കൊച്ചി: കടം വാങ്ങിയ 20 ലക്ഷം രൂപ തിരികെ നല്‍കിയില്ലെന്നും സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്നുമുള്ള നടന് ഹരീഷ് കണാരന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍.എം. ബാദുഷ.
ഹരീഷില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച ബാദുഷ, ഹരീഷ് പറഞ്ഞ തുകയില്‍ മാറ്റമുള്ളതായി പ്രതികരിച്ചു. 20 ലക്ഷമാണ് വായ്പയായി ചോദിച്ചത്. ലഭിച്ചത് 14 ലക്ഷമാണ്. ഏഴു ലക്ഷത്തോളം രൂപ തിരികെ നല്കി.
ബാക്കി തുക ഹരീഷിന്റെ 72 സിനിമകളുടെ ഡേറ്റ് മാനേജ് ചെയ്തതിന്റെ പ്രതിഫലമായി കണക്കാക്കുമെന്ന് കരുതിയെന്നും കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ബാദുഷ പറഞ്ഞു. ചെയ്ത സേവനത്തിന് ഒരു പണവും വാങ്ങിയില്ലെന്നും പ്രതിഫലം തരാന്‍ ഹരീഷ് മനസ് കാണിച്ചില്ലെന്നും ബാദുഷ ആരോപിച്ചു.
ഹരീഷിന്റെ ആരോപണത്തിന് ശേഷം മകന് കോളജില്‍ പോയിട്ടില്ല. മകളുടെ പേജില്‍ വരെ സൈബറാക്രമണം ഉണ്ടായി. സൈബര്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ നിയമ പരമായ നടപടി സ്വീകരിക്കും. ഹരീഷിന് അവസരം നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അത് സ്വഭാവം കൊണ്ടാണെന്നും ബാദുഷ പറഞ്ഞു.
Tags : Badusha harish kanaran comedian film actor producer