രജനികാന്തിനെയും കമൽഹാസനെയും ട്വിറ്ററിൽ നിന്നും ലോകേഷ് കനകരാജ് അൺഫോളോ ചെയ്തുവെന്നും എൽസിയുവിന് അവസാനമായെന്നും തരത്തിൽ വിമർശനങ്ങളുയരുന്നു.
രജനികാന്ത്–കമൽഹാസൻ പ്രോജക്റ്റിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനു പിന്നാലെയാണ് അൺഫോളോ ചെയ്തുവെന്ന വാർത്തയും വന്നത്.
തമിഴ് ഇൻഡസ്ട്രിയിലെ മെഗാ പ്രോജക്ട് ആയ രജനി–കമൽ ചിത്രം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്നുവെന്നായിരുന്നു സിനിമാ മേഖലയിലെ സംസാരം. എന്നാൽ, അദ്ദേഹത്തിന്റെ ചിത്രം കൂലി തിയറ്ററുകളിൽ മോശം പ്രകടനം കാഴ്ചവെച്ചതിന് ശേഷം ഈ പ്രൊജക്ട് ഒഴിവാക്കിയെന്നാണ് പറയുന്നത്.
പകരം ചിത്രത്തിന്റെ ചുമതല നെൽസണെ ഏൽപ്പിക്കാനൊരുങ്ങുകയാണെന്നും സിനിമാ വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു.
ഒരു ഹിറ്റ് സംവിധായകനെന്ന നിലയിൽ പ്രശംസിക്കപ്പെടുന്ന ലോകേഷ് കനകരാജ്, കൈതി, മാസ്റ്റർ, വിക്രം, ലിയോ എന്നിവയുൾപ്പെടെ തമിഴ് സിനിമയിലെ നിരവധി വൻ വിജയങ്ങൾ നൽകിയതിന് അംഗീകാരം നേടിയിട്ടുണ്ട്.
എൽസിയു (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്) എന്ന പേരില്‍ സൃഷ്ടിച്ച യൂണിവേഴ്സിൽ നിന്നും പുറത്തുവന്ന സിനിമകളെല്ലാം വലിയ വിജയമായിരുന്നു.
Tags : Lokesh Kanagaraj Rajinikanth Kamal Haasan