x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ഞ്ചാ​വ് ചെ​ടി​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ


Published: October 31, 2025 09:39 PM IST | Updated: October 31, 2025 09:39 PM IST

ആ​ല​പ്പു​ഴ: ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തി​യ യു​വാ​വ് പി​ടി​യി​ൽ. ഗ​ൾ​ഫി​ൽ നി​ന്ന് അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ ശേ​ഷം ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ക​യും വി​ൽ​ക്കു​ക​യും ചെ​യ്ത ആ​റാ​ട്ടു​വ​ഴി ഫാ​ത്തി​മ ഗാ​ർ​ഡ​ൻ​സി​ൽ സി​യാ​ദ് ഷി​ഹാ​ബു​ദ്ദീ​ൻ (33) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും (ഡാ​ൻ​സാ​ഫ്) ആ​ല​പ്പു​ഴ നോ​ർ​ത്ത് പോ​ലീ​സും ചേ​ർ​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​യാ​ളു​ടെ വീ​ട്ടി​ലും പ​രി​സ​ര​ത്തും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്.

വീ​ടി​നോ​ട് ചേ​ർ​ന്ന് സ്റ്റെ​യ​ർ കേ​സി​ന് താ​ഴെ 60 സെ​ന്‍റി മീ​റ്റ​ർ നീ​ള​ത്തി​ൽ വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന ക​ഞ്ചാ​വ് ചെ​ടി​യും ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 40 ഗ്രാം ​ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു.

Tags : arrested cannabis police

Recent News

Up