൾ ജ​​ന​​ങ്ങ​​ൾ ഏ​​റ്റെ​​ടു​​ത്തു​​വെ​​ന്ന് ക​​രു​​തു​​ന്നു​​ണ്ടോ?

ശ​​ബ​​രി​​മ​​ല വി​​ഷ​​യം ജ​​ന​​ങ്ങ​​ളു​​ടെ ഹൃ​​ദ​​യ​​ത്തി​​ലാ​​യി ക​​ഴി​​ഞ്ഞു.  അ​​ത് വ​​ന്നും പോ​​യും കൊ​​ണ്ടി​​രി​​ക്കു​​ന്ന വി​​ഷ​​യം പോ​​ലെ​​യ​​ല്ല.  കേ​​ര​​ള ജ​​ന​​ത​​യു​​ടെ നെ​​ഞ്ചി​​ൽ ത​​റ​​ച്ച ആ​​ണി​​യാ​​ണ്. അ​​തി​​നു പ്ര​​തി​​ക​​ര​​ണ​​മു​​ണ്ടാ​​കും. ഭ​​ര​​ണ​​ക​​ർ​​ത്താ​​ക്ക​​ളി​​ൽ​​നി​​ന്നു സം​​ഭ​​വി​​ച്ചു​​കൂ​​ടാ​​ത്ത കാ​​ര്യ​​മാ​​ണ് ന​​ട​​ന്ന​​ത്. കാ​​വ​​ൽക്കാർത്ത​​ന്നെ ക​​ള​​വ് ന​​ട​​ത്തു​​ക​​യെ​​ന്ന് പ​​റ​​യു​​ന്പോ​​ൾ അ​​ത് അ​​സാ​​ധാ​​ര​​ണ​​മാ​​യ സം​​ഭ​​വ​​മാ​​ണ്. അ​​തു മ​​റ്റു കാ​​ര്യ​​ങ്ങ​​ളെ പോ​​ലെ​​യ​​ല്ല. അ​​തി​​ന്‍റെ ഇം​​പാ​​ക്ട് ഈ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ എ​​ന്ന​​ല്ല, അ​​ടു​​ത്ത തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലും പ്ര​​തി​​ഫ​​ലി​​ക്കും. കാ​​ര​​ണം ശ​​ബ​​രി​​മ​​ല ന​​മു​​ക്ക​​റി​​യാ​​മ​​ല്ലോ, കേ​​ര​​ള​​ത്തി​​ന്‍റെ പേ​​രു​​മാ​​യി എ​​ന്തു​​മാ​​ത്രം ബ​​ന്ധ​​പ്പെ​​ട്ട് കി​​ട​​ക്കു​​ന്ന ഒ​​രു പ്ര​​ദേ​​ശ​​മാ​​ണ്.

അ​​ന്ത​​ർ​​ദേ​​ശീ​​യ ത​​ല​​ത്തി​​ൽ ത​​ന്നെ കേ​​ര​​ള​​ത്തി​​ന്‍റെ യ​​ശ​​സും പ്ര​​ശ​​സ്തി​​യും കൂ​​ട്ടി​​യ പു​​ണ്യ​​സ്ഥ​​ല​​മാ​​ണ്. മാ​​തൃ​​കാ​​പ​​ര​​മാ​​യ ശ​​ബ​​രി​​മ​​ല ക്ഷേ​​ത്ര​​ത്തി​​ൽ ഇ​​ത്ത​​ര​​മൊ​​രു സം​​ഭ​​വം  ന​​ട​​ക്കാ​​ൻ പാ​​ടി​​ല്ലാ​​ത്ത​​താ​​ണ്. അ​​യ്യ​​പ്പ​​നും വാ​​വ​​രും മ​​ത​​സ​​ഹൗ​​ർ​​ദ​​ത്തി​​ന്‍റെ പ്ര​​തീ​​ക​​ങ്ങ​​ളാ​​ണ്.  മ​​തേ​​ത​​ര സ്വ​​ഭാ​​വ​​മു​​ള്ള ക്ഷേ​​ത്ര​​ത്തി​​ൽ ന​​ട​​ന്ന സ്വ​​ർ​​ണ​​ക്ക​​ട​​ത്ത്  ചി​​ന്തി​​ക്കാ​​ൻ പോ​​ലും ക​​ഴി​​യാ​​ത്ത​​താ​​ണെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.  ഭ​​ര​​ണ​​ക​​ർ​​ത്താ​​ക്ക​​ൾ​​ക്ക് ഈ ​​വി​​ഷ​​യ​​ത്തി​​ൽ ഒ​​ളി​​ഞ്ഞു​​മാ​​റാ​​നാ​​കി​​ല്ല. കേ​​ര​​ള ജ​​ന​​ത എ​​ല്ലാം കാ​​ണു​​ക​​യും  അ​​റി​​യു​​ക​​യും ചെ​​യ്യു​​ന്നു​​ണ്ടെ​​ന്ന ഓ​​ർ​​മ​​വേ​​ണം. ഈ ​​സം​​ഭ​​വ​​മെ​​ല്ലാം ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടുപ്പിനെ​​ന്ന​​ല്ല, അ​​ടു​​ത്ത നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലും ച​​ർ​​ച്ചാ വി​​ഷ​​യ​​മാ​​കു​​മെ​​ന്ന് ഉ​​റ​​പ്പാ​​ണ്.

രാ​​ഹു​​ൽ മാ​​ങ്കൂ​​ട്ട​​ത്തി​​ൽ വി​​ഷ​​യം നീ​​ട്ടി​​ക്കൊണ്ടു​​പോ​​കാ​​നു​​ള്ള ശ്ര​​മം എ​​ൽ​​ഡി​​എ​​ഫി​​ന്‍റെ ഭാ​​ഗ​​ത്തു​​നി​​ന്നു​​ണ്ടോ?

എ​​ത്ര വ​​ലി​​ച്ചുനീ​​ട്ടാ​​ൻ നോ​​ക്കി​​യാ​​ലും അ​​തി​​നൊ​​രു പ​​രി​​ധി​​യു​​ണ്ട്. ക​​ഴി​​ഞ്ഞ മൂ​​ന്ന്, നാ​​ലു​​ മാ​​സ​​മാ​​യു​​ള്ള വി​​ഷ​​യം തെ​​ര​​ഞ്ഞെ​​ടു​​പ്പ് വ​​ന്ന​​പ്പോ​​ൾ ഒ​​ന്നു​​കൂ​​ടി തീ ​​കൊ​​ടു​​ത്ത​​താ​​ണ്. അ​​ത് വ​​ലി​​ച്ചു​​നീ​​ട്ടി​​യാ​​ൽ അ​​തി​​നു പൊ​​ളി​​റ്റി​​ക്ക​​ലാ​​യി പ​​രി​​ധി​​യു​​ണ്ട്.  ഇ​​ക്കാ​​ര്യ​​ത്തി​​ൽ കോ​​ണ്‍ഗ്ര​​സ് ന​​ട​​പ​​ടി​​യെ​​ടു​​ത്തു ക​​ഴി​​ഞ്ഞ​​താ​​ണ്. അ​​തു​​വ​​ച്ച് കോ​​ണ്‍ഗ്ര​​സി​​നെ എ​​ങ്ങ​​നെ പ​​ഴി​​ക്കും? ഇ​​ക്കാ​​ര്യ​​ത്തി​​ൽ കോ​​ണ്‍ഗ്ര​​സ് ന​​ട​​പ​​ടി​​യെ​​ടു​​ത്താ​​ൽ പി​​ന്നെ അ​​തു​​സം​​ബ​​ന്ധി​​ച്ചു​​ള്ള വി​​ശ​​ദീ​​ക​​ര​​ണം പ​​റ​​യാ​​ൻ ഞാ​​ൻ ബാ​​ധ്യ​​സ്ഥ​​ന​​ല്ല. ഘ​​ട​​ക​​ക​​ക്ഷി​​ക​​ൾ മാ​​റി​​മാ​​റി അ​​നു​​ദി​​നം പ്ര​​തി​​ക​​രി​​ക്കേ​​ണ്ട ഒ​​രു വി​​ഷ​​യ​​മാ​​ണ് ഇ​​തെ​​ന്നു ഞാ​​ൻ ക​​രു​​തു​​ന്നി​​ല്ല. ഈ ​​വി​​ഷ​​യം സം​​ബ​​ന്ധി​​ച്ച് കോ​​ണ്‍ഗ്ര​​സ് ഫു​​ൾ സ്റ്റോ​​പ്പ്  ഇ​​ട്ടുക​​ഴി​​ഞ്ഞ​​താ​​ണ്. അ​​തി​​ന്‍റെ അ​​തി​​ർ​​വ​​ര​​ന്പ് മ​​റി​​ക​​ട​​ന്ന് കൂ​​ടു​​ത​​ൽ ക​​മ​​ന്‍റ് മ​​റ്റൊ​​രു ഘ​​ട​​ക​​ക്ഷി​​യു​​ടെ പ്ര​​തി​​നി​​ധി​​യി​​ൽനി​​ന്ന് ആ​​വ​​ശ്യ​​മി​​ല്ല. ആ​​വ​​ശ്യ​​മി​​ല്ലാ​​ത്ത​​തി​​നാ​​ൽ പ്ര​​തി​​ക​​ര​​ണ​​മി​​ല്ല. ഏ​​താ​​യാ​​ലും ഇ​​തൊ​​ന്നും തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നെ ബാ​​ധി​​ക്കി​​ല്ല. 

മു​​സ്‌​​ലിം ലീ​​ഗ് വെ​​ൽ​​ഫെ​​യ​​ർ പാ​​ർ​​ട്ടി​​യു​​ടെ പാ​​ത​​യി​​ലൂ​​ടെ​​യാ​​ണ് നീ​​ങ്ങു​​ന്ന​​തെ​​ന്ന സി​​പി​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി​​യു​​ടെ പ്ര​​തി​​ക​​ര​​ണ​​ത്തെ​​ക്കു​​റി​​ച്ച്?

അ​​തി​​നു​​ള്ള മ​​റു​​പ​​ടി ഞ​​ങ്ങ​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​ക​​ർ കൊ​​ടു​​ത്തി​​ട്ടു​​ണ്ട്. വെ​​ൽ​​ഫെ​​യ​​ർ പാ​​ർ​​ട്ടി​​യു​​ടെ വ​​ലി​​യ ബാ​​ന​​റി​​നു താ​​ഴെ ഗോ​​വി​​ന്ദ​​ൻ മാ​​ഷ് നി​​ന്നു പ്ര​​സം​​ഗി​​ക്കു​​ന്നു​​ണ്ട്. വെ​​ൽ​​ഫെ​​യ​​ർ പാ​​ർ​​ട്ടി സ്ഥാ​​നാ​​ർ​​ഥി​​ക്കു വേ​​ണ്ടി ഗോ​​വി​​ന്ദ​​ൻ​​മാ​​ഷ് വോ​​ട്ടു ചോ​​ദി​​ച്ച് പ്ര​​സം​​ഗി​​ക്കു​​ന്ന ബാ​​ന​​റു​​ള്ള സ്റ്റേ​​ജി​​ന്‍റെ ഫോ​​ട്ടോ ദൃ​​ശ്യ​​മാ​​ണ്.അ​​വ​​രു​​ടെ സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി ക​​ഴി​​ഞ്ഞ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലും എ​​ന്തി​​ന്, ഇ​​ത്ത​​വ​​ണ പോ​​ലും പ​​ല​​യി​​ട​​ത്തും വെ​​ൽ​​ഫെ​​യ​​ർ പാ​​ർ​​ട്ടി​​യു​​മാ​​യി അ​​വ​​ർ​​ക്ക് സ​​ഖ്യ​​മു​​ണ്ടെ​​ന്നാ​​ണു പ​​റ​​യു​​ന്ന​​ത്.

ഇ​​ത്ര​​യും നാ​​ളും അ​​വ​​ർ സ​​ഖ്യം സ്ഥാ​​പി​​ച്ചി​​രു​​ന്ന ഒ​​രു പാ​​ർ​​ട്ടി​​യു​​മാ​​യി എ​​വി​​ടെ​​യെ​​ങ്കി​​ലും തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഒ​​രു അ​​ഡ്ജ​​സ്റ്റ്മെ​​ന്‍റു​​ണ്ടെ​​ന്നു  റി​​സ​​ർ​​ച്ച് ചെ​​യ്ത് വ​​ലി​​യ വി​​ഷ​​യ​​മാ​​ക്കാ​​ൻ വേ​​ണ്ടി അ​​വ​​ർ ശ്ര​​മി​​ക്കു​​ന്നു. ഇ​​തൊ​​ന്നും ഏ​​ശു​​ന്ന കാ​​ര്യ​​മ​​ല്ല.കാ​​ര​​ണം ഈ ​​നാ​​ട്ടി​​ൽ അ​​വ​​രു​​ടെ പാ​​ർ​​ട്ടി വെ​​ൽ​​ഫെ​​യ​​ർ പാ​​ർ​​ട്ടി​​ക്കു വേ​​ണ്ടി വോ​​ട്ടു ചോ​​ദി​​ക്കു​​ന്ന പ്ര​​സം​​ഗം ഓ​​ടു​​ന്നു​​ണ്ട്. ബാ​​ന​​റും ഒ​​ന്നി​​ച്ചു വോ​​ട്ടു ചോ​​ദി​​ക്കു​​ക​​യും ജാ​​ഥ ന​​ട​​ത്തു​​ക​​യും ചെ​​യ്യു​​ന്ന ദൃ​​ശ്യ​​വും പു​​റ​​ത്തു​​വ​​ന്നു ക​​ഴി​​ഞ്ഞു. ഇ​​തെ​​ല്ലാം ഓ​​ടി​​ക്കൊണ്ടി​​രി​​ക്കു​​ന്ന സം​​സ്ഥാ​​ന​​ത്ത് അ​​വ​​ർ പ​​രി​​ശു​​ദ്ധ പ്ര​​സം​​ഗം ന​​ട​​ത്തു​​ക​​യാ​​ണ്. ഇ​​തൊ​​ക്കെ ഏ​​ശു​​മോ? ഇ​​ല്ല, അ​​തി​​നാ​​ൽ ഈ ​​വി​​ഷ​​യ​​മെ​​ല്ലാം പോ​​യി.

തെ​​ര​​ഞ്ഞെ​​ടു​​പ്പ് സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ വി​​ധി​​യെ​​ഴു​​ത്താ​​കു​​മോ?

ഭ​​ര​​ണ​​രം​​ഗ​​ത്തെ പാ​​ളി​​ച്ച​​ക​​ൾ​​ക്കെ​​തി​​രേ ജ​​ന​​ങ്ങ​​ൾ വി​​ധി​​യെ​​ഴു​​തും എ​​ന്ന​​തി​​ൽ സം​​ശ​​യ​​മി​​ല്ല. പ്ര​​തി​​പ​​ക്ഷ​​ത്തിന്‍റെ വി​​ല​​യി​​രു​​ത്താ​​ലാ​​യും ഈ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നെ കാ​​ണാം. അ​​തി​​ൽ കു​​ഴ​​പ്പ​​മൊ​​ന്നു​​മി​​ല്ല. സ​​ർ​​ക്കാ​​രി​​ന്‍റെ വി​​ല​​യി​​രു​​ത്ത​​ലാ​​യി ഈ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നെ ക​​ണ്ടാ​​ൽ യു​​ഡി​​എ​​ഫ് ജ​​യി​​ക്കും. ജ​​ന​​ങ്ങ​​ളു​​ടെ ജീ​​വി​​തം ഇ​​ത്ര​​യേ​​റെ ദുഃസ​​ഹ​​മാ​​യ കാ​​ല​​മു​​ണ്ടാ​​യി​​ട്ടി​​ല്ല. തൊ​​ഴി​​ൽ മേ​​ഖ​​ല നി​​ശ്ച​​ല​​മാ​​ണ്. 

യു​​വാ​​ക്ക​​ൾ​​ക്കു വ​​രു​​മാ​​നം ല​​ഭി​​ക്കാ​​നു​​ള്ള തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ളൊ​​ന്നും തു​​റ​​ക്കു​​ന്നി​​ല്ല. റോ​​ഡു​​ക​​ളു​​ടെ സ്ഥി​​തി ദ​​യ​​നീ​​യ​​മാ​​ണ്. കാ​​ർ​​ഷി​​ക​​മേ​​ഖ​​ല​​യി​​ലെ പ്ര​​തി​​സ​​ന്ധി ദി​​വ​​സം ചെ​​ല്ലും​​തോ​​റും രൂ​​ക്ഷ​​മാ​​കു​​ന്നു. നെ​​ൽ​​ക​​ർ​​ഷ​​ക​​ർ പ​​ണം ല​​ഭി​​ക്കാ​​തെ മാ​​സ​​ങ്ങ​​ളാ​​യി ബു​​ദ്ധി​​മു​​ട്ടി. പ​​ല​​രും ക​​ട​​ക്കെ​​ണി​​യി​​ലാ​​ണ്. ഇ​​ത്ത​​ര​​ത്തി​​ൽ എ​​ല്ലാ ജ​​ന​​വി​​ഭാ​​ഗ​​ങ്ങ​​ളും പ​​ല രീ​​തി​​യി​​ലു​​ള്ള ക​​ഷ്ട​​ത​​ക​​ളാ​​ണ് അ​​നു​​ഭ​​വി​​ക്കു​​ന്ന​​ത്. ഇ​​തെ​​ല്ലാം തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ പ്ര​​തി​​ഫ​​ലി​​ക്കും. 

Tags : Kunhalikutty Kerala local body election UDF LDF Muslim League

Recent News

Up