x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ന്നും പി​ടി​ക്കാ​ൻ യു​ഡി​എ​ഫ്; ക​ള​യാ​തെ നോ​ക്കാ​ൻ എ​ൽ​ഡി​എ​ഫ്

അ​​​​ദീ​​​​പ് ബേ​​​​ബി
Published: February 21, 2026 03:18 AM IST | Updated: February 21, 2026 03:18 AM IST

വ​​​​യ​​​​നാ​​​​ട് യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ ഉ​​​​റ​​​​ച്ച കോ​​​​ട്ട​​​​ക​​​​ളി​​​​ൽ ഒ​​​​ന്നാ​​​​ണെ​​​​ങ്കി​​​​ലും മൂ​​​​ന്ന് നി​​​​യ​​​​മ​​​​സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ൽ ര​​​​ണ്ടെ​​​​ണ്ണം യു​​​​ഡി​​​​എ​​​​ഫി​​​​നൊ​​​​പ്പ​​​​വും ഒ​​​​ന്ന് എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​നൊ​​​​പ്പ​​​​വു​​​​മാ​​​​ണ്. ക​​​​ൽ​​​​പ്പ​​​​റ്റ ജ​​​​ന​​​​റ​​​​ലും മാ​​​​ന​​​​ന്ത​​​​വാ​​​​ടി​​​​യും സു​​​​ൽ​​​​ത്താ​​​​ൻ ബ​​​​ത്തേ​​​​രി​​​​യും സം​​​​വ​​​​ര​​​​ണ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളാ​​​​ണ്. മാ​​​​ന​​​​ന്ത​​​​വാ​​​​ടി ക​​​​ഴി​​​​ഞ്ഞ ര​​​​ണ്ടു ത​​​​വ​​​​ണ‍​യും എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​നൊ​​​​പ്പ​​​​മാ​​​​ണ്. എ​​​​ന്നാ​​​​ൽ, 2011ൽ ​​​​യു​​​​ഡി​​​​എ​​​​ഫി​​​​നൊ​​​​പ്പ​​​​മാ​​​​യി​​​​രു​​​​ന്നു. പി.​​​​കെ. ജ​​​​യ​​​​ല​​​​ക്ഷ്മി ആ​​​​യി​​​​രു​​​​ന്നു എം​​​​എ​​​​ൽ​​​​എ. ഇ​​​​ത് 2016ലാ​​​​ണ് എ​​​​ൽ​​​​ഡി​​​​എ​​​​ഫ് പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​​ത്. ഒ.​​​​ആ​​​​ർ. കേ​​​​ളു​​​​വാ​​​​ണ് എം​​​​എ​​​​ൽ​​​​എ ആ​​​​യ​​​​ത്. പി​​​​ന്നീ​​​​ട് 2021ലും ​​​​ഒ.​​​​ആ​​​​ർ. കേ​​​​ളു എം​​​​എ​​​​ൽ​​​​എ ആ​​​​യി. ഇ​​​​പ്പോ​​​​ൾ അ​​​ദ്ദേ​​​ഹം മ​​​​ന്ത്രി​​​​യു​​​​മാ​​​​ണ്.

ര​​​ണ്ടു​​​ത​​​വ​​​ണ മാ​​​ത്ര​​​മാ​​​ണ് സു​​​​ൽ​​​​ത്താ​​​​ൻ ബ​​​​ത്തേ​​​​രി മ​​​​ണ്ഡ​​​​ലം യു​​​​ഡി​​​​എ​​​​ഫി​​​​നു ന​​​​ഷ്ട​​​​മാ​​​​യ​​​​ത്.​​​ ക​​​​ൽ​​​​പ്പ​​​​റ്റ​​​യി​​​ൽ യു​​​​ഡി​​​​എ​​​​ഫും ജ​​​​ന​​​​താ​​​​ദ​​​​ളു​​​​മാ​​​​ണ് കൂ​​​​ടു​​​​ത​​​​ൽ കാ​​​​ലം വി​​​​ജ​​​​യി​​​​ച്ച​​​​ത്. ഒ​​​​രു പ്രാ​​​​വ​​​​ശ്യം മാ​​​​ത്രം സി​​​പി​​​എ​​​മ്മി​​​നൊ​​​പ്പം. മാ​​​​ന​​​​ന്ത​​​​വാ​​​​ടി​​​​യാ​​​​ക​​​​ട്ടെ മ​​​​ണ്ഡ​​​​ല രൂ​​​​പീ​​​​ക​​​ര​​​ണ​​​ത്തി​​​നു​​​ശേ​​​​ഷം നാ​​​​ല് ത​​​​വ​​​​ണ എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​നൊ​​​​പ്പ​​​​വും ഒ​​​​മ്പ​​​ത് ത​​​​വ​​​​ണ യു​​​​ഡി​​​​എ​​​​ഫി​​​​നൊ​​​​പ്പ​​​​വു​​​​മാ​​​​യി​​​​രു​​​​ന്നു.

വാ​​​​നോ​​​​ളം പ്ര​​​​തീ​​​​ക്ഷ​​​​യി​​​​ൽ യു​​​​ഡി​​​​എ​​​​ഫ്

അ​​​​നു​​​​കൂ​​​​ല​​​​മാ​​​​ണ് വ​​​​യ​​​​നാ​​​​ട് എ​​​​ന്ന ചി​​​​ന്ത​​​​യി​​​​ലാ​​​​ണ് യു​​​​ഡി​​​​എ​​​​ഫ് ജി​​​​ല്ലാ നേ​​​​തൃ​​​​ത്വ​​​​വും അ​​​​ണി​​​​ക​​​​ളും. ത്രി​​​​ത​​​​ല പ​​​​ഞ്ചാ​​​​യ​​​​ത്ത് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ യു​​​​ഡി​​​​എ​​​​ഫ് മു​​​​ന്നേ​​​​റ്റം സാം​​​​പി​​​​ൾ മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്നാ​​​ണ് നേ​​​​താ​​​​ക്ക​​​​ൾ അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ർ​​​​ണ​​​​ത്ത​​​​ട്ടി​​​​പ്പും ബ്ര​​​​ഹ്മ​​​​ഗി​​​​രി സൊ​​​​സൈ​​​​റ്റി​​​​യി​​​​ലെ ത​​​​ട്ടി​​​​പ്പും പി​​​​ണ​​​​റാ​​​​യി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ വീ​​​​ഴ്ച​​​​ക​​​​ളു​​​മാ​​​ണ് യു​​​ഡി​​​എ​​​ഫ് എ​​​ണ്ണി​​​പ്പ​​​റ​​​യു​​​ക. അ​​​​യ​​​​ൽ ജി​​​​ല്ല​​​​യാ​​​​യ ക​​​​ണ്ണൂ​​​​രി​​​​ലെ ര​​​​ക്ത​​​​സാ​​​​ക്ഷി ഫ​​​​ണ്ട് വെ​​​​ട്ടി​​​​പ്പ് ആ​​​​രോ​​​​പ​​​​ണ​​​​വും വ​​​യ​​​നാ​​​ട്ടി​​​ലെ​​​ത്തും.

സി​​​​പി​​​​എ​​​​മ്മി​​​​ൽ ജി​​​​ല്ലാ​​​​ നേ​​​​താ​​​​ക്ക​​​​ൾ വെ​​​​ട്ടി​​​​നി​​​​ര​​​​ത്തി​​​​യ പൂ​​​​താ​​​​ടി പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ എ.​​​​വി. ജ​​​​യ​​​​ൻ അ​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​രു​​​​ടെ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളും യു​​​​ഡി​​​​എ​​​​ഫി​​​​ന് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​കു​​​​മെ​​​​ന്നാ​​​​ണ് വി​​​ല​​​യി​​​രു​​​ത്ത​​​ൽ. ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ ബ​​​​ത്തേ​​​​രി, ക​​​​ൽ​​​​പ്പ​​​​റ്റ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ൾ ല​​​​ഭി​​​​ച്ചെ​​​​ങ്കി​​​​ലും മാ​​​​ന​​​​ന്ത​​​​വാ​​​​ടി കൂ​​​​ടി ഇ​​​​ത്ത​​​​വ​​​​ണ പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്കാ​​​​നാ​​​​ണ് യു​​​​ഡി​​​​എ​​​​ഫ് ശ്ര​​​​മം. അ​​​​തി​​​​നാ​​​​യി മി​​​​ക​​​​ച്ച സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളെ രം​​​​ഗ​​​​ത്തി​​​​റ​​​​ക്കു​​​​മെ​​​​ന്നും നേ​​​​താ​​​​ക്ക​​​​ൾ പ​​​​റ‍​ഞ്ഞു. ബ​​​​ത്തേ​​​​രി​​​​യി​​​​ലും ക​​​​ൽ​​​​പ്പ​​​​റ്റ​​​​യി​​​​ലും ഭ​​​​ര​​​​ണ​​​​വി​​​​രു​​​​ദ്ധ വി​​​​കാ​​​​രം മു​​​​ത​​​​ലെ​​​​ടു​​​​ത്ത് ഭൂ​​​​രി​​​​പ​​​​ക്ഷം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​മെ​​​​ന്നും യു​​​​ഡി​​​​എ​​​​ഫ് ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ടു​​​​ന്നു. പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​ന് വ​​​​യ​​​​നാ​​​​ട് എം​​​​പി​​​​യും എ​​​​ഐ​​​​സി​​​​സി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​മാ​​​​യ പ്രി​​​​യ​​​​ങ്ക ഗാ​​​​ന്ധി, ലോ​​​​ക്സ​​​​ഭാ പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി അ​​​​ട​​​​ക്ക​​​​മു​​​​ള്ള ദേ​​​​ശീ​​​​യ നേ​​​​താ​​​​ക്ക​​​​ളെ​​​ത്തി​​​യേ​​​ക്കും.

മ​​​​ണ്ഡ​​​​ലം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​ൻ എ​​​​ൽ​​​​ഡി​​​​എ​​​​ഫ്

2011ൽ ​​​​മൂ​​​​ന്ന് മ​​​​ണ്ഡ​​​​ല​​​​വും ന​​​​ഷ്ട​​​​പ്പെ​​​​ട്ട സ്ഥി​​​​തി​​​​യി​​​​ൽ​​​നി​​​​ന്നാ​​​​ണ് 2016ൽ ​​​​മാ​​​​ന​​​​ന്ത​​​​വാ​​​​ടി​​​​യും ക​​​​ൽ​​​​പ്പ​​​​റ്റ​​​​യും തി​​​​രി​​​​ച്ചു​​​​പി​​​​ടി​​​​ച്ച് എ​​​​ൽ​​​​ഡി​​​​എ​​​​ഫ് മു​​​​ന്നേ​​​​റ്റം ന​​​​ട​​​​ത്തി​​​​യ​​​​ത്. 2021ൽ ​​​​മാ​​​​ന​​​​ന്ത​​​​വാ​​​​ടി​ നി​​​​ല​​​​നി​​​​ർ​​​​ത്താ​​​​ൻ എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ന് സാ​​​​ധി​​​​ച്ചു. എ​​​​ന്നാ​​​​ൽ ക​​​​ൽ​​​​പ്പ​​​​റ്റ കൈ​​​വി​​​ട്ടു. മാ​​​​ന​​​​ന്ത​​​​വാ​​​​ടി ന​​​​ഷ്ട​​​​പ്പെ​​​​ടാ​​​​തെ സു​​​​ൽ​​​​ത്താ​​​​ൻ ബ​​​​ത്തേ​​​​രി​​​​യും ക​​​​ൽ​​​​പ്പ​​​​റ്റ​​​​യും എ​​​ന്ന​​​താ​​​ണ് എ​​​​ൽ​​​​ഡി​​​​എ​​​​ഫ് ല​​​ക്ഷ്യം. മാ​​​​ന​​​​ന്ത​​​​വാ​​​​ടി​​​​യി​​​​ൽ ഒ.​​​​ആ​​​​ർ. കേ​​​​ളു​​​​വി​​​​നുത​​​ന്നെ​​​യാ​​​ണ് സാ​​​ധ്യ​​​ത. സു​​​​ൽ​​​​ത്താ​​​​ൻ ബ​​​​ത്തേ​​​​രി​​​​യി​​​​ൽ എം.​​​​എ​​​​സ്. വി​​​​ശ്വ​​​​നാ​​​​ഥ​​​​നാ​​​​യി​​​​രി​​​​ക്കും എ​​​​ൽ​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യെ​​​​ന്നാ​​​​ണ് സൂ​​​​ച​​​​ന. കെ​​​​പി​​​​സി​​​​സി സെ​​​​ക്ര​​​​ട്ട​​​​റി സ്ഥാ​​​​നം രാ​​​​ജി​​​​വ​​​​ച്ച് സി​​​​പി​​​​എ​​​​മ്മി​​​​നൊ​​​​പ്പം ചേ​​​​ർ​​​​ന്ന വി​​​​ശ്വ​​​​നാ​​​​ഥ​​​​നി​​​ലൂ​​​ടെ യു​​​​ഡി​​​​എ​​​​ഫ് വോ​​​​ട്ടു​​​​ക​​​​ളി​​​ലും ക​​​ണ്ണു​​​ണ്ട്. ക​​​​ൽ​​​​പ്പ​​​​റ്റ​​​​യി​​​​ൽ എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​നൊ​​​​പ്പ​​​​മു​​​​ള്ള ജ​​​​ന​​​​താ​​​​ദ​​​​ളി​​​​നാ​​​​യി​​​​രി​​​​ക്കും സീ​​​​റ്റ്.

മാ​​​​ന​​​​ന്ത​​​​വാ​​​​ടി​​​​യി​​​​ൽ എ​​​​ന്തും സം​​​​ഭ​​​​വി​​​​ക്കാം

മൂ​​​​ന്ന് മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലും കോ​​​​ൺ​​​​ഗ്ര​​​​സ് മ​​​ത്സ​​​രി​​​ക്കു​​​ന്ന ​പ​​​​തി​​​​വ് ഇ​​​​ത്ത​​​​വ​​​​ണ​​​​യും മാ​​​​റി​​​​ല്ല. ര​​​​ണ്ട് ത​​​​വ​​​​ണ കൈ​​​​വി​​​​ട്ട മാ​​​​ന​​​​ന്ത​​​​വാ​​​​ടി​​​​യാ​​​​ണ് യുഡി​​​​എ​​​​ഫി​​​​ന് വെ​​​​ല്ലു​​​​വി​​​​ളി. ഇ​​​​ത്ത​​​​വ​​​​ണ മാ​​​​ന​​​​ന്ത​​​​വാ​​​​ടി കൈ​​​​വി​​​​ടാ​​​​ൻ യു​​​​ഡി​​​​എ​​​​ഫ് ഒ​​​​രു​​​​ക്ക​​​​മ​​​​ല്ല. എ​​​​ഐ​​​​സി​​​​സി അം​​​​ഗ​​​​വും മു​​​​ൻ മ​​​​ന്ത്രി​​​​യു​​​​മാ​​​​യ പി.​​​​കെ. ജ​​​​യ​​​​ല​​​​ക്ഷ്മി​​​​യു​​​​ടെ മ​​​​ണ്ഡ​​​​ലം​​​​കൂ​​​​ടി​​​​യാ​​​​ണ് മാ​​​​ന​​​​ന്ത​​​​വാ​​​​ടി. 2011നു ​​​ശേ​​​ഷം ര​​​​ണ്ട് ത​​​​വ​​​​ണ തോ​​​റ്റു. എ​​​ന്നാ​​​ൽ, സ്ഥാ​​​​നാ​​​​ർ​​​​ഥി​​​യു​​​ടെ കാ​​​ര്യം ഇ​​​​തു​​​​വ​​​​രെ തീ​​​​രു​​​​മാ​​​​ന​​​​മാ​​​​യി​​​​ട്ടി​​​​ല്ല.

2016ലും 2021​​​​ലും വി​​​​ജ​​​​യി​​​​ച്ച ഒ.​​​​ആ​​​​ർ. കേ​​​​ളു​​​​വാ​​​​ണ് എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ മാ​​​​ന​​​​ന്ത​​​​വാ​​​​ടി​​​​യി​​​​ലെ തു​​​​റു​​​​പ്പുചീ​​​​ട്ട്. ര​​​​ണ്ട് പ്രാ​​​​വ​​​​ശ്യം തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി മ​​​​ത്സ​​​​രി​​​​ച്ച​​​​വ​​​​ർ വീ​​​​ണ്ടും മ​​​​ത്സ​​​​രി​​​​ക്കേ​​​​ണ്ടെ​​​​ന്ന സി​​​​പി​​​​എം നി​​​​ല​​​​പാ​​​​ട് മാ​​​​റ്റി​​​​വ​​​​ച്ചേ​​​ക്കും. ഒ.​​​​ആ​​​​ർ. കേ​​​​ളു മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ പ്രി​​​​യ​​​​പ്പെ​​​​ട്ട വ്യ​​​​ക്തി​​​​ത്വ​​​​മാ​​​​ണ്. എ​​​​ങ്കി​​​​ലും സ്വ​​​​ന്തം മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ സം​​​​ഭ​​​​വി​​​​ച്ച മോ​​​​ഡ​​​​ൽ റ​​​​സി​​​​ഡ​​​​ൻ​​​​ഷ്യ​​​​ൽ സ്കൂ​​​​ളി​​​​ലെ ശു​​​​ചി​​​​മു​​​​റി​​​​യു​​​​ടെ അ​​​​ഭാ​​​​വ​​​​വും വ​​​​ന​​​​ത്തി​​​​ൽ താ​​​​മ​​​​സി​​​​ച്ചി​​​​രു​​​​ന്ന ആ​​​​ദി​​​​വാ​​​​സി​​​​ക​​​​ളു​​​​ടെ കു​​​​ടി​​​​ൽ പൊ​​​​ളി​​​​ച്ചു​​​​നീ​​​​ക്കി​​​​യ​​​​തും വെ​​​​ല്ലു​​​​വി​​​​ളി​​​​യാ​​​​കും. എ​​​​ന്നാ​​​​ൽ വ​​​​യ​​​​നാ​​​​ട് ഗ​​​​വ. മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് മാ​​​​ന​​​​ന്ത​​​​വാ​​​​ടി​​​​യി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ച​​​​തും ഇ​​​​തി​​​​നാ​​​​യി സ്ഥ​​​​ലം ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തും എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ന് അ​​​​നു​​​​കൂ​​​​ല ഘ​​​​ട​​​​ക​​​​മാ​​​​ണ്. എ​​​​ൻ​​​​ഡി​​​​എ ത​​​​ങ്ങ​​​​ളു​​​​ടെ നി​​​​ല​​​​ മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ള്ള ശ്ര​​​​മ​​​​മാ​​​​ണ് ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ വോ​​​​ട്ടു​​​​ക​​​​ൾ ചോ​​​​രാ​​​​തി​​​​രി​​​​ക്കാ​​​​നും ശ​​​​ക്തി വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്താ​​​​നു​​​​മാ​​​​ണ് എ​​​​ൽ​​​​ഡി​​​​എ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​ത്.

സു​​​​ൽ​​​​ത്താ​​​​ന്‍റെ കോ​​​​ട്ട പി​​​​ടി​​​​ക്കാ​​​​ൻ ആ​​​​ര്?

സം​​​​വ​​​​ര​​​​ണ മ​​​​ണ്ഡ​​​​ല​​​​മാ​​​​യ ബ​​​ത്തേ​​​രി​​​യി​​​ൽ വോ​​​​ട്ടി​​​​ന്‍റെ എ​​​​ണ്ണം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​നാ​​​​ണ് യു​​​​ഡി​​​​എ​​​​ഫ് ശ്ര​​​​മം. അ​​​​വ​​​​സാ​​​​ന മൂ​​​​ന്ന് വ​​​​ട്ട​​​​വും ഇ​​​​വി​​​​ടെ വി​​​​ജ​​​​യി​​​​ച്ച​ ഐ.​​​​സി. ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ൻ ത​​​​ന്നെ​​​​യാ​​​​കും യു​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യെ​​​​ന്നാ​​​​ണ് സൂ​​​​ച​​​​ന. നി​​​​ര​​​​വ​​​​ധി ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളും കാ​​​​ലു​​​​മാ​​​​റ്റ​​​​ങ്ങ​​​​ളും ഡി​​​​സി​​​​സി ട്ര​​​​ഷ​​​​റ​​​​ർ എ​​​​ൻ.​​​​എം. വി​​​​ജ​​​​യ​​​​ന്‍റെ​​​​യും മ​​​​ക​​​​ന്‍റെ​​​​യും ആ​​​​ത്മ​​​​ഹ​​​​ത്യ​​​​യും യു​​​​ഡി​​​​എ​​​​ഫി​​​​ന് വെ​​​​ല്ലു​​​​വി​​​​ളി​​​​യാ​​​​ണ്. ബ​​​​ത്തേ​​​​രി അ​​​​ർ​​​​ബ​​​​ൻ സ​​​​ഹ​​​​ക​​​​ര​​​​ണ ബാ​​​​ങ്ക് നി​​​​യ​​​​മ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളും പ​​​​ണ​​​​മി​​​​ട​​​​പാ​​​​ടു​​​​ക​​​​ളും യു​​​​ഡി​​​​എ​​​​ഫി​​​​ന് ക്ഷീ​​​​ണം ചെ​​​​യ്തി​​​​രു​​​​ന്നു. എ​​​​ൻ.​​​​എം. വി​​​​ജ​​​​യ​​​​ന്‍റെ ബാ​​​​ധ്യ​​​​ത​​​​ക​​​​ൾ ഏ​​​​റെ വി​​​​വാ​​​​ദ​​​​ത്തി​​​​നു ശേ​​​​ഷ​​​​മാ​​​​ണ് യു​​​​ഡി​​​​എ​​​​ഫ് തീ​​​​ർ​​​​ത്ത​​​​ത്. ഇ​​​​തു മു​​​​ത​​​​ലെ​​​​ടു​​​​ക്കാ​​​​ൻ എ​​​​ൽ​​​​ഡി​​​​എ​​​​ഫ് നി​​​​ര​​​​വ​​​​ധി ശ്ര​​​​മ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി. സി​​​​പി​​​​എം കേ​​​​ന്ദ്ര, സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി​​​​യം​​​​ഗ​​​​ങ്ങ​​​​ൾ​​​​ വ​​​​രെ വി​​​​ജ​​​​യ​​​​ന്‍റെ വീ​​​​ട് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക​​​​യും പി​​​​ന്തു​​​​ണ പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു. ബ​​​​ത്തേ​​​​രി എം​​​​എ​​​​ൽ​​​​എ ഐ.​​​​സി. ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ൻ അ​​​​ട​​​​ക്ക​​​​മു​​​​ള്ള നി​​​​ര​​​​വ​​​​ധി നേ​​​​താ​​​​ക്ക​​​​ളും സം​​​​ശ​​​​യ​​​​നി​​​​ഴ​​​​ലി​​​​ലാ​​​​യി​​​​രു​​​​ന്നു. ഇ​​​​തെ​​​​ല്ലാം മു​​​​ത​​​​ലെ​​​​ടു​​​​ത്ത് മു​​​​ൻ കോ​​​​ൺ​​​​ഗ്ര​​​​സ് അം​​​​ഗ​​​​ത്തെ​​​​ത്ത​​​​ന്നെ പോ​​​​രി​​​​നി​​​​റ​​​​ക്കാ​​​​നാ​​​​ണ് എ​​​​ൽ​​​​ഡി​​​​എ​​​​ഫ് നീ​​​​ക്ക​​​​മെ​​​​ന്നാ​​​​ണ് അ​​​​റി​​​​യു​​​​ന്ന​​​​ത്.

വ​​​​യ​​​​നാ​​​​ടി​​​​ന്‍റെ ആ​​​​സ്ഥാ​​​​നം ആ​​​​രു പി​​​​ടി​​​​ക്കും‍?

ജി​​​​ല്ലാ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യ ക​​​​ൽ​​​​പ്പ​​​​റ്റ​​​​യി​​​​ൽ ചു​​​​രം​​​​ക​​​​യ​​​​റി​​​​യെ​​​​ത്തി​​​​യ ടി. ​​​​സി​​​​ദ്ദി​​​​ഖ് ആ​​​​ണ് എം​​​​എ​​​​ൽ​​​​എ. യു​​​​ഡി​​​​എ​​​​ഫ് ഇ​​​​വി​​​​ടെ വി​​​​ജ​​​​യ​​​​ക്കൊ​​​​ടി പാ​​​​റി​​​​ക്കു​​​​മെ​​​​ന്നുത​​​​ന്നെ​​​​യാ​​​​ണ് നേ​​​​തൃ​​​​ത്വ​​​​വും എം​​​​എ​​​​ൽ​​​​എ​​​​യും ഉ​​​​റ​​​​പ്പിച്ചു പ​​​​റ​​​​യു​​​​ന്ന​​​​ത്. വ​​​​യ​​​​നാ​​​​ട്ടി​​​​ലെ പ്ര​​​​മു​​​​ഖ​​​​രെ വെ​​​​ട്ടി സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യ ടി. ​​​​സി​​​​ദ്ദി​​​​ഖ് മി​​​​ക​​​​ച്ച പ്ര​​​​ക​​​​ട​​​​ന​​​​മാ​​​​ണ് മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ കാ​​​​ഴ്ച​​​​വ​​​​യ്ക്കു​​​​ന്ന​​​​തെ​​​​ന്നാ​​​​ണ് യു​​​​ഡി​​​​എ​​​​ഫ് വി​​​​ല​​​​യി​​​​രു​​​​ത്ത​​​ൽ. 2024ലെ ​​​​പു​​​​ഞ്ചി​​​​രി​​​​മ​​​​ട്ടം ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ട​​​​ൽ ദു​​​​ര​​​​ന്ത​​​​സ​​​​മ​​​​യ​​​​ത്തെ എം​​​​എ​​​​ൽ​​​​എ​​​​യു​​​​ടെ ഇ​​​​ട​​​​പെ​​​​ട​​​​ലും പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളും പ്ര​​​​ശം​​​​സ​​​​നീ​​​​യ​​​​മാ​​​​യി​​​​രു​​​​ന്നു. ഉ​​​​രു​​​​ൾ ദു​​​​ര​​​​ന്ത​​​​ത്തി​​​​ന്‍റെ ബാ​​​​ക്കി​​​​പ​​​​ത്ര​​​​മാ​​​​യ പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ​​​​ത്തി​​​​ന് കോ​​​​ൺ​​​​ഗ്ര​​​​സ് വാ​​​​ഗ്ദാ​​​​നം ചെ​​​​യ്ത 100 വീ​​​​ടു​​​​ക​​​​ളു​​​​ടെ നി​​​​ർ​​​​മാ​​​​ണം ഇ​​​​തു​​​​വ​​​​രെ ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടി​​​​ല്ല. എ​​​​ന്നാ​​​​ൽ ഇ​​​​തി​​​​നാ​​​​യു​​​​ള്ള സ്ഥ​​​​ലം ഏ​​​​റ്റെ​​​​ടു​​​​ക്ക​​​​ൽ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി പ്രാ​​​​ഥ​​​​മി​​​​ക ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ച്ചുക​​​​ഴി​​​​ഞ്ഞു. മു​​​​സ്‌​​​​ലിം ​​​​ലീ​​​​ഗ് ത​​​​ങ്ങ​​​​ളു​​​​ടെ ഭ​​​​വ​​​​ന നി​​​​ർ​​​​മാ​​​​ണം ഏ​​​​റെ​​​​ക്കു​​​​റെ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി.

എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ന് എ​​​​ടു​​​​ത്തു​​​​പ​​​​റ​​​​ഞ്ഞ് വോ​​​​ട്ട് അ​​​​ഭ്യ​​​​ർ​​​​ഥി​​​​ക്കാ​​​​നു​​​​ള്ള എ​​​​ളു​​​​പ്പ വ​​​​ഴി​​​​യാ​​​​ണ് ദു​​​​ര​​​​ന്തബാ​​​​ധി​​​​ത​​​​ർ​​​​ക്കാ​​​​യി നി​​​​ർ​​​​മി​​​​ക്കു​​​​ന്ന ടൗ​​​​ൺ​​​​ഷി​​​​പ്. ദു​​​​ര​​​​ന്ത​​​​ബാ​​​​ധി​​​​ത​​​​രി​​​​ൽ നി​​​​ര​​​​വ​​​​ധി അ​​​​ർ​​​​ഹ​​​​രെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ നി​​​​ന്നും ഒ​​​​ഴി​​​​വാ​​​​ക്കി​​​​യെ​​​​ന്ന ആ​​​​ക്ഷേ​​​​പം എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ന് വെ​​​​ല്ലു​​​​വി​​​​ളി​​​​യാ​​​​ണ്. വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളെ ത​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​ക്കാ​​​​ൻ ഉ​​​​ട​​​​ൻ​​​​ത​​​​ന്നെ ടൗ​​​​ൺ​​​​ഷി​​​​പ്പി​​​​ലെ പൂ​​​​ർ​​​​ത്തി​​​​യാ​​​​യ വീ​​​​ടു​​​​ക​​​​ൾ കൈ​​​​മാ​​​​റി ജ​​​​ന​​​​ങ്ങ​​​​ളെ കൈ​​​​യി​​​​ലെ​​​​ടു​​​​ക്കാ​​​​നാ​​​​ണ് എ​​​​ൽ​​​​ഡി​​​​എ​​​​ഫ് നീ​​​​ക്കം. ക​​​​ൽ​​​​പ്പ​​​​റ്റ​​​​യി​​​​ലെ എ​​​​ൽ​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ തീ​​​​രു​​​​മാ​​​​നം ആ​​​​യി​​​​ട്ടി​​​​ല്ല.

2021ലെ നി​​​​യ​​​​മ​​​​സ​​​​ഭ 2021ലെ നി​​​​യ​​​​മ​​​​സ​​​​ഭ ക​​​​ക്ഷി​​​​നി​​​​ല

എ​​​​ൽ​​​​ഡി​​​​എ​​​​ഫ്  - 02

യു​​​​ഡി​​​​എ​​​​ഫ്      - 01 

എ​​​​ൻ​​​​ഡി​​​​എ      - 00

ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്

ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്ത് 

യു​​​​ഡി​​​​എ​​​​ഫ്   - 15

എ​​​​ൽ​​​​ഡി​​​​എ​​​​ഫ്  - 02

മു​​​​നി​​​​സി​​​​പ്പാ​​​​ലി​​​​റ്റി 

യു​​​​ഡി​​​​എ​​​​ഫ്       -02

എ​​​​ൽ​​​​ഡി​​​​എ​​​​ഫ്  - 01

ബ്ലോ​​​​ക്ക് പ​​​​ഞ്ചാ​​​​യ​​​​ത്ത് 

യു​​​​ഡി​​​​എ​​​​ഫ്      -04

എ​​​​ൽ​​​​ഡി​​​​എ​​​​ഫ്  -00

ഗ്രാ​​​​മ​​​​പ്പ​​​​ഞ്ചാ​​​​യ​​​​ത്ത് 

യു​​​​ഡി​​​​എ​​​​ഫ്     -19

എ​​​​ൽ​​​​ഡി​​​​എ​​​​ഫ്  -04

 

Tags : UDF LDF Wayanad Niyama Sabha Election Kerala Assumbly election

Recent News

Up