x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​നി കാ​ണു​ക ഹം​സ അ​ലി മ​സാ​രി​യു​ടെ ഭൂ​ത​കാ​ലം; ‘ധു​ര​ന്ദ​ര്‍ 2’ ടീ​സ​ര്‍ എ​ത്തി  


Published: February 3, 2026 02:28 PM IST | Updated: February 3, 2026 02:28 PM IST

ര​ൺ​വീ​ർ സിം​ഗി​നെ നാ​യ​ക​നാ​ക്കി ആ​ദി​ത്യ ധ​ർ സം​വി​ധാ​നം ചെ​യ്ത ബ്ലോ​ക്ബ​സ്റ്റ​ർ ആ​ക്‌​ഷ​ൻ ത്രി​ല്ല​ർ ധു​ര​ന്ദ​ർ ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ ടീ​സ​ർ എ​ത്തി. ധു​ര​ന്ദ​ർ: ദ് ​റി​വ​ഞ്ച് എ​ന്നാ​ണ് സി​നി​മ​യു​ടെ ടൈ​റ്റി​ൽ.

ര​ൺ​വീ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ഹം​സ അ​ലി മ​സാ​രി​യു​ടെ ഭൂ​ത​കാ​ല​വും അ​ക്ഷ​യ് ഖ​ന്ന അ​വ​ത​രി​പ്പി​ക്കു​ന്ന റ​ഹ്മാ​ൻ ഡ​ക്കെ​യ്ത്തി​ന്‍റെ മ​ര​ണ ശേ​ഷം ല​യാ​രി​യു​ടെ രാ​ജാ​വാ​യി മാ​റി​യ ശേ​ഷ​മു​ള്ള ജീ​വി​ത​വു​മാ​ണ് ര​ണ്ടാം ഭാ​ഗ​ത്തി​ല്‍ പ്ര​മേ​യ​മാ​കു​ന്ന​ത്. ചി​ത്രം മാ​ർ​ച്ച് 19ന് ​മ​ല​യാ​ളം ഉ​ൾ​പ്പ​ടെ അ​ഞ്ച് ഭാ​ഷ​ക​ളി​ൽ റി​ലീ​സി​നെ​ത്തും.

 

അ​തേ​സ​മ​യം ഡി​സം​ബ​ർ അ​ഞ്ചി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ സി​നി​മ​യു​ടെ ആ​ദ്യ​ഭാ​ഗം ആ​യി​രം കോ​ടി​യാ​ണ് ബോ​ക്സ്ഓ​ഫി​സി​ൽ നി​ന്നും വാ​രി​യ​ത്.

അ​ക്ഷ​യ് ഖ​ന്ന​യു​ടെ​യും ര​ൺ​വീ​ർ സിം​ഗി​ന്‍റെ​യും പ്ര​ക​ട​ന​മാ​യി​രു​ന്നു സി​നി​മ​യു​ടെ ഹൈ​ലൈ​റ്റ്. മൂ​ന്നു മ​ണി​ക്കൂ​ർ 32 മി​നി​റ്റാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ ദൈ​ർ​ഘ്യം. ‘ഉ​റി ദ് ​സ​ർ​ജി​ക്ക​ൽ സ്ട്രൈ​ക്ക്’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ സം​വി​ധാ​യ​ക​നാ​ണ് ആ​ദി​ത്യ.

Tags : Dhurandhar Ranveer Singh Hindi Teaser

Recent News

Up