x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ന്‍റ​മ്മേ, ഞാ​ൻ ഈ ​പ​ത്ര​ക്കാ​രെ​ക്കൊ​ണ്ട് തോ​റ്റു..! പേ​ടി​പ്പി​ച്ചും ചി​രി​പ്പി​ച്ചും നൊ​മ്പ​ര​പ്പെ​ടു​ത്തി​യും അ​ഞ്ഞൂ​റും ക​ട​ന്ന് ജ​നാ​ർ​ദ്ദ​ന​ൻ

ഋ​ഷി
Published: January 9, 2026 02:58 PM IST | Updated: January 9, 2026 02:58 PM IST

ന​ട​ൻ ജ​നാ​ർ​ദ്ദ​ന​ന്‍റെ വീ​ട് പ​ണി ന​ട​ക്കു​ന്ന സ​മ​യം. പ​ണി​ക്കാ​ർ വീ​ടി​ന്‍റെ ഏ​തോ ഭാ​ഗം ശ​രി​യാ​യ രീ​തി​യി​ല​ല്ല പ​ണി​ത​ത്. പ​ണി എ​ങ്ങ​നെ ന​ട​ക്കു​ന്നു എ​ന്ന് നോ​ക്കാ​ൻ വ​ന്ന ജ​നാ​ർ​ദ്ദ​ന​ൻ പ​ണി ശ​രി​യാ​യി​ട്ടി​ല്ല എ​ന്ന് ക​ണ്ട​പ്പോ​ൾ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന പ​ണി​ക്കാ​രോ​ട് ഇ​തെ​ന്തൊ​ക്കെ​യാ കാ​ണി​ച്ചു വ​ച്ചി​രി​ക്കു​ന്നേ… ഇ​ങ്ങ​നെ​യാ​ണോ പ്ലാ​നി​ൽ ഉ​ള്ള​ത് …

എ​ന്‍റെ കാ​ശ് ക​ള​യാ​ൻ വേ​ണ്ടി വ​ന്ന​താ​ണോ.. എ​ന്നൊ​ക്കെ ദേ​ഷ്യ​ത്തി​ൽ ചോ​ദി​ച്ചു. സ്ക്രീ​നി​ൽ മാ​ത്രം ക​ണ്ടി​ട്ടു​ള്ള ജ​നാ​ർ​ദ്ദ​ന​ൻ എ​ന്ന ന​ട​ൻ ത​ങ്ങ​ളു​ടെ മു​ന്നി​ൽ വ​ന്ന് ഇ​ങ്ങ​നെ ചൂ​ടാ​യ​പ്പോ​ൾ പ​ണി​ക്കാ​ർ​ക്ക് ചി​രി​യാ​ണ് വ​ന്ന​ത്. ന​ട​ൻ ശ്രീ​നി​വാ​സ​ൻ നാ​ടോ​ടി​ക്കാ​റ്റി​ൽ സീ​മ​യോ​ട് പ​റ​യു​ന്ന പോ​ലെ സി​നി​മ​യി​ൽ കാ​ണു​ന്ന പോ​ലെ ത​ന്നെ ഉ​ണ്ട് എ​ന്ന് പ​ണി​ക്കാ​ർ പ​ര​സ്പ​രം പ​റ​ഞ്ഞു. നി​ന്നെ​യൊ​ന്നും പ​റ​ഞ്ഞി​ട്ട് ഒ​രു കാ​ര്യ​വു​മി​ല്ല എ​ന്നും പ​റ​ഞ്ഞ് ജ​നാ​ർ​ദ്ദ​ന​ൻ പോ​യ​പ്പോ​ഴും ഒ​രു സി​നി​മ കാ​ണു​ന്ന ഫീ​ൽ ആ​യി​രു​ന്നു ആ ​പ​ണി​ക്കാ​ർ​ക്ക്.

അ​താ​ണ് ജ​നാ​ർ​ദ്ദ​ന​ൻ എ​ന്ന ന​ട​ൻ. വി​ല്ല​നാ​യി വ​ന്ന് എ​ല്ലാ​വ​രെ​യും പേ​ടി​പ്പി​ച്ച് പി​ന്നെ കോ​മ​ഡി​യി​ലൂ​ടെ എ​ല്ലാ​വ​രെ​യും ചി​രി​പ്പി​ച്ച് ന​ല്ല ക്യാ​ര​ക്ട​ർ റോ​ളു​ക​ളും ചെ​യ്ത് ഇ​പ്പോ​ഴും ഇ​നി​യും ഒ​രു​പാ​ട് അ​ങ്ക​ത്തി​ന് ബാ​ല്യ​മു​ണ്ട് എ​ന്ന് സ​ർ​വ്വം മാ​യ​യി​ലൂ​ടെ കാ​ണി​ച്ചു ത​രു​ന്ന ജ​നാ​ർ​ദ്ദ​ന​ൻ ചേ​ട്ട​ൻ എ​ന്ന് എ​ല്ലാ​വ​രും വി​ളി​ക്കു​ന്ന ജ​നാ​ർ​ദ്ദ​ന​ൻ.

മ​ല​യാ​ള സി​നി​മ​യി​ലെ കാ​ര​ണ​വ​ർ​സ്ഥാ​ന​ത്ത് ജ​നാ​ർ​ദ്ദ​ന​ൻ ഉ​ണ്ട്. ഒ​രു​കാ​ല​ത്തും സി​നി​മ​യി​ൽ നി​ന്ന് അ​ദ്ദേ​ഹം ഔ​ട്ട് ആ​യി​ട്ടി​ല്ല. കി​ട്ടു​ന്ന​ത് ഒ​രു ചെ​റി​യ വേ​ഷം ആ​ണെ​ങ്കി​ൽ പോ​ലും അ​തി​നെ ഏ​റ്റ​വും പെ​ർ​ഫെ​ക്റ്റ് ആ​ക്കു​ക എ​ന്ന​ത് ആ​രം​ഭ കാ​ലം മു​ത​ൽ അ​ദ്ദേ​ഹം പി​ന്തു​ട​രു​ന്ന ഒ​രു ശീ​ല​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ജ​നാ​ർ​ദ്ദ​ന​ന്‍റെ ഏ​തു ക​ഥാ​പാ​ത്രം എ​ടു​ത്താ​ലും അ​തി​ന് അ​തി​ന്‍റേ​താ​യ വ്യ​ക്തി​ത്വം ഉ​ണ്ട്. എ​ത്ര​യോ ത​വ​ണ മു​ഖ്യ​മ​ന്ത്രി​യാ​യും മ​ന്ത്രി​യാ​യും രാ​ഷ്‌​ട്രീ​യ​ക്കാ​ര​നാ​യും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​വ​യൊ​ന്നും ഒ​രേ ടൈ​പ്പ് ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി ന​മു​ക്ക് ഒ​രി​ക്ക​ലും ഫീ​ൽ ചെ​യ്തി​ട്ടി​ല്ല.

എ​ത്ര ത​വ​ണ മ​ന്ത്രി​യാ​യാ​ലും ഒ​രി​ക്ക​ലും ആ​വ​ർ​ത്ത​ന വി​ര​സ​ത പ്രേ​ക്ഷ​ക​ന് അ​നു​ഭ​വ​പ്പെ​ട്ടി​ട്ടി​ല്ല. ജ​നാ​ർ​ദ്ദ​ന​നെ ഉ​ള്ളൂ ആ ​വേ​ഷം ചെ​യ്യാ​ൻ എ​ന്നാ​ണ് പ്രേ​ക്ഷ​ക​ർ​ക്ക് തോ​ന്നാ​റു​ള്ള​ത്.​സ​ർ​വ്വം മാ​യ​യി​ൽ നി​വി​ന്‍റെ വ​ല്യ​ച്ഛ​നാ​യി മു​ഴു​നീ​ള ക​ഥാ​പാ​ത്രം ത​ന്നെ​യാ​ണ് അ​ഖി​ൽ സ​ത്യ​ൻ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​തി​ന് അ​ഖി​ലി​നെ അ​ഭി​ന​ന്ദി​ക്കാ​തെ വ​യ്യ!!

ഡ​യ​ലോ​ഗ് ഡെ​ലി​വ​റി​യി​ൽ ജ​നാ​ർ​ദ്ദ​ന​ന്‍റെ വോ​യ്സ് വി​സ്മ​യി​പ്പി​ക്കു​ന്ന​താ​ണ്. മി​മി​ക്രി ക​ലാ​കാ​ര​ന്മാ​ർ ഏ​റ്റ​വും അ​ധി​കം അ​നു​ക​രി​ക്കു​ന്ന ശ​ബ്ദ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ന​ട​ൻ ജ​നാ​ർ​ദ്ദ​ന​ന്‍റേ​ത് എ​ന്നു​കൂ​ടി ഓ​ർ​ക്കു​ക. ആ ​പ​രു​ക്ക​ൻ ശ​ബ്ദ​ത്തി​ന് മാ​റ്റ​ങ്ങ​ളി​ല്ല.​ആ ശ​ബ്ദം വി​ല്ല​ന്‍റേ​താ​യാ​ലും ക്യാ​ര​ക്ട​ർ റോ​ളി​ൽ ആ​യാ​ലും ത​മാ​ശ ക​ഥാ​പാ​ത്ര​മാ​യാ​ലും അ​തി​നോ​ട് ചേ​ർ​ന്നു​നി​ൽ​ക്കു​ന്നു എ​ന്ന​താ​ണ് ഏ​റെ അ​ത്ഭു​തം. സ​ർ​വ്വം മാ​യ​യി​ൽ സീ​രി​യ​സ് വോ​യ്സ് മോ​ഡു​ലേ​ഷ​നും ഹ്യൂ​മ​ർ വോ​യ്സ് മോ​ഡു​ലേ​ഷ​നും ഒ​രേ​പോ​ലെ ജ​നാ​ർ​ദ്ദ​ന​ൻ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് ര​സ​ക​ര​മാ​യ അ​നു​ഭ​വ​മാ​ണ്.

ഇ​നി​യും മ​ല​യാ​ള സി​നി​മ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലാ​ത്ത ഒ​രു ന​ട​നാ​ണ് ഇ​തെ​ന്ന് സ​ർ​വ്വം മാ​യ ക​ണ്ടു ക​ഴി​യു​മ്പോ​ൾ തോ​ന്നും. ആ​ദ്യ​കാ​ല സി​നി​മ​ക​ളി​ൽ ഒ​രു​പാ​ട് വി​ല്ല​ൻ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട് ജ​നാ​ർ​ദ്ദ​ന​ൻ. സ്ക്രീ​നി​ൽ വ​ന്നാ​ൽ പ്രേ​ക്ഷ​ക​ർ​ക്ക് പേ​ടി തോ​ന്നു​ന്ന ഒ​രു ലു​ക്ക് അ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് ഉ​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് രാ​ഷ്ട്രീ​യ​ക്കാ​ര​ൻ, അ​ബ്കാ​രി, മ​ന്ത്രി എം​എ​ൽ​എ പോ​ലീ​സു​കാ​ര​ൻ തു​ട​ങ്ങി​യ ഒ​രേ പോ​ലു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി​യ​പ്പോ​ഴും ഒ​ന്നി​നോ​ടൊ​ന്ന് സാ​ദൃ​ശ്യം തോ​ന്നാ​ൻ അ​ദ്ദേ​ഹം അ​വ​സ​രം ന​ൽ​കി​യി​ല്ല.

ഫു​ൾ​കൈ ജു​ബ്ബ​യും ക​യ്യി​ൽ സ്വ​ർ​ണ ബ്രേ​സ്‌​ലേ​റ്റും ചു​ണ്ടി​ൽ സി​ഗ​ര​റ്റു​മാ​യി എ​ത്ര​യോ മു​ത​ലാ​ളി​മാ​രെ ജ​നാ​ർ​ദ്ദ​ന​ൻ മ​ല​യാ​ള​ത്തി​ന് ത​ന്നി​ട്ടു​ണ്ട്. കെ. ​മ​ധു​വി​ന്‍റെ ഒ​രു സി​ബി​ഐ ഡ​യ​റി​ക്കു​റി​പ്പി​ലെ ഔ​സേ​പ്പ​ച്ച​ൻ എ​ന്ന ക​ഥാ​പാ​ത്രം ജ​നാ​ർ​ദ്ദ​ന​നെ വി​ല്ല​ൻ വേ​ഷം മാ​ത്ര​മ​ല്ല ഏ​തു വേ​ഷ​വും ഏ​ൽ​പ്പി​ക്കാം എ​ന്ന് സം​വി​ധാ​യ​ക​ർ​ക്ക് ധൈ​ര്യം കൊ​ടു​ത്ത ചി​ത്ര​മാ​ണ്. രാ​ജ്യ​സേ​ന​ന്‍റെ സി​നി​മ​ക​ളി​ൽ ജ​നാ​ർ​ദ്ദ​ന​ൻ ന​മ്മെ പൊ​ട്ടി​ച്ചി​രി​പ്പി​ച്ചു. സി​ഐ​ഡി ഉ​ണ്ണി​കൃ​ഷ്ണ​ൻ ബി​എ ബി​എ​ഡ്, മേ​ലേ​പ്പ​റ​മ്പി​ൽ ആ​ൺ​വീ​ട് തു​ട​ങ്ങി​യ​വ അ​തി​ൽ ചി​ല​തു​മാ​ത്രം.

ഷാ​ജി കൈ​ലാ​സ് – ര​ഞ്ജി പ​ണി​ക്ക​ർ – സു​രേ​ഷ് ഗോ​പി ടീ​മി​ന്‍റെ ഏ​ക​ല​വ്യ​നി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് സി.​കെ. കൃ​ഷ്ണ​നാ​യി ജ​നാ​ർ​ദ്ദ​ന​ൻ ജീ​വി​ക്കു​ക​യാ​യി​രു​ന്നു. ഡ​യ​ലോ​ഗു​ക​ൾ​ക്ക് ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള അ​തി​ലെ ചി​ല രം​ഗ​ങ്ങ​ളി​ൽ വി​സ്മ​യി​പ്പി​ക്കു​ന്ന ശ​ബ്ദ​ഗാം​ഭീ​ര​ത്തോ​ടെ വ​ള​രെ പ​വ​ർ​ഫു​ൾ ആ​യി ആ ​ക​ഥാ​പാ​ത്ര​ത്തെ അ​ദ്ദേ​ഹം കൊ​ണ്ടാ​ടി. ഇ​തേ ടീ​മി​ന്‍റെ മാ​ഫി​യ എ​ന്ന ചി​ത്ര​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി ജ​നാ​ർ​ദ്ദ​ന​ൻ വീ​ണ്ടും നി​റ​ഞ്ഞാ​ടി. ഇ​തി​ലെ ഒ​രു രം​ഗ​ത്തി​ൽ വ​ള​രെ ഇ​മോ​ഷ​ണ​ൽ ആ​യി സം​സാ​രി​ക്കു​ന്ന ജ​നാ​ർ​ദ്ദ​ന​ന്‍റെ പെ​ർ​ഫോ​മ​ൻ​സ് അ​ദ്ദേ​ഹ​ത്തി​ലെ മി​ക​ച്ച ന​ട​നെ ഒ​രി​ക്ക​ൽ കൂ​ടി വെ​ളി​വാ​ക്കു​ന്ന​താ​യി​രു​ന്നു.

അ​മ്മ​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ൾ ആ​ഗ്ര​ഹി​ച്ചേ​നെ മ​ക്ക​ളാ​രും പോ​ലീ​സ് ആ​ക​രു​തേ എ​ന്ന് – എ​ന്ന് സു​രേ​ഷ് ഗോ​പി​യോ​ടും വി​ക്ര​ത്തോ​ടും പ​റ​യു​ന്ന ആ ​സീ​ൻ മ​റ​ക്കാ​നാ​വി​ല്ല.​ഹാ​ഫ് ട്രൗ​സ​റു​മി​ട്ട് തോ​ക്കും പി​ടി​ച്ച് ഉ​ണ്ണി​കൃ​ഷ്ണ​നെ അ​ഭ്യാ​സ​ങ്ങ​ൾ പ​ഠി​പ്പി​ക്കാ​ൻ പോ​ലീ​സ് ക്യാ​മ്പി​ൽ നി​ന്ന് എ​ത്തു​ന്ന ക​ഥാ​പാ​ത്ര​മാ​യി സി​ഐ​ഡി ഉ​ണ്ണി​കൃ​ഷ്ണ​ൻ ബി.​എ, ബി.​എ​ഡ്. എ​ന്ന സി​നി​മ​യി​ൽ മ​ല​യാ​ള​ക്ക​ര​യെ ചി​രി​പ്പി​ച്ച് ഒ​രു വ​ഴി​ക്കാ​ക്കി ജ​നാ​ർ​ദ്ദ​ന​ൻ. അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ക​ട്ട​യ്ക്ക് ക​ട്ട​യാ​യി നി​ന്ന് ന​മ്മെ വി​ട്ടു​പോ​യ ഒ​ടു​വി​ൽ ഉ​ണ്ണി​കൃ​ഷ്ണ​നും കെ​പി​എ​സി ല​ളി​ത​യും ജ​നാ​ർ​ദ്ദ​ന​ന് പൂ​ർ​ണ്ണ പി​ന്തു​ണ കൊ​ടു​ത്ത​പ്പോ​ൾ മ​ല​യാ​ള​ത്തി​ലെ എ​വ​ർ​ഗ്രീ​ൻ കോ​മ​ഡി സി​നി​മ​ക​ളി​ൽ ഒ​ന്നാ​യി അ​തു മാ​റി. അ​ഭി​ന​യി​ച്ച സി​നി​മ​ക​ളി​ൽ എ​ല്ലാം ത​ന്നെ ഇ​ത്ത​ര​ത്തി​ൽ എ​ടു​ത്തു പ​റ​യേ​ണ്ട ക​ഥാ​പാ​ത്ര​ങ്ങ​ൾ ത​ന്നെ​യാ​ണ് അ​ദ്ദേ​ഹം ചെ​യ്ത​ത്.

വേ​ണു നാ​ഗ​വ​ള്ളി സം​വി​ധാ​നം ചെ​യ്ത സു​ഖ​മോ​ദേ​വി എ​ന്ന സി​നി​മ​യി​ൽ ന​മു​ക്കെ​ല്ലാം പ​രി​ചി​ത​മാ​യ ഒ​രു അ​ച്ചാ​യ​ൻ ക​ഥാ​പാ​ത്ര​ത്തെ വ​ള​രെ ല​ളി​ത​വും സു​ന്ദ​ര​വു​മാ​യി ജ​നാ​ർ​ദ്ദ​ന​ൻ അ​വ​ത​രി​പ്പി​ച്ച​പ്പോ​ൾ ന​ല്ല സം​വി​ധാ​യ​ക​രു​ടെ കൈ​യി​ൽ ഈ ​ന​ട​ന്‍റെ മാ​റ്റു​കൂ​ടു​മെ​ന്ന് ത​റ​പ്പി​ച്ചു പ​റ​യാ​നാ​യി. സ​ത്യ​ൻ അ​ന്തി​ക്കാ​ടി​ന്‍റെ നാ​ടോ​ടി​ക്കാ​റ്റി​ൽ ക​രു​ണാ​നി​ധി​യോ​ട് രൂ​പ​സാ​ദൃ​ശ്യ​മു​ള്ള കോ​വൈ വെ​ങ്കി​ടേ​ശ​ന്‍ എ​ന്ന രാ​ഷ്ട്രീ​യ​ക്കാ​ര​നാ​യി ജ​നാ​ർ​ദ്ദ​ന​ൻ എ​ത്തി​യ​പ്പോ​ൾ അ​തൊ​രു അ​ത്ഭു​ത​മാ​യി​രു​ന്നു. മ​ല​യാ​ള​ത്തി​ലെ ഒ​ട്ടു​മി​ക്ക സം​വി​ധാ​യ​ക​രു​ടെ ചി​ത്ര​ങ്ങ​ളി​ലും ജ​നാ​ർ​ദ്ദ​ന​ൻ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട് എ​ന്ന​താ​ണ് മ​റ്റൊ​രു സ​വി​ശേ​ഷ​ത.

ഷാ​ജി കൈ​ലാ​സ് ചി​ത്ര​ങ്ങ​ളി​ലെ സ്ഥി​രം സാ​ന്നി​ധ്യ​മാ​ണ് അ​ദ്ദേ​ഹം. ഐ.​വി. ശ​ശി​ക്കും, ജോ​ഷി​ക്കും, കെ. ​മ​ധു​വി​നും ഒ​ക്കെ ഏ​റെ പ്രി​യ​പ്പെ​ട്ട​വ​നാ​ണ് ജ​നാ​ർ​ദ്ദ​ന​ൻ. സ​ത്യ​ൻ അ​ന്തി​ക്കാ​ടി​നും, രാ​ജ​സേ​ന​നും ഇ​ഷ്ട​പ്പെ​ട്ട ന​ട​ൻ. ഈ ​സം​വി​ധാ​യ​ക​രെ​ല്ലാം ചി​ല ടൈ​പ്പ് സി​നി​മ​ക​ളി​ൽ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​വ​ർ ആ​ണെ​ങ്കി​ലും അ​വ​രെ​ല്ലാം ഈ ​ന​ട​നെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി എ​ന്ന​താ​ണ് ചി​ന്തി​ക്കേ​ണ്ട​ത്.

ജ​നാ​ർ​ദ്ദ​ന​ൻ എ​ന്ന ന​ട​ന്‍റെ പ​രു​ക്ക​ൻ ശ​ബ്ദ​ത്തെ ക​ഥാ​നാ​യ​ക​ൻ എ​ന്ന സി​നി​മ​യി​ലൂ​ടെ പാ​ടി​ക്കേ​ൾ​പ്പി​ച്ച​പ്പോ​ൾ അ​തി​നു​മു​ണ്ടാ​യി​രു​ന്നു ഒ​രു സു​ഖം. ന​ന്ദി പ​റ​യാം രാ​ജ​സേ​ന​ൻ എ​ന്ന സം​വി​ധാ​യ​ക​ന്‍റെ മി​ടു​ക്കി​ന്. വാ​ർ​ധ​ക്യ പു​രാ​ണ​വും, മാ​ന്നാ​ർ മ​ത്താ​യി സ്പീ​ക്കിം​ഗും കാ​ണു​മ്പോ​ൾ ജ​നാ​ർ​ദ്ദ​ന​ന്‍റെ രം​ഗ​ങ്ങ​ളി​ൽ ചി​രി​ക്കാ​ത്ത​വ​രു​ണ്ടോ. വാ​ഴു​ന്നോ​ർ എ​ന്ന സി​നി​മ​യി​ലെ തേ​വ​ക്കാ​ട്ടി​ൽ അ​വ​റാ​ച്ച​ൻ ജ​നാ​ർ​ദ്ദ​ന​ന്‍റെ പ​വ​ർ​ഫു​ൾ ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ ഒ​ന്നാ​ണ്.

രൗ​ദ്ര​ത്തി​ലെ മു​ഖ്യ​മ​ന്ത്രി​ക്ക് കേ​ര​ളം ഭ​രി​ച്ച ഒ​രു മു​ഖ്യ​മ​ന്ത്രി​യു​മാ​യി സാ​മ്യം തോ​ന്നി​യെ​ങ്കി​ൽ അ​ത് ജ​നാ​ർ​ദ്ദ​ന​ന്‍റെ അ​ഭി​ന​യ മി​ക​വാ​ണ്. 80 ന്‍റെ നി​റ​വി​ലാ​ണ് ഈ ​മ​ഹാ​ന​ട​ൻ. പ്രാ​യ​ത്തി​ന്‍റെ അ​വ​ശ​ത​ക​ൾ അ​ഭി​ന​യ​മി​ക​വി​നെ തൊ​ട്ടു തീ​ണ്ടി​യി​ട്ടി​ല്ല. എ​നി​ക്കെ​ന്നെ വ​ലി​യ ഇ​ഷ്ട​മാ​ണ് എ​ന്നൊ​രു ഡ​യ​ലോ​ഗ് സ​ർ​വ്വം മാ​യ​യി​ൽ ജ​നാ​ർ​ദ്ദ​ന​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന വ​ല്യ​ച്ഛ​ൻ ക​ഥാ​പാ​ത്രം നി​വി​ൻ പോ​ളി​യു​ടെ പ്ര​ഭേ​ന്ദു​വി​നോ​ട് പ​റ​യു​ന്നു​ണ്ട്. അ​തി​നു തു​ട​ർ​ച്ച​യാ​യി മ​ല​യാ​ളി​ക​ളും പ​റ​യു​ന്നു – ഞ​ങ്ങ​ൾ​ക്കും ഒ​രു​പാ​ടൊ​രു​പാ​ട് ഇ​ഷ്ട​മാ​ണ്.

 

Tags : Janardhanan malayalam actor cinema malayalam

Recent News

Up