x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രാ​ശ​ക്തി​യി​ൽ ബേ​സി​ൽ ജോ​സ​ഫും; സ്ഥി​രീ​ക​രി​ച്ച് ശി​വ​കാ​ർ​ത്തി​കേ​യ​ൻ


Published: January 7, 2026 07:10 PM IST | Updated: January 7, 2026 07:18 PM IST

ശി​വ കാ​ർ​ത്തി​കേ​യ​ൻ നാ​യ​ക​നാ​കു​ന്ന പാ​രാ​ശ​ക്തി​യി​ൽ മ​ല​യാ​ളി താ​രം ബേ​സി​ൽ ജോ​സ​ഫും. ശി​വ​കാ​ർ​ത്തി​കേ​യ​നാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്.

സി​നി​മ​യു​ടെ ഭാ​ഗ​മാ​യി കൊ​ച്ചി​യി​ൽ ന​ട​ന്ന പ്ര​മോ​ഷ​ൻ ച​ട​ങ്ങി​ലാ​ണ് ന​ട​ന്‍റെ പ്ര​തി​ക​ര​ണം. ബേ​സി​ലി​നൊ​പ്പം സി​നി​മ​യി​ൽ വ​ർ​ക്ക് ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ന​ട​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

"പ​രാ​ശ​ക്തി സി​നി​മ​യി​ൽ ബേ​സി​ൽ ജോ​സ​ഫും ഉ​ണ്ട്. സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞ് ശ്രീ​ല​ങ്ക​യി​ൽ മൂ​ന്ന് നാ​ലു ദി​വ​സ​ത്തോ​ളം ബേ​സി​ലും ഉ​ണ്ടാ​യി​രു​ന്നു. അ​ദ്ദേ​ഹം വ​ള​രെ ഫ​ൺ ആ​ണ്. ആ ​സ​മ​യ​ത്ത് ഏ​ത് സി​നി​മ​യാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് ബേ​സി​ലി​നോ​ട് ചോ​ദി​ച്ച​പ്പോ​ൾ ആ​ദ്യം ഇ​യ​ർ​ലി സ്റ്റാ​ർ ആ​യി​രു​ന്നു പി​ന്നെ മ​ന്ത്ലി സ്റ്റാ​ർ വീ​ക്കി​ലി സ്റ്റാ​ർ ആ​യി ഞാ​ൻ മാ​റി. അ​തു​കൊ​ണ്ട് ഇ​പ്പോ​ൾ കു​റ​ച്ച് സ്ലോ ​ആ​ക്കി. വ​ള​രെ സ്വീ​റ്റ് ആ​യി​ട്ടു​ള്ള മ​നു​ഷ്യ​നാ​ണ് ബേ​സി​ൽ. അ​ദ്ദേ​ഹ​ത്തി​നൊ​പ്പം വ​ർ​ക്ക് ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​ത് ന​ല്ല അ​നു​ഭ​വം ആ​യി​രു​ന്നു'.- ശി​വ​കാ​ർ​ത്തി​കേ​യ​ൻ പ​റ​ഞ്ഞു.

സൂ​ര​റൈ പോ​ട്രു എ​ന്ന സി​നി​മ​യ്ക്ക് ശേ​ഷം സു​ധാ കൊ​ങ്ക​ര സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് പ​രാ​ശ​ക്തി. ശി​വ​കാ​ർ​ത്തി​കേ​യ​ൻ നാ​യ​ക​നാ​യി എ​ത്തു​ന്ന സി​നി​മ ഒ​രു പീ​രീ​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ക്ഷ​ൻ ഡ്രാ​മ സ്വ​ഭാ​വ​ത്തി​ലാ​ണ് ഒ​രു​ങ്ങു​ന്ന​ത്.

Tags : Basil Joseph Parashakti Sivakarthikeyan Tamil cinema

Recent News

Up