x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​ന്ത്വ​ന​വു​മാ​യി ആ​ലി​ന്‍റെ വീ​ട്ടി​ൽ അം​ബി​ക​യെ​ത്തി


Published: February 21, 2026 02:30 PM IST | Updated: February 21, 2026 02:30 PM IST

കാ​റ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​രി​ക്കെ മ​ര​ണ​പ്പെ​ടു​ക​യും പി​ന്നീ​ട് അ​വ​യ​വ​ങ്ങ​ൾ ദാ​നം ചെ​യ്യു​ക​യും ചെ​യ്ത മ​ല്ല​പ്പ​ള്ളി വെ​സ്റ്റ് വാ​ലു​മ​ണ്ണി​ൽ ആ​ലി​ൻ ഷെ​റി​ൻ ഏ​ബ്ര​ഹാ​മി​ന്‍റെ വീ​ട്ടി​ൽ പ്ര​ശ്‌​സ്ത സി​നി​മാ സീ​രി​യ​ൽ താ​രം അം​ബി​ക നേ​രി​ട്ടെ​ത്തി. ചെ​ന്നെ​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ ന​ടി എ​റ​ണാ​കു​ള​ത്ത് ഷൂ​ട്ടിം​ഗി​നി​ടെ​യാ​ണ് മ​ല്ല​പ്പ​ള്ളി​യി​ലെ വീ​ട്ടി​ലെ​ത്തി​യ​ത്.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ എ​ത്തി​യ അം​ബി​ക നാ​ലു​മ​ണി​ക്കൂ​റോ​ളം ആ​ലി​ന്‍റെ പി​താ​വ് അ​രു​ൺ ഏ​ബ്ര​ഹാം മാ​താ​വ് ഷെ​റി​ൻ മ​റ്റ് ബ​ന്ധു​ക്ക​ൾ എ​ന്നി​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ആ​ലി​ന്‍റെ ര​ക്ഷി​താ​ക്ക​ൾ കാ​ണി​ച്ച സ​ഹ​ജീ​വി സ്‌​നേ​ഹ​ത്തെ അ​വ​ർ വാ​നോ​ളം പു​ക​ഴ്ത്തി. താ​നും അ​വ​യ​വ​ദാ​ന​ത്തി​ന് സ​മ്മ​തം മു​ന്പേ ന​ൽ​കി​യി​ട്ടു​ള്ള ആ​ളാ​ണെ​ന്ന് പ​റ​ഞ്ഞു.

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലു​ടെ ന​ട​ക്കു​ന്ന അ​ധി​ക്ഷേ​പ​ങ്ങ​ൾ അ​പ​ല​പ​നീ​യ​മാ​ണെ​ന്നും താ​ൻ പ​ല​പ്പോ​ഴും അ​തി​ന് ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്നും ഇ​ത്ത​ര​ക്കാ​ർ മ​ല​യാ​ളി​ക​ളു​ടെ മൂ​ല്യ​ങ്ങ​ൾ ത​ക​ർ​ക്കു​ന്ന​വ​രും ഏ​റെ വെ​റു​ക്ക​പ്പെ​ടേ​ണ്ടി​യ​വ​രു​മാ​ണെ​ന്നും അം​ബി​ക കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : Ambika malayalam movie cinema aalin sherin

Recent News

Up