x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​മ്മൂ​ട്ടി​യോ ആ​സി​ഫോ? അ​വ​സാ​ന​നി​മി​ഷ​വും ഒ​പ്പ​ത്തി​നൊ​പ്പം; സ്വ​പ്ന നി​മി​ഷ​മെ​ന്ന് താ​രം


Published: November 4, 2025 10:05 AM IST | Updated: November 4, 2025 12:16 PM IST

മി​ക​ച്ച ന​ട​നു​ള്ള പ​രി​ഗ​ണ​ന​യി​ൽ മ​മ്മൂ​ട്ടി​യു​ടെ പേ​രി​നൊ​പ്പം ഇ​ഞ്ചോ​ടി​ഞ്ച് മ​ത്സ​രി​ച്ചാ​ണ് ആ​സി​ഫ് അ​ലി​ക്ക് ഒ​ടു​വി​ൽ പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ർ​ശ​ത്തി​ലേ​യ്ക്ക് മാ​റി​പ്പോ​കേ​ണ്ടി വ​ന്ന​ത്. വീ​ട്ടു​കാ​രു​മൊ​ത്ത് ലൈ​വാ​യി​ട്ടാ​ണ് താ​രം പു​ര​സ്കാ​ര പ്ര​ഖ്യാ​പ​നം ക​ണ്ട​ത്. ഒ​ടു​വി​ൽ പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ർ​ശം ല​ഭി​ച്ച​പ്പോ​ൾ സ​ന്തോ​ഷ​ത്താ​ൽ ക​ണ്ണു​നി​റ​ഞ്ഞ ആ​സി​ഫി​നെ മ​ല​യാ​ളി​ക​ൾ ക​ണ്ടു.

ലെ​വ​ൽ ക്രോ​സ്, കി​ഷ്കി​ന്ധാ​കാ​ണ്ഡം എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ പ്ര​ക​ട​ന​ത്തി​ന് പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ർ​ശ(​സ്‌​പെ​ഷ​ൽ ജൂ​റി മെ​ൻ​ഷ​ൻ)​മാ​ണ് താ​ര​ത്തി​ന് ല​ഭി​ച്ച​ത്. ആ​സി​ഫി​ന് ആ​ദ്യ​മാ​യി ല​ഭി​ക്കു​ന്ന സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര​മാ​ണി​ത്.

മ​മ്മൂ​ട്ടി​യോ​ടൊ​പ്പം മി​ക​ച്ച ന​ട​നു​ള്ള നാ​മ​നി​ർ​ദേ​ശ പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യ​തി​ലു​ള്ള വ​ലി​യ സ​ന്തോ​ഷം ആ​സി​ഫ് അ​ലി പ​ങ്കു​വ​ച്ചു. താ​ൻ ഏ​റെ ആ​ഗ്ര​ഹി​ച്ച അം​ഗീ​കാ​ര​മാ​ണി​തെ​ന്നും, ഇ​ത് സ്വ​പ്നം കാ​ണു​ക മാ​ത്ര​മ​ല്ല, അ​തി​നാ​യി ശ്ര​മി​ച്ചാ​ൽ നേ​ടാ​നും ക​ഴി​യു​മെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ഈ ​അ​വാ​ർ​ഡ് എ​ന്നും ആ​സി​ഫ് അ​ലി പ്ര​തി​ക​രി​ച്ചു.

അ​ർ​ഫാ​സ് അ​യൂ​ബ് സം​വി​ധാ​നം ചെ​യ്ത ചി​ത്രം ലെ​വ​ൽ ക്രോ​സി​ൽ ആ​സി​ഫ് അ​ലി​യു​ടെ പ്ര​ക​ട​ന​ത്തെ​ക്കു​റി​ച്ച് എ​ടു​ത്തു പ​റ​യാ​തി​രി​ക്കാ​ൻ ആ​കി​ല്ല. ഒ​പ്പം കി​ഷ്‌​കി​ന്ധ​കാ​ണ്ഡ​ത്തി​ലും രേ​ഖാ​ചി​ത്ര​ത്തി​ലും ആ​സി​ഫ് ത​ന്‍റേ​താ​യ അ​ഭി​ന​യ​പാ​ട​വം കാ​ഴ്ച വ​ച്ചു.

ശ്യാ​മ​പ്ര​സാ​ദി​ന്‍റെ ഋ​തു എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച ന​ട​ന് വി​ജ​യ​ങ്ങ​ളും പ​രാ​ജ​യ​ങ്ങ​ളും ഒ​രേ​പോ​ലെ ഏ​റ്റു​വാ​ങ്ങേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. 2009-ൽ ​തു​ട​ങ്ങി​യ യാ​ത്ര 15 വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം സം​സ്ഥാ​ന അ​വാ​ർ​ഡി​ലേ​യ്ക്ക് എ​ത്തി​ച്ചു.

ചി​ല സി​നി​മ​ക​ൾ പ്ര​തീ​ക്ഷി​ച്ച വി​ജ​യം​നേ​ടാ​തെ വ​ന്ന​പ്പോ​ൾ ആ​സി​ഫ് അ​ലി​യു​ടെ ക​രി​യ​ർ ഇ​ടി​ഞ്ഞു എ​ന്ന് ചി​ല വി​മ​ർ​ശ​ക​ർ പ്ര​ഖ്യാ​പി​ച്ചു ക​ഴി​ഞ്ഞി​രു​ന്നു. പ​ക്ഷേ അ​വ​യ്ക്കു​ള്ള ഉ​ത്ത​ര​മാ​യി​രു​ന്നു ആ​സി​ഫ് അ​ലി​ക്ക് 2024 ന​ൽ​കി​യ​ത്.

ഇ​ടു​ക്കി തൊ​ടു​പു​ഴ സ്വ​ദേ​ശി​യാ​യ ആ​സി​ഫ് ബി​രു​ദ​ത്തി​നു പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കാ​ല​ത്ത് ത​ന്നെ പ​ര​സ്യ​ങ്ങ​ളി​ലെ മോ​ഡ​ലാ​യും വീ​ഡി​യോ ജോ​ക്കി​യാ​യും ജോ​ലി ചെ​യ്തു. തു​ട​ർ​ന്ന് ശ്യാ​മ​പ്ര​സാ​ദി​ന്‍റെ ഋ​തു​വി​ലൂ​ടെ മ​ല​യാ​ള​സി​നി​മ​യു​ടെ വെ​ളി​ച്ച​ത്തി​ലേ​യ്ക്ക് കാ​ലെ​ടു​ത്തു​വ​ച്ചെ​ങ്കി​ലും ആ​സി​ഫ് ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത് സ​ത്യ​ൻ അ​ന്തി​ക്കാ​ടി​ന്‍റെ ക​ഥ തു​ട​രും എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ്.

മൂ​ന്നാ​മ​ത്തെ ചി​ത്രം സി​ബി മ​ല​യി​ൽ സം​വി​ധാ​നം ചെ​യ്ത അ​പൂ​ർ​വ​രാ​ഗ​മാ​യി​രു​ന്നു. ആ​സി​ഫ് അ​ലി​ക്ക് പ്ര​ശ​സ്തി നേ​ടി കൊ​ടു​ത്ത മ​റ്റൊ​രു സി​നി​മ​യാ​യി​രു​ന്നു ഇ​ത്. ബെ​സ്റ്റ് ഓ​ഫ് ല​ക്ക്, ഇ​തു ന​മ്മു​ടെ ക​ഥ, വ​യ​ലി​ൻ എ​ന്നീ സി​നി​മ​ക​ളി​ൽ പി​ന്നീ​ട് നാ​യ​ക​നാ​യെ​ങ്കി​ലും ട്രാ​ഫി​ക്, സോ​ൾ​ട്ട് ആ​ൻ​ഡ് പെ​പ്പ​ർ എ​ന്ന ചി​ത്ര​ങ്ങ​ളി​ലൂ​ടെ ആ​സി​ഫ് മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധേ​യ​നാ​യി. തു​ട​ർ​ന്ന് നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ ആ​സി​ഫി​ന്‍റേ​താ​യി പു​റ​ത്തി​റ​ങ്ങി.

വി​ജ​യ​പ​രാ​ജ​യ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞു. എ​ല്ലാ​ത്തി​നു​മൊ​ടു​വി​ൽ ത​ന്‍റെ സ്വ​ത​സി​ദ്ധ​മാ​യ ചി​രി​യി​ൽ ആ​സി​ഫ് എ​ല്ലാ​വ​രു​ടെ​യും മ​ന​സ് കീ​ഴ​ട​ക്കാ​ൻ പാ​ക​ത്തി​ന് വ​ള​ർ​ന്നു. ആ​സി​ഫി​ന്‍റെ ചി​രി​ക്ക് പോ​ലും വ​ലി​യ അ​ർ​ഥ​ങ്ങ​ളു​ണ്ടെ​ന്ന് കാ​ലം തെ​ളി​യി​ച്ച സ​ന്ദ​ർ​ഭ​ങ്ങ​ളു​ണ്ടാ​യി. ഇ​പ്പോ​ഴി​താ ത​ന്‍റെ പേ​രി​ലേ​യ്ക്ക് ഒ​രു പു​ര​സ്കാ​രം എ​ഴു​തി​ചേ​ർ​ക്ക​പ്പെ​ട്ട​പ്പോ​ൾ അ​യാ​ൾ നി​റ​ഞ്ഞു ചി​രി​ക്കു​ക​യാ​ണ്.

Tags : Asif Ali Kerala State Film Awards Mammootty Kishkindakandam

Recent News

Up