x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​യ്യാ​റി​ൽ കു​ളി​ക്കാ​ന്‍ ഇ​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ൾ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു; ഒ​രാ​ൾ മ​രി​ച്ചു


Published: February 1, 2026 08:53 AM IST | Updated: February 1, 2026 09:10 AM IST

തി​രു​വ​ന​ന്ത​പു​രം: കീ​ഴാ​റൂ​ര്‍ ഈ​രാ​റ്റി​ന്‍​പു​റ​ത്ത് നെ​യ്യാ​റി​ൽ കു​ളി​ക്കാ​ന്‍ ഇ​റ​ങ്ങി​യ വി​ദ്യാ​ര്‍​ഥി​ക​ൾ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു. ഒ​രാ​ള്‍ മു​ങ്ങി മ​രി​ച്ചു. കാ​ട്ടാ​ക്ക​ട തൂ​ങ്ങാ​പാ​റ അ​മൃ​തം വീ​ട്ടി​ല്‍ അ​നി​ല്‍​കു​മാ​റി​ന്‍റെ മ​ക​നും പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​യു​മാ​യ അ​ഭി​ന​വ് (18 ) ആ​ണ് മ​രി​ച്ച​ത്.

മ​റ്റൊ​രാ​ളെ ര​ക്ഷ​പെ​ടു​ത്തി. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കാ​ട്ടാ​ക്ക​ട പി.​ആ​ര്‍. വി​ല്യം സ്‌​കൂ​ളി​ലെ ആ​റ് വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് വൈ​കു​ന്നേ​രം ഇ​വി​ടെ കു​ളി​ക്കാ​നാ​യി എ​ത്തി​യ​ത്. ഇ​തി​ല്‍ നാ​ലു​പേ​ര്‍ വെ​ള്ള​ത്തി​ലി​റ​ങ്ങി.

കു​ളി​ക്കു​ന്ന​തി​നി​ടെ ര​ണ്ടു​പേ​ര്‍ ക​ര​ക്ക് ക​യ​റി. അ​ഭി​ന​ന്ദും അ​ഭി​ന​വും ഒ​ഴു​ക്കി​ല്‍ പെ​ടു​ക​യും ചെ​യ്തു. കൂ​ടെ​യു​ള്ള​വ​ര്‍ ബ​ഹ​ളം വ​ച്ച​തോ​ടെ നാ​ട്ടു​കാ​രെ​ത്തി അ​ഭി​ന​ന്ദി​നെ ര​ക്ഷ​പ്പെ​ടു​ത്തി. എ​ന്നാ​ല്‍ അ​ഭി​ന​വ് വെ​ള്ള​ത്തി​ല്‍ താ​ഴ്ന്നു പോ​യി.

നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ചതിനെ തുടർന്ന് പോ​ലീ​സും അ​ഗ്‌​നി ര​ക്ഷാ​സേ​ന​യും എ​ത്തി. പി​ന്നീ​ട് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് അ​ഭി​ന​വി​ന്‍റെ മൃ​ത​ദേ​ഹം കി​ട്ടി​യ​ത്. ആ​ര്യ​ങ്കോ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു. മൃ​ത​ദേ​ഹം തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്ക് വേണ്ടി നെ​യ്യാ​റ്റി​ന്‍​ക​ര ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി.

Tags : neyyar student drown death police case

Recent News

Up